Connect with us

Hi, what are you looking for?

Kerala

DYFIയെ പരിഹസിച്ച് കട്ടപ്പുറത്താക്കി സ്വപ്നാ സുരേഷ്

DYFIയെ പരിഹസിച്ച് കട്ടപ്പുറത്താക്കി സ്വപ്നാ സുരേഷ്. ഡി വൈ എഫ് ഐക്കാർ തല്ലു വാങ്ങാൻ തുടങ്ങിയെന്നും ഇനി കുറച്ച് വാങ്ങുമെന്നുമാണ് സ്വപ്നയുടെ പോസ്റ്റിന്റെ പൊരുൾ. ഇപ്പോൾ ഡി വൈ എഫ് ഐക്കാരും എണ്ണി എണ്ണി തല്ല് മേടിക്കാൻ തുടങ്ങി എന്ന കാപ്ഷ്യനോടെ ഡി വൈ എഫ് ഐക്കാർ തല്ല് കിട്ടി ആശുപത്രിയിൽ കിടക്കുന്ന ചിത്രം അടക്കം ആണ് സ്വപ്നയുടെ പോസ്റ്റ്. എല്ലാ സഖാക്കളും ആശുപത്രിയിൽ രക്ഷനേടി കിടപ്പുണ്ട്. കപ്പിത്താൻ സമയം കിട്ടുമ്പോൾ വിശേഷം ഒന്നാരായണം എന്നും സ്വപ്ന പറയുന്നു.

സ്വപ്ന സുരേഷിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

‘DYFI ഗുണ്ടായിസം K- മോഡൽ രക്ഷാപ്രവർത്തനമെങ്കിൽ കോൺഗ്രസ് പാർട്ടി പ്രവർത്തകർ DYFI രക്ഷാപ്രവർത്തന സേനയെ ഒന്ന് രക്ഷാപ്രവർത്തനം നടത്തി എല്ലാ സഖാക്കളും ആശുപത്രിയിൽ രക്ഷനേടി കിടപ്പുണ്ട്.. കപ്പിത്താന് സമയം കിട്ടുമ്പോൾ സേനയുടെ വിശേഷങ്ങൾ ഒന്നാരായണമെന്നാണ് പൊതുജനാഭിപ്രായം.. P A Muhammad Riyas Pinarayi Vijayan’

അതേ സമയം പല പ്രതിസന്ധികളും കടന്ന് തലസ്ഥാന ജില്ലയിൽ എത്തിയ നവകേരള സദസ് ഇപ്പോൾ വിയർക്കുകയാണ്‌. ഒരു ജില്ലയിലും കാണാത്ത വൻ പ്രതിഷേധം തലസ്ഥാനത്ത് ഉണ്ടാകുന്നു. 22നു രാവിലെ കാട്ടാക്കറ്റയിൽ കോൺഗ്രസിന്റെ വൻ പ്രതിഷേധം അതി ജീവിച്ചു എങ്കിലും രാത്രി നെയ്യാറ്റിൻ കരയിൽ ബിജെപി യുവ മോർച്ച പ്രവർത്തകരുടെ അടുത്ത് മുഖ്യനും കൂട്ടരും പെട്ടുപോയി. കാവി കൊടിയും കറുപ്പ് കൊടിയും കണ്ട് തന്നെ മുഖ്യമന്ത്രിക്ക് പോകേണ്ടി വന്നു.വലിയ രീതിയിലുള്ള പ്രതിഷേധം തന്നെയാണ് നെയ്യാറ്റിൻകരയിൽ നടന്നത്. എന്നൽ മറ്റു ജില്ലകളിൽ പോലീസ് നടത്തിയ അതിക്രമങ്ങൾ പ്രതിഷേധക്കാർക്ക് നേരെ തലസ്ഥനത്ത് ഉണ്ടായില്ല എന്നതാണ് വാസ്തവം.

യുവമോർച്ച കരിങ്കൊടി കാട്ടിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യാമായ എതിർപ്പുകളൊന്നും ഉണ്ടായില്ല എന്നുമാത്രമല്ല. മുഖ്യംനും കൂട്ടരും യാതൊരു പ്രശ്നവുമില്ലാതെ കരിങ്കൊടിയും കണ്ട് നൂറിൽ വാഹനം പറത്തി പോകുകയും ചെയ്‌തു. കൊല്ലം മോഡൽ തന്നെയാണ് തലസ്ഥാനത്തും നടന്നത്. ശക്തമായ പ്രതിഷേധമാണ് കൊല്ലത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ നടന്നത്.

എതിരിടാൻ വന്ന പോലീസുകാരേയും യുവമോർച്ച പ്രവർത്തകർ വിരട്ടി മാറ്റുന്നതും കാണാം. നവകേരള സദസിന്റെ കൊടിയും തോരണം, ഫ്ളക്സ് ബോർഡുകൾ സ്ത്രൂപങ്ങൾ എല്ലാം തകർക്കുകയും ചെയ്തു. അതേസമയം അടിക്കാന്‍ തീരുമാനിച്ചു എന്നു പറഞ്ഞ ശേഷം പിന്നെ അവിടെ തല്ലി, ഇവിടെ തല്ലി എന്നു പരാതി പറയരുത് എന്നാണ് കൂട്ടത്തല്ലിൽ എം വി ഗോവിന്ദ പ്രതികരിച്ചത് . തല്ലലാണു തങ്ങളുടെ പരിപാടി എന്നു പറയുമ്പോള്‍ തിരിച്ചു കിട്ടുന്നതും അതിന്റെ കൂടപ്പിറപ്പാണ്. അതില്‍ ആരു ജയിക്കുമെന്നു കണ്ടു നോക്കാം.

എംഎല്‍എ ആയാലും സംഘര്‍ഷത്തിനിടെ അടിയേല്‍ക്കും. താന്‍ എംഎല്‍എ ആയിരിക്കെയാണ് എസ്പി ഓഫിസ് മാര്‍ച്ചിനിടെ കൈ അടിച്ചു ചിതറിച്ചത്. ഇപ്പോഴും കൈ വളഞ്ഞാണിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസുകാര്‍ മുട്ടത്തോടില്‍ മുളകുപൊടി നിറച്ച് എറിയുകയാണ്. ഇതാണ് ബോംബായി മാറുന്നത്. ഇതൊക്കെ തങ്ങള്‍ക്കു നല്ല പരിചയമുണ്ട്. പക്ഷേ ആയുധം കാട്ടി പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്താം എന്നു കരുതരുത് എന്നും ഗോവിന്ദൻ പറഞ്ഞു .

അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗോവിന്ദൻ പ്രതികരിച്ചത്. ആ അടി അങ്ങോട്ടും ഇങ്ങോട്ടും തുടങ്ങിയാല്‍ സഹിച്ചുകൊള്ളണമെന്നും അതില്‍ ഒരു കുഴപ്പവുമില്ല. നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടത്തുന്ന അക്രമങ്ങളെ ന്യായീകരിച്ച അദ്ദേഹം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ കാട്ടിയ അതിക്രമത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും വ്യക്തമാക്കി. മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ പൊലീസ് തല്ലിയതിനെയും അദ്ദേഹം ന്യായീകരിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...