Connect with us

Hi, what are you looking for?

Kerala

ശബരിമലയിൽ ADGP എന്ത് ചെയ്തു ? ഹൈക്കോടതിയെ പോലും വിലവയ്ക്കാതെ സർക്കാർ

ശബരിമലയിൽ ഇക്കഴിഞ്ഞ നാളുകളിലൊന്നും ഇല്ലാത്ത തരത്തിലുള്ള തിരക്കാണ് ഉണ്ടാകുന്നതെന്ന് പറയുന്നത്. എല്ലാ വർഷവും ശബരിമലയിൽ 20 മുതൽ 30 ശതമാനം വരെ അയ്യപ്പ ഭക്തരുടെ വർധന ഉണ്ടാകാറുണ്ടെന്നാണ് പഠനം. എന്തായാലും ഈ ശബരിമല സീസൺ കൊണ്ട് മാത്രം ഭക്തരെ വിഷമിപ്പിക്കുന്ന നയങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ തിരക്കും പ്രശ്നങ്ങളും സർക്കാർ സൃഷ്ടിച്ചതാണ്. സേവാഭാരതി, അയ്യപ്പസേവാ സംഘം എന്നിവർ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനം വേണ്ടെന്ന് വയ്പ്പിക്കുകയാണ് ചെയ്തത്. എന്നാൽ വേണ്ടത്ര സൗകര്യം സർക്കാർ അതിനു പകരമായി ഒരുക്കിയതുമില്ല.

ഈ വർഷത്തെ ശബരിമല സീസണ്‍ ജനുവരി പകുതിയോടെ മകര വിളക്കോടെ അവസാനിക്കും. മണ്ഡല വിളക്കിന് തിരക്ക് കൂടും. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടരുന്നു. ഇന്നലെ ഒരു ലക്ഷത്തിലേറെ പേരാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്നും ശബരീപീഠം വരെ തീര്‍ത്ഥാടകരുടെ നീണ്ട നിരയാണ്. കനത്ത തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്.

ഇതിനിടെ, ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തുന്ന ഘോഷയാത്രയെ ശരംകുത്തിയില്‍, പൊലീസും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സ്വീകരിക്കും. വൈകീട്ടാണ് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന. നാളെയാണ് മണ്ഡലപൂജ. അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഉള്ള നടപടികള്‍ ഉറപ്പാക്കാന്‍ ഹൈകോടതി ഇന്ന് വീണ്ടും പ്രത്യേക സിറ്റിംഗ് നടത്തും.

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഇടത്താവളങ്ങളില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള പൊലീസ് നടപടിക്കിടെ ഇന്നലെ ദേവസ്വം ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ദേവസ്വവും പൊലീസും സ്വീകരിച്ച നടപടികള്‍ ഇന്ന് ഹൈകോടതിയെ അറിയിക്കും. വഴിയില്‍ തടയുന്ന തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുക, ബുക്കിംഗ് ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ഡിജിപി ആവശ്യമെങ്കില്‍ ഇടപെടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി നല്‍കിയത്.

ശബരിമലയിലെ തിരക്ക് പ്രതിസന്ധിയില്‍ ക്രിസ്മസ് ദിനത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്ങ് നടത്തി. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടിക്ക് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ വഴിയില്‍ തടയുകയാണെങ്കില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യമെങ്കില്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. മണ്ഡലകാലത്ത് പ്രതീക്ഷിക്കുന്ന അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ്ങ് നടത്തിയത്.

അഞ്ചിടങ്ങളില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടയുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പാലാ, പൊന്‍കുന്നം, ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരിപ്പള്ളി എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ തടയുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ തടയുമ്പോള്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. ആവശ്യമെങ്കില്‍ പോലീസ് മേധാവി നേരിട്ടിടപെടണമെന്നും ജില്ലാ ഭരണക്കൂടം ഈക്കാര്യം കൃത്യമായി ഏകോപിപ്പിക്കണമെന്നും നിര്‍ദേശവുമുണ്ട്.

അടുത്ത രണ്ട് ദിവസത്തെ വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന്റെ എണ്ണം തൊണ്ണൂറായിരം കടന്നിരിക്കുകയാണ്. സ്പോട്ട് ബുക്കിങ്ങുമായി പതിനായിരത്തോളം ഭക്തരും എത്തുന്നതോടെ ഏതാണ്ട് ഒരു ലക്ഷത്തിലധികം ഭക്തര്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തും. ഇതിനോടൊപ്പം ഏതാണ്ട് ഇരുപതിനായി രത്തോളം പേര്‍ യാതൊരു വിധ ബുക്കിങ്ങും കൂടാതെ ശബരിമലയിലെത്തുന്നുണ്ട്. ഇതാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഒരു ബുക്കിങ്ങും കൂടാതെ എത്തുന്നവരുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് അറിയിക്കാന്‍ ശബരിമലയുടെ സെക്യൂരിറ്റി ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ഇടത്താവളങ്ങളില്‍ തീര്‍ഥാടകരുടെ വാഹനം പിടിച്ചിട്ടതിനെ തുടര്‍ന്ന് മണിക്കൂറുകളോളം കാത്തുനിന്ന യാത്രക്കാര്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ വെള്ളവും ഏത്തപ്പഴവും നല്‍കിയിരുന്നു. ജനമൈത്രി പോലീസാണ് ഭക്ഷണവും വെള്ളവും നല്‍കിയത്. തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാല്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ മലചവിട്ടുന്നതിന് നിയന്ത്രണമുണ്ടാവും. ചൊവ്വാഴ്ച രാവിലെ ആറുമണി വരെ 20,000 പേരിലധികം 18-ാം പടി ചവിട്ടി. സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണെങ്കിലും ഇവിടേക്കുള്ള വഴികളില്‍ തീര്‍ഥാടകരുടെ നിര നീണ്ടുതന്നെ തുടരുകയാണ്.

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗരുതര വീഴ്ച സംഭവിച്ചതായി അയ്യപ്പഭക്തർ ആരോപിക്കുന്നത്. കുടിവെള്ളമോ ഭക്ഷണമോ ലഭിക്കാതെ 16 മണിക്കൂറിലധികമാണ് ഭക്തജനങ്ങൾ ദർശനത്തിനായി കാത്തു നിൽക്കേണ്ടി വരുന്നത്. വൈക്കം, പൊൻകുന്നം, കോട്ടയം, പാല തുടങ്ങിയ ഭാഗങ്ങളിൽ അയ്യപ്പ ഭക്തരുടെയും മറ്റു വാഹനങ്ങളും കടത്തി വിടാതെ ഇട്ടിരിക്കുകയാണ് പോലീസ്.

ഇതോടെ റോഡ് ഉപരോധിച്ച് അയ്യപ്പ ഭക്തർ രംഗത്തെത്തി. ഒരു ലക്ഷത്തിലധികം ഭക്തജനങ്ങളാണ് ഇന്നലെ മാത്രമായി ശബരിമലയിൽ എത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങളിൽ വൻ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ഇതര സംസ്ഥാന അയ്യപ്പ ഭക്തർ പറയുന്നത്. ഇന്നലെ രാത്രി മുതൽ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിടുകയാണ്. ഭക്ഷണമോ വെള്ളമോ പ്രാഥമിക സൗകര്യങ്ങളോ ലഭിക്കാതെ കുട്ടികൾ അടക്കമുള്ളവർ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

https://youtu.be/E9XCmKhA5SI?si=EzkS4hL_u87W7p_p

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...