Connect with us

Hi, what are you looking for?

Crime,

പണി കൊടുക്കാൻ തീരുമാനിച്ചാൽ റസീന ആർക്ക് വേണേലും പണി കൊടുക്കും, റോഡിലെന്നോ? കാറെന്നോ ? കാറിന്റെ പിൻ സീറ്റെന്നോ? ഒന്നും റസീന നോക്കില്ല

കണ്ണൂർ . പെണ്ണ് മദ്യാസക്തിയിൽ ഫിറ്റായാൽ ഗ്രാമങ്ങൾ തല കീഴ് മറിക്കുമെന്നൊരു നാടൻ വർത്തമാനമുണ്ട് തമിഴ്‌നാട്ടിൽ. അതിനു തമിഴ്നാടോന്നും പോകേണ്ട. കേരളത്തിന്റെ കാര്യത്തിലും ഇത് സത്യമെന്നു തെളിയിച്ചിരിക്കുകയാണ് റസീന എന്ന യുവതി. നാട്ടിലും നഗരത്തിലുമൊക്കെ റൗഡിയായി വിലസുകയാണ് തലശേരി സ്വദേശി റസീന. സത്യത്തിൽ റസീനയെ പോലീസുകാർക്ക് പോലും ഭയമാണ്. റസീനയുമായി ബന്ധപെട്ടു ഉണ്ടാവുന്ന പരാതികളുടെ കാര്യത്തിൽ പോലീസ് പോലും വളരെ സൂക്ഷിച്ചാണ് ഇടപെടുന്നത്.

പണി കൊടുക്കാൻ തീരുമാനിച്ചാൽ പിന്നെ റസീന ആർക്ക് വേണേലും പണി കൊടുക്കും. റോഡിലെന്നോ, വീടെന്നോ, കാറെന്നോ ? കാറിന്റെ പിൻ സീറ്റെന്നോ? ഒന്നും റസീന നോക്കില്ല. നല്ല മദ്യത്തിലാണെങ്കിൽ റസീനയുടെ പണികൊടുക്കൽ സ്റ്റൈലിനും ചില പ്രത്യേകതകൾ ഉണ്ടാവും. ഇംഗ്ലീഷ് ഹൊറർ സിനിമകളെ പോലും ഞെട്ടിക്കുമത്. ആൾക്കൂട്ടത്തിനിടയിലാണെങ്കിൽ തരമാകാനുള്ള അടവുകളാണ് പയറ്റുക. ഒറ്റക്ക് കിട്ടിയാൽ കാറിന്റെ പിൻ സീറ്റിൽ ഇട്ടു നല്ല ലഹരിയുടെ തന്നെ പണികൊടുക്കാറാണ് പതിവ്.

മദ്യം ഉള്ളിൽ ചെന്നാലാണ് റസീനയുടെ സ്വഭാവം മാറുക. ഉള്ളിൽ ചെന്നിരിക്കുന്നത് കുറച്ച് മാത്രമെങ്കിൽ ഒരു ലഹരി ആയിരിക്കും റസീനയുടെ ഇടപെടലുകൾക്ക്. കൂടി പോയാൽ ആള് പെട്ടെന്നു വയിലെന്റ് ആവും. അടി പിടി റസീനക്ക് പുത്തരിയല്ല. കൊണ്ടും കൊടുത്തും നല്ല ശീലമുണ്ട്. മദ്യലഹരിയിൽ എസ്‌ഐയെ മർദിച്ച തലശേരി സ്വദേശി റസീന നാട്ടുകാർക്ക് സ്ഥിരം ‘തലവേദന’യാണെന്നാണ് ഇപ്പോൾ പൊലീസ് പോലും പറയുന്നത്. പലവട്ടം റസീന മദ്യലഹരിയിൽ അക്രമം അഴിച്ചുവിട്ടിട്ടുണ്ടെന്നും അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമാണ് പതിവെന്നും പൊലീസ് തന്നെ പറയുന്നു.

മദ്യലഹരിയിൽ എസ്‌ഐയെ മർദിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് വീണ്ടും അകത്താകുന്നത്. ഇത്തവണ 14 ദിവസത്തേ ക്കാണ് റസീനയെ റിമാൻഡ് ചെയ്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകളാണ് ഏറ്റവും ഒടുവിൽ ചുമത്തിയിട്ടുള്ളത്. കൂളിബസാർ സ്വദേശിയായ റസീന തിങ്കളാഴ്ച്ച രാത്രി മദ്യപിച്ച് അപകടകരമായി വാഹനമോടിക്കുകയായിരുന്നു. മറ്റ് വാഹനങ്ങളിൽ അവരുടെ വാഹനം ഇടിക്കുകയും ഉണ്ടായി.

നാട്ടുകാർ ഇത് ചോദ്യം ചെയ്തതോടെ കണ്ണിൽ കണ്ടവരെയെല്ലാം ഇവർ മർദിക്കാനും അസഭ്യം പറയാനും തുടങ്ങി. യുവതി നാട്ടുകാരിലൊ രാളെ ചവിട്ടുന്നതും അയാൾ തിരിച്ച് ഉപദ്രവിക്കുന്നതും പൊലീസു കാർ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും ഒക്കെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എസ്ഐ ദീപ്‌തിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് റസീനയെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോയി. വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് എസ്ഐയെ റസീന മർദിക്കുന്നത്. നാട്ടുകാരുടെ പരാതിയിലും ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...