Connect with us

Hi, what are you looking for?

India

ബഹിരാകാശ ​ഗവേഷണ മേഖല കയ്യടക്കാൻ ഇസ്രോ നിർബിത ബുദ്ധി കൂടി ഉപയോഗപ്പെടുത്തും

ന്യൂഡൽഹി . ബഹിരാകാശ ​ഗവേഷണ മേഖല കയ്യടക്കാൻ ഇസ്രോ നിർബിത ബുദ്ധി കൂടി ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. ഇതിനായി എഐ അധിഷ്ഠിത ​ഗവേഷണങ്ങൾക്കായി പരീക്ഷണശാലകൾ ഉടൻ തുടങ്ങുന്നതായി ഇസ്രോ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്നാണ് പരീക്ഷണങ്ങൾ ഇസ്രോ നടത്തുക.

സ്പേസ് ക്രാഫ്റ്റ്, റോക്കറ്റ് എന്നിവയുടെ സഞ്ചാരപഥം നിർണയിക്കൽ, ബഹിരാകാശ ഗവേഷണത്തിനാവശ്യമായ റോബട്ടിക് സാങ്കേതിക വിദ്യ, റിസോഴ്സ് മാപ്പിം​ഗ്, സ്വയംനിയന്ത്രണം, റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും സ്ഥിരത പരിശോധന, കാലാവസ്ഥ–പ്രകൃതിദുരന്ത പ്രവചനം, തുടങ്ങിയ മേഖലകളിലാണ് ഗവേഷണം നടക്കുന്നത്. ഇതിനായി ശാസ്ത്രജ്ഞർക്ക് വിവിധ മേഖലകളിൽ സെമിനാറുകളും ശിൽപശാലകളും ഇസ്രോ ആരംഭിച്ചു കഴിഞ്ഞു.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ​ഗ​ഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ജിഎക്സ് പരീക്ഷണ ദൗത്യത്തിലെ വ്യോമമിത്ര എഐ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുക. മനുഷ്യനെ പോലെ തന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും വ്യോമമിത്ര കഴിയും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...