Connect with us

Hi, what are you looking for?

Crime,

‘കേരള ഗവര്‍ണ്ണര്‍ക്ക് SFI ക്കാരില്‍ നിന്നും എന്തെങ്കിലും സംഭവിച്ചാൽ പിണറായി തെറിക്കും, രാഷ്‌ട്രപതി ഭരണം വരും’

തിരുവനന്തപുരം . കേരള ഗവര്‍ണ്ണര്‍ക്ക് SFI ക്കാരില്‍ നിന്നും എന്തെങ്കിലും സംഭവിച്ചാൽ അത് പിണറായി വിജയന്‍ സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതില്‍ കലാശിക്കുമെന്ന് അഡ്വ. എം.ആര്‍. അഭിലാഷ്. നിയമപരമായ പഴുത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് ഒരു ടിവി ചാനല്‍ ചര്‍ച്ചയിലാണ് അഡ്വ അഭിലാഷ് പറഞ്ഞിരിക്കുന്നത്.

ഭരണഘടനാപരമായ സംവിധാനം അട്ടിമറിക്കപ്പെടുക എന്നത് എന്താണെന്നത് സംബന്ധിച്ച് എസ്.ആര്‍. ബൊമ്മൈ കേസില്‍ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹം അക്രമിക്കപ്പെട്ടുകഴിഞ്ഞാല്‍ കളി മാറുക തന്നെ ചെയ്യും. ആന്തരിക അട്ടിമറി (Internal subversion) എന്ന വകുപ്പിലാണ് ഇത് പെടുക. ഭരണഘടനാസംവിധാനം തകര്‍ന്നുപോയി എന്നതിന് അടിസ്ഥാനപരമായ കാര്യമാണ് (breakdown of constitutional machinery) എന്നത്.

ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള അടിസ്ഥാന കാര്യമാണ്. പിന്നെ പിണറായി വിജയനൊന്നും മുഖ്യമന്ത്രിപദത്തില്‍ ഉണ്ടായിരിക്കില്ല. അഡ്വ. അഭിലാഷ് പറഞ്ഞു. രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി കഴിഞ്ഞാൽ ഒരു സുപ്രീംകോടതിക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. ഗവര്‍ണര്‍ക്കും ഇക്കാര്യം ബോധ്യമുള്ളതുകൊണ്ടായിരിക്കാം അദ്ദേഹവും SFI ക്കെതിരെ കടുത്ത നിലപാടുമായി തന്നെ മുന്നോട്ടു പോകുന്നത്. – അഡ്വ. അഭിലാഷ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...