Connect with us

Hi, what are you looking for?

Kerala

IAS കാരോട് പിച്ചയെടുക്കാൻ പിണറായി, ഹൈക്കോടതി വടിയെടുത്തപ്പോൾ നവകേരള ബസിൽ ഓടിയൊളിച്ച് പിണറായി

നവകേരള സദസ്സ് തുടങ്ങിയ ദിവസം മുതൽ വിവാദങ്ങൾ വിട്ടൊഴിയാതെ കൂടെക്കൂട്ടിയ പിണറായി മന്ത്രിസഭയ്ക്ക് പല തവണ ഹൈക്കോടതിയുടെ തന്നെ രൂക്ഷ വിമർശനവും ശാസനയും കിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും മറ്റൊരു ഉത്തരവിലൂടെ സർക്കാരിന് തിരിച്ചടി നൽകിയിരിക്കുകയാണ് ഹൈക്കോടതി. നവകേരളാ സദസിന് അതാത് ജില്ലകളിലെ നിയോജകമണ്ഡലങ്ങൾ തോറും നടക്കുമ്പോൾ നടത്തിപ്പിന് ജില്ലാ കളക്ടർമാർ പണം കണ്ടെത്തണമെന്ന സർക്കാർ ഉത്തരവിന് സ്റ്റേ നൽകിയതിലൂടെ പിണറായി വിജയൻറെ ചെകിടത്ത് തന്നെയാണ് കോടതി അടിച്ചിരിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചില്ലെന്ന കാരണത്താലാണ് ഹൈക്കോടതി നടപടി.

പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നടപടി. ജില്ലകളിലെ നിയോജകമണ്ഡലങ്ങൾ തോറും നടക്കുന്ന നവകേരള സദസിന്റെ നടത്തിപ്പിന് പരസ്യത്തിലൂടെ ജില്ലാ കളക്ടർമാർ പണം കണ്ടെത്തണമെന്നായിരുന്നു സർക്കാർ ഉത്തരവ്. അതാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്.സ്പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാ കളക്‌ടർമാർ നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം ജില്ലാ കളക്‌ടർമാർ പാരിതോഷികങ്ങൾ കൈപ്പറ്റാൻ പാടുള്ളതല്ല, കൂടാതെ സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ പരിപാടികൾക്കാ ണെങ്കിൽ കൂടി പണം കണ്ടെത്താനും പാടില്ല. അതിനാൽ സർക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ തന്റെ വാദത്തിൽ പറയുന്നു.

എന്നാൽ പണം കണ്ടെത്താനുള്ള ഉത്തരവ് പൂർണമായും സ്റ്റേ ചെയ്തിട്ടില്ല. അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് സർക്കാർ ഉത്തരവെന്നായിരുന്നു ഹർജിയിലെ വാദം. ജില്ലാ കളക്ടർമാർ പരിപാടിയുടെ ചിലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സ്പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാ കളക്‌ടർമാർ നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം ജില്ലാ കളക്‌ടർമാർ പാരിതോഷികങ്ങൾ കൈപ്പറ്റാൻ പാടുള്ളതല്ല, കൂടാതെ സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ പരിപാടികൾക്കാ ണെങ്കിൽ കൂടി പണം കണ്ടെത്താനും പാടില്ല. അതിനാൽ സർക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ തന്റെ വാദത്തിൽ പറയുന്നു.

നവകേരള സദസ്സിനായി പല വഴിയിലൂടെ സർക്കാർ പണപ്പിരിവ് നടത്തിയിരുന്നു . കുടുംബശ്രീ അംഗങ്ങളിൽ നിന്നും പോലും സർക്കാർ നിർബന്ധിത പണപ്പിരിവ് നടത്തുന്നതിന്റെ ശബ്ദ രേഖകൾ പുറത്ത് വരികയുണ്ടായി. ഒരു കുടുംബശ്രീ യൂണിറ്റി 250 രൂപ വീതം നല്കണമെന്നാണ് പുറത്ത് വന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്. ആരെങ്കിലും പണം നൽകാൻ മടി കാട്ടിയാൽ സർക്കാർ നൽകിയ സബ്സിഡികളുടെ പലിശയായി കണക്കാക്കിയാൽ മതിയെന്നും കുട്ടനാട് നെടുമുടിയിലെ സിഡിഎസ് ചെയര്പേസന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

സമാനമായി കഴിഞ്ഞ ദിവസം ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തംഗങ്ങൽ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. അതേസമയം, നവകേരള സദസ് നടത്തിപ്പ് സംബന്ധിച്ച് തുടർ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. വിപുലമായ സൗകര്യങ്ങളാണ് മണ്ഡലപര്യടത്തിന് ഒരുക്കേണ്ടത്. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേർ വേണമെന്നും ജനസദസ്സുകളിൽ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണമെന്നും നിർദേശിക്കുന്നു.

കൂപ്പൺ വച്ചോ റസീപ്റ്റ് നൽകിയോ പണപ്പിരിവ് പാടില്ല. സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. മണ്ഡല പര്യടനത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര കെ.എസ്.ആർ.ടി.സി കെ – സ്വിഫ്റ്റ് ഹൈബ്രിഡ് ബസിലായിരിക്കും. കെ-സ്വിഫ്റ്റിനായി ഈ അടുത്ത് വാങ്ങിയ ഹൈബ്രിഡ് ബസ് ഇതിനായി തയ്യാറാക്കും. നോൺ എ.സി ബസിൽ ഇതിനായി എ.സി ഘടിപ്പിക്കും. ചെറിയ രൂപമാറ്റവും നടത്തും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എസി വേണം. അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും വേണമെന്നും മാർഗനിർദേശത്തിലുണ്ട്.

കാസര്‍കോട്ടെ ദേലംപാടി പഞ്ചായത്തിലും ഇത്തരത്തിൽ നിർബന്ധിത പണപ്പിരിവ് നടന്നിരുന്നു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 500 രൂപ നിർബന്ധമായും നൽകണമെന്നായിരുന്നു നിർദേശം. പരിപാടിക്ക് എല്ലാ കുടുംബശ്രീ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണം. ഇതിനായി ഏർപ്പാടാക്കിയ ബസിന്റെ ചിലവിലേ ക്കായി ഓരോ കുടുംബശ്രീ അയൽക്കൂട്ടവും 500 രൂപ നൽകണമെ ന്നാണ് സിഡിഎസ് അധ്യക്ഷ സുമ വാട്ട്സാപ്പിൽ നൽകിയ നിർദേശം. വായ്പ നൽകിയ വകയിൽ ലഭിച്ച പലിശയിൽ നിന്ന് ഈ തുക എടുക്കണമെന്നാണ് ആവശ്യം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...