Connect with us

Hi, what are you looking for?

Health

കോവിഡ് കേസുകളിൽ ക്രമാതീതമായ വര്‍ധന, കണ്ണടച്ച് ഇരുട്ടാക്കി, നവ കേരള സദസുമായി പിണറായി സർക്കാർ മുന്നോട്ട്

സംസ്ഥാനത്തെ കോവിഡ് കേസുകളിൽ ക്രമാതീതമായ വര്‍ധന ഉള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടും രോഗ വ്യാപനത്തിന് കാരണമാകുന്ന ഒത്തു കൂടലിന് കാരണമായ നവ കേരള സദസുമായി പിണറായി സർക്കാർ മുന്നോട്ട്. തിങ്കളാഴ്ച മാത്രം 115 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നിരി ക്കുകയാണ്. കഴിഞ്ഞ നാലു ആഴ്ചക്കുള്ളിലാണ് സംസ്ഥാനത്തെ കോവിഡ് കേസുകളിൽ ക്രമാതീതമായ വർധന ഉണ്ടായിരിക്കുന്ന തെന്നതാണ് ശ്രദ്ധേയം. രാജ്യത്താകെ ഉള്ള ആക്ടീവ് കേസുകൾ 1970 മാത്രമുള്ളപ്പോഴാണ് കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നിട്ടുള്ളത്.

രാജ്യത്തെ മൊത്തം ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമായി. തിങ്കളാഴ്ച രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളാണ്. കേരളത്തിൽ കേസുകൾ ഉയർന്നതിന് പിറകെ സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശം പുറപ്പെടുവിച്ച് ജാ​ഗ്രത കർശനമാക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് പുതിയ കൊറോണ വൈറസ് ഉപവകഭേദമായ JN.1 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് പിറകെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മാര്‍ഗ്ഗനിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും മതിയായ പരിശോധന ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി പോലുള്ള അസുഖങ്ങളും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിച്ച് ജില്ല തിരിച്ച് റിപ്പോര്‍ട്ട് നൽകണമെന്നും, ഇന്റഗ്രേറ്റഡ് ഇന്‍ഫോര്‍മേഷന്‍ പ്ലാറ്റ്‌ഫോമില്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്ദേശിച്ചിട്ടുണ്ട്. വരാനിരിക്കുന്നത് ഉത്സവകാലം ആയതിനാൽ ശ്വാസകോശ ശുചിത്വം പാലിക്കുന്നതിലൂടെ രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് തിരുവനന്തപുരം സ്വദേശിയായ 79 വയസ്സുള്ള സ്ത്രീയിലാണ് പുതിയ വകഭേദം ആദ്യം കണ്ടെത്തിയത്. കൂടാതെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയ്ക്ക് സിംഗപ്പൂരില്‍ വെച്ച് ജെഎന്‍.1 ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ 15 JN.1 ന് ഉപ – വകഭേദത്തിന്റെ ഏഴ് അണുബാധകള്‍ ചൈനയില്‍ കണ്ടെത്തുകയുണ്ടായി. പനി, ചുമ, മൂക്കിലെ അസ്വാസ്ഥ്യം, തൊണ്ടവേദന, മൂക്കൊലിപ്പ്, മുഖത്ത് വേദന അല്ലെങ്കില്‍ മര്‍ദ്ദം, തലവേദന, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ JN.1 വേരിയന്റിന്റെ ലക്ഷണങ്ങളാണെന്നു അറിയിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...