Connect with us

Hi, what are you looking for?

Kerala

നവകേരള സദസ് പിണറായിക്ക് വിനയാകുമോ? കേരളം സംഘർഷ ഭൂമി ആക്കുമോ?

പിണറായി സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ട് വന്ന നവകേരള സദസ് സർക്കാരിന് തന്നെ വിനയാവുന്ന അവസ്ഥയിലേക്ക്. ആലപ്പുഴ മുതൽ ഉണ്ടായ സംഭവങ്ങൾ ജനദ്രോഹപരമെന്നു മാത്രമല്ല നാട്ടിൽ സംഘർഷം വിളിച്ചു വരുത്തുകയുമാണ്. ഒരു സർക്കാർ പരിപാടിയെന്ന് പറഞ്ഞു തുടങ്ങിയത് പി എമ്മിന്റെ രാഷ്ട്രീയ മാമാങ്കമാണെന്നു ജനം തിരിച്ചറിഞ്ഞതോടെയാണ് പരിപാടിയുടെ മുഖച്ഛായ തന്നെ കെട്ടത്.

ഒരു സംസ്ഥാന മുഖ്യ മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാവുക എന്നത് സർവ്വ സാധാരണമാണ്. അതിനെ രാഷ്ട്രീയമായി കാണുന്ന സമീപനമാണ് പ്രശ്നങ്ങൾക്ക് തുടക്കം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നവർക്കെതിരെ പോലീസിന് പകരം സി പി എം_ ഡി വൈ എഫ് ഐ ഗുണ്ടകളെ ഉപയോഗിച്ച് നേരിടാമെന്ന ദാർഷ്ട്യമാണ്‌ പിണറായിക്ക് വിനയായത്. മുഖ്യ മന്ത്രിക്ക് സംരക്ഷണം ഒരുക്കാൻ നിയുകതരായ സംരക്ഷകർ നിയമ വ്യവസ്ഥകൾ കാറ്റിൽ പറത്തി പ്രതിഷേധക്കാരെ തെരുവിലിറങ്ങി ക്രൂരമായി മർദ്ധിക്കുന്നതും അവരെ മുഖ്യൻ ന്യായീകരുന്നതുമാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്.

ചെവിയിൽ ഓതിക്കൊടുക്കുന്നവർ വിളിച്ചു പറയുന്ന എന്തും പറയുന്ന അവസ്ഥയിലേക്ക് മുഖ്യമന്ത്രി മാറിയിരിക്കുന്നു. മുഖ്യന്റെ പ്രീതിക്കായി ഇവർ പറയുന്നതൊക്കെയും വലിയ ആപ്പിലേക്കാണ് തന്നെ കൊണ്ടെത്തിക്കുന്നതെന്നു പിണറായി പോലും അറിയുന്നില്ല. ഗൺമാൻ തെലുവിലിറങ്ങി തല്ലുന്നതിനെയും , സിപിഎം DYFI ക്കാർ തല്ലുന്നതിനെയും ഒക്കെ ന്യായീകരിച്ചപ്പോൾ തനിക്കെതിരെ കേരളത്തിലെ സഖാക്കൾ ആയിട്ടുള്ളവർ ഒഴികെ ഉണ്ടാവുന്ന ജന രോക്ഷം എന്തെന്ന് പിണറായി വിജയൻ അറിയുന്നില്ല. അതിന്റെ തെളിവാണ് തന്റെ സുരക്ഷാ ജീവനക്കാർക്ക് സുരക്ഷാ കൊടുക്കാൻ നിർദേശം നൽകേണ്ടി വന്നത്. ഇത് തീർത്തും ക്രമസമാധാന പ്രശ്നമായി മാറുകയാണ്.

നവകേരള ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി ന്യായീകരിച്ച വിഡ്ഢിത്തരമാണ് ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരിക്കുന്നത്. ഗണ്‍മാന്‍മാര്‍ ഇടപെടുന്നത് തന്റെ സുരക്ഷ ഉറപ്പാക്കാനാണെന്ന മണ്ടത്തരവും ആ തിരുവാ കൊണ്ട് മുഖ്യൻ നടത്തി. അത് ജോലിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അവരെ തടയുക സ്വാഭാവിക നടപടി മാത്രമാണെന്ന ന്യായീകരവും നടത്തി.

ഇടുക്കിയില്‍ ക്യാമറയുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ അസാധാരണമായി തന്റെ നേര്‍ക്ക് വന്നപ്പോഴാണ് ഗണ്‍മാന്‍ അനില്‍കുമാര്‍ തള്ളി മാറ്റിയതെന്ന ന്യായീകരണമാണ് പതിവ് പറയാറുള്ള കളവു പോലെ തന്നെ മുഖ്യൻ വിളമ്പിയത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ എക്സോട്ട് പൊലീസുകാരൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരിക്കുന്നു. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. പൊലീസ് ലാത്തി വീശി. സ്ഥലത്ത് സിപിഎം പ്രവർത്തകരും സംഘം ചേർന്ന് ഏറ്റുമുട്ടലിനു തയ്യാറാവുന്നെന്നാണ് റിപ്പോർട്ടുകൾ.

കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസുകാർക്കും അധിക സുരക്ഷയ്ക്ക് നിർദേശിക്കുകയാണ്. ഗൺമാൻ അനിലിന്റെയും എസ്കോർട്ട് ഓഫീസർ സന്ദീപിന്റെയും വീടിന് കാവൽ ഏർപ്പെടുത്തുന്നു. ഇവർക്കെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി എന്ന് പറയുന്നു. ഇതെല്ലാം പിണറായി വിജയന്റെ ധാർഷ്ട്യത്തിൽ നിന്ന് ഉണ്ടായ ഭവിഷ്യത്തുക്കളാണ്.

ആലപ്പുഴ ജില്ലയിൽ നടന്ന നവ കേരള സദസ്സിനിടയിലാണ് അമ്പലപ്പുഴയിലേക്കുള്ള യാത്രാമധ്യേ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നവ കേരള ബസ്സിന് തൊട്ടു പുറകിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ട് ഉദ്യോഗസ്ഥനും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പ്രവർത്തകരെ മർദ്ദിക്കുകയാ യിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...