Connect with us

Hi, what are you looking for?

Crime,

വണ്ടിപ്പെരിയാറിൽ ഗവർണരുടെ ഇടപെടൽ ഉണ്ടാവും, കാമം മൂത്ത് പിഞ്ചു കുഞ്ഞിനെ കൊന്ന കുട്ടിസഖാവിനെ പൂട്ടും

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കി പ്രതിയെയും പോലീസിനെയും രക്ഷിക്കാൻ സി പി എം നടത്തുന്ന ശ്രമങ്ങൾ പൊളിഞ്ഞു വീഴും. വിധി വന്നതിനു പിന്നാലെ വണ്ടിപ്പെരിയാറിലേക്ക് എത്തുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഗവർണരുടെ ഈ ഇടപെടൽ. സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് രാജ്ഭവൻ ഗവർണർക്ക് കൈമാറിയിട്ടുണ്ട്. ഗവർണറുടെ നീക്കം മനസിലാക്കിയ മുഖ്യമന്ത്രി സംഭവത്തിൽ ഇതുവരെ നടന്ന അന്വേഷണത്തിൽ പാകപ്പിഴയില്ല എന്ന് വ്യക്തമാക്കി.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛന്‍ രംഗത്തെത്തി. പോലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തി. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ചുമത്തിയാല്‍ ആനുകൂല്യം ലഭിക്കില്ല എന്ന് പറഞ്ഞു. കത്ത് വന്നപ്പോൾ ആണ് പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തിയിട്ടില്ലെന്നു അറിഞ്ഞത്.

കേസില്‍ പ്രതിയായ അര്‍ജുന്‍ പള്ളിയില്‍ ആണെന്ന് പൊലീസിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ പോലീസ് അലംഭവം കാണിച്ചുവെന്നും കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. ഡിവൈ എസ് പി ക്ക് പിന്നീട് പരാതി നൽകി. തുടര്‍ന്ന് സിഐയെ സമീപിക്കാന്‍ പറഞ്ഞു. പീരുമേട് എംഎല്‍എയുടെ കത്തും നല്‍കി. എന്നിട്ടും പൊലീസ് ഇക്കാര്യത്തില്‍ പ്രതിക്കൊപ്പം നിന്നു. എസ് സി-എസ്ടി നിയമം ചുമത്തിയാല്‍ അന്വേഷണം ഡിവൈഎസ്പി നടത്തണം. ഇത് ഒഴിവാക്കാനാണ് ആ വകുപ്പ് ഇടാതെയിരുന്നത്. കേസ് നീണ്ടു പോകും എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.

പ്രതി അർജുനെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു അപ്പീൽ നൽകുമെന്ന് ആറ് വയസുകാരിയുടെ കുടുംബം പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായി എന്ന് കരുതുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത് മാത്രമാണ് ജഡ്ജി കേട്ടതെന്നും കുട്ടിയുടെ കുടുംബം പ്രതികരിച്ചു.വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടി ഡി സുനില്‍ കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് 100ശതമാനം ഉറപ്പിച്ച് പറയാനാകും. അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് തന്നെയാണ് 100 ശതമാനം നിഗമനവും.

വിധിയിലെ മറ്റുകാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിധിക്കെതിരെ അപ്പീല്‍ നല്‍കും. സംഭവം നടന്ന അന്ന് രാത്രി തന്നെ ക്വാട്ടേഴ്സിലെത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം സീല്‍ ചെയ്ത് സുരക്ഷിതമാക്കി. പിറ്റേ ദിവസം രാവിലെ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും സയൻറിഫിക് വിദഗ്ധനും ഫോട്ടോഗ്രാഫറും ഒപ്പം ഉണ്ടായിരുന്നുവെന്നും ടി ഡി സുനില്‍കുമാര്‍ പറഞ്ഞു. കേസിലെ തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനായി പ്രൊസിക്യൂട്ടറുമായി അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനില്‍കുമാര്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം, പ്രതിയെ കുറ്റവിമുക്തനാക്കികൊണ്ട് വെറുതെ വിട്ട കോടതി വിധി റദ്ദാക്കാന്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ സുനില്‍ മഹേശ്വരന്‍ പിള്ള പറ‍ഞ്ഞു.സാക്ഷികളുടെ മൊഴിയിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടു. പ്രോസിക്യൂഷൻ പറഞ്ഞ കാര്യങ്ങൾ വിധിയിൽ ഇല്ല. അന്വേഷണത്തിൽ പാളിച്ച എന്ന പരാമർശം ശരിയല്ല.പൊലീസ് കൃത്യ സമയത്ത് സ്‌ഥലതെത്തി. സി ഐ പിറ്റേദിവസം ആണ് കേസ് ഏറ്റെടുക്കുന്നത്. വിരൽ അടയാള വിദഗ്ധർ ഒപ്പം ഉണ്ടായിരുന്നു. മൊഴികളിലെ വൈരുദ്ധ്യമെന്നതില്‍ അടിസ്ഥാനമില്ല. മൊഴികളില്‍ ചെറിയ വ്യത്യാസം ഉണ്ടാകും എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അത് തിരുത്തേണ്ട കാര്യം ഇല്ലെന്നും അഡ്വ. സുനില്‍ മഹേശ്വരന്‍ പിള്ള പറഞ്ഞു.

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ സി പി ഐ നേതാവ് കെ കെ ശിവരാമൻ സ്വീകരിച്ചത് സർക്കാർ വിരുദധ നിലപാടാണ്. സി പി എമ്മാണ് പ്രതിക്ക് പിന്നിലെന്ന വിവരം പുറത്തുവിട്ടത് സി പി ഐ നേതാക്കളാണെന്നാണ് വിവരം.

പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരിക യായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി ഡി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിൻ്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാ വശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചി രുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല.

എന്നാൽ അർജുൻ ഡി.വൈ.എഫ്.ഐ നേതാവാണെന്ന് ആദ്യം പുറത്തുവിട്ടത് പരിവാർ നേതാക്കളാണ്. കോടതി വെറുതെ വിട്ട അർജുൻ എന്ന ഡി.വൈ.എഫ് ഐ നേതാവിനെ കോടതിയിൽ നിന്ന് പോലീസ് കൊണ്ടുപോയത് കാണണമായിരുന്നുവെന്ന് മുതിർന്ന പത്രപ്രവർത്തകനും സംഘപരിവാർ ബുദ്ധിജീവിയുമായ ജി.കെ. സുരേഷ് ബാബു ഫെയ്സ് ബുക്കിൽ എഴുതി.

പ്രതിയെ ഓടിച്ചു കൊണ്ടുവന്ന് ജീപ്പിൽ കയറ്റുകയായിരുന്നു. ജനരോഷം ഭയന്ന്. തെളിവുകൾ നിരത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് എട്ടു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന് കെട്ടിതൂക്കിയ പ്രതിയെ വെറുതെ വിടാൻ കാരണം. പ്രതിയെ വിടാൻ സാഹചര്യം ഒരുക്കിയ അന്വേഷണ ഉദ്യോഗസ്ഥന് ബഹുമതി നൽകണം. ബഹുമാനപ്പെട്ട ഡി.ജി.പി. ഷേഖ് ദർവേസ് സാഹിബ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചുമതല ഒഴിയണം. ഒരു പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചുകൊന്ന കേസ് ഡി വൈ എഫ് ഐ ക്കാരനായതുകൊണ്ട് വിട്ടു പോകുന്നത് ആദ്യത്തെ സംഭവമല്ല.

വാളയാറിലും കണ്ടതാണ്. 36 വർഷത്തെ മാധ്യമ പ്രവർത്തന ത്തിനിടയിൽ കേരളാ പോലീസിനകുറിച്ച് നല്ല അഭിപ്രായമായിരുന്നു. ചില പുഴുക്കുത്തുകൾ ഉണ്ടായിരുന്നു എങ്കിലും എത്രയോ നീതിമാന്മാർ. അപമാനം കൊണ്ട് തല കുനിയുന്നു. പൊതു സമൂഹത്തോട് എന്തു പറയാനാകും. ആ കുഞ്ഞിന്റെ അമ്മയെയും അച്ഛനെയും ബോദ്ധ്യപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ നീ തി നിർവ്വഹണവും പരാജയപ്പെടുകയല്ലേ. ഹൈക്കോടതി സ്വമേധയാ ഇത് പരിഗണിക്കണം. വാളയാറിനു പിന്നാലെ വണ്ടിപ്പെരിയാറും. ഇങ്ങനെ വായില്ലാ കുന്നില പ്പനാകാനാണോ ഉന്നത നീതിപീഠവുംശ്രമിക്കു ന്നതെന്നും സുരേഷ് ബാബു ചോദിക്കുന്നു.

സംഘപരിവാർ നേതാക്കളിൽ നിന്നാണ് വിഷയത്തിന്റെ ഗൗരവം ഗവർണർ മനസിലാക്കിയത്. അങ്ങനെയാണ് പിണറായിക്ക് വീണ്ടും പണി കൊടുക്കാൻ ഗവർണർ തീരുമാനിച്ചത്. എന്നാൽ അപ്പീലിന്റെ സാധ്യത വിരളമാണ്. പുനരന്വേഷണം നടന്നാൽ മാത്രമേ അപ്പീലിന് എന്തെങ്കിലും സാധ്യതയുള്ളു. ഇല്ലെങ്കിൽ ഇതും വാളയാർ കേസ് പോലെ ചരിത്രത്തിലേക്ക് എഴുതിത്തള്ളും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...