Connect with us

Hi, what are you looking for?

Kerala

പൂരം നടത്തിപ്പിന്റെ പേരിൽ ഭക്തരെ കൊള്ളയടിക്കാൻ അനുവദിക്കില്ല – സുരേഷ് ഗോപി

തൃശൂര്‍ . പൂരം നടത്തിപ്പിന്റെ പേര് പറഞ്ഞു ഭക്തരെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്ന് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. പൂരം നടത്തിപ്പിന് തുക കണ്ടെത്താന്‍ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ ചേര്‍ന്ന് നടത്തുന്ന എക്‌സിബിഷന് തറവാടക ഈടാക്കുന്നത് അനീതിയാണെന്നും വാടക വര്‍ദ്ദിപ്പിക്കരുതെന്നല്ല വാടക ഈടാക്കാനേ പാടില്ലെന്നു സുരേഷ് ഗോപി പറഞ്ഞു.

വടക്കുന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരുകാര്യങ്ങള്‍ക്കും ഭക്തരില്‍ നിന്ന് വാടക ഈടാക്കാന്‍ ദേവസ്വത്തിന് അധികാരമില്ല. ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലായിരിക്കണം ദേവസ്വത്തിന്റെ ശ്രദ്ധ. അല്ലാതെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ പ്രയത്‌നിക്കുന്ന വിശ്വാസികളെ കൊള്ളയടിക്കുന്നതാവരുത്.

ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത പരിപാടികള്‍ക്ക് വാടക ഈടാക്കുന്നതില്‍ ആരും എതിരല്ല. പക്ഷെ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ കൊള്ളയടിക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. തൃശ്ശൂര്‍ പൂരത്തിന്റെ പ്രൗഡി നിലനിര്‍ത്തുന്നതിലും വര്‍ദ്ധപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുള്ള പാറമേക്കാവ് ,തിരുവമ്പാടി ദേവസ്വങ്ങളെ അഭിനന്ദിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്യുന്നതെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി.

തൃശ്ശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും പാറമേക്കാവ് തിരുവമ്പാടി ദേശങ്ങള്‍ക്കും പൂരപ്രേമികള്‍ക്കും ഒപ്പം നിന്ന് നേരിടുമെന്നു മുന്നറിയിപ്പ് നൽകിയ സുരേഷ് ഗോപി, പൂരം പ്രതിസന്ധിയിലാക്കി ഭരണമുന്നണിയിലെ ചിലര്‍ക്ക് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ഉണ്ടാക്കിയെടുക്കാനുള്ള നാടകത്തിന്റെ ഭാഗമാണോ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കടുംപിടുത്തത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും പറയുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...