Connect with us

Hi, what are you looking for?

Kerala

പമ്പയിൽ നിന്നും മുകളിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ വീഡിയോ കണ്ടപ്പോൾ തല ചുറ്റി, ഒരു നുണബോംബ് മതി വൻ ദുരന്തം ഉണ്ടാകാൻ എന്ന് മുരളി തുമ്മാരുക്കുടി

പമ്പയിൽ നിന്നും മുകളിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ വീഡിയോ കണ്ടപ്പോൾ തല ചുറ്റി. ഇതിനിടയിൽ ആനയും പുലിയും കടുവയും ഒന്നും വേണ്ട, ഒരു നുണബോംബ് മതി വൻ ദുരന്തം ഉണ്ടാകാൻ എന്ന് മുരളി തുമ്മാരുക്കുടി. ശബരിമലയിൽ തിരക്കിൽ പെട്ട് ആളുകൾ പണ്ടും മരിച്ചിട്ടുണ്ടല്ലോ. ഇനി അതുണ്ടായാൽ ദുരന്തത്തിന്റെ ആഘാതം പല മടങ്ങാകും എന്നുറപ്പാണെന്നും മുരളി തുമ്മാരുക്കുടി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നു.

‘ശബരിമലയിൽ പ്രൊഫഷണലായി ആൾക്കൂട്ട നിയന്ത്രണം നടക്കുന്നില്ല. ഓരോ ദിവസവും എത്ര ആളുകൾ മലയിൽ എത്തും എന്നതിന് മുൻകൂട്ടി കണക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്തോ അല്ലാതെയോ എത്തുന്ന എല്ലാവർക്കും ദർശനത്തിനുള്ള അവസരമൊരുക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. ഇത് ഇടക്കിടക്ക് ഇത് പരിധിക്ക് പുറത്ത് പോകും, ആളുകൾ ക്യൂ നിന്ന് വലയും, ദർശനം കിട്ടാതെ തിരിച്ചു പോരുന്ന സ്ഥിതി ഉണ്ടാകും, തീർത്ഥാടകാരിലും വിശ്വാസികളിലും ഏറെ അസംതൃപ്തി ഉണ്ടാകും. മുരളി തുമ്മാരുക്കുടി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നു.

‘എന്നെ പേടിപ്പിക്കുന്നത് അതല്ല. ഇത്രമാത്രം ആളുകൾ, ഏറെ ബുദ്ധിമുട്ടി വളരെ ഇടുങ്ങിയ ഒരു വനപ്രദേശത്തിനകത്ത് നിൽക്കുകയും യാത്ര ചെയ്യുകയും ചെയ്യുമ്പോൾ അത് വലിയൊരു ദുരന്തമായി മാറാൻ ഒരു നിമിഷം പോലും വേണ്ട. പമ്പയിൽ നിന്നും മുകളിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് തല ചുറ്റി. ഇതിനിടയിൽ ആനയും പുലിയും കടുവയും ഒന്നും വേണ്ട, ഒരു നുണബോംബ് മതി വൻ ദുരന്തം ഉണ്ടാകാൻ. ശബരിമലയിൽ തിരക്കിൽ പെട്ട് ആളുകൾ പണ്ടും മരിച്ചിട്ടുണ്ടല്ലോ. ഇനി അതുണ്ടായാൽ ദുരന്തത്തിന്റെ ആഘാതം പല മടങ്ങാകും എന്നുറപ്പാണ്.’ മുരളി തുമ്മാരുക്കുടി പറയുന്നു. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ.

ശബരിമലയിൽ ഇത്തരത്തിൽ പ്രൊഫഷണലായി ആൾക്കൂട്ട നിയന്ത്രണം ഇപ്പോൾ നടക്കുന്നില്ല. ഓരോ ദിവസവും എത്ര ആളുകൾ മലയിൽ എത്തും എന്നതിന് മുൻകൂട്ടി കണക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്തോ അല്ലാതെയോ എത്തുന്ന എല്ലാവർക്കും ദർശനത്തിനുള്ള അവസരമൊരുക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. ഇത് ഇടക്കിടക്ക് ഇത് പരിധിക്ക് പുറത്ത് പോകും, ആളുകൾ ക്യൂ നിന്ന് വലയും, ദർശനം കിട്ടാതെ തിരിച്ചു പോരുന്ന സ്ഥിതി ഉണ്ടാകും, തീർത്ഥാടകാരിലും വിശ്വാസികളിലും ഏറെ അസംതൃപ്തി ഉണ്ടാകും.

എന്നെ പേടിപ്പിക്കുന്നത് അതല്ല. ഇത്രമാത്രം ആളുകൾ, ഏറെ ബുദ്ധിമുട്ടി വളരെ ഇടുങ്ങിയ ഒരു വനപ്രദേശത്തിനകത്ത് നിൽക്കുകയും യാത്ര ചെയ്യുകയും ചെയ്യുമ്പോൾ അത് വലിയൊരു ദുരന്തമായി മാറാൻ ഒരു നിമിഷം പോലും വേണ്ട. പമ്പയിൽ നിന്നും മുകളിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് തല ചുറ്റി. ഇതിനിടയിൽ ആനയും പുലിയും കടുവയും ഒന്നും വേണ്ട, ഒരു നുണബോംബ് മതി വൻ ദുരന്തം ഉണ്ടാകാൻ. ശബരിമലയിൽ തിരക്കിൽ പെട്ട് ആളുകൾ പണ്ടും മരിച്ചിട്ടുണ്ടല്ലോ. ഇനി അതുണ്ടായാൽ ദുരന്തത്തിന്റെ ആഘാതം പല മടങ്ങാകും എന്നുറപ്പാണ്.

ഇത് ഒഴിവാക്കണമെങ്കിൽ അടുത്ത മണ്ഡലക്കാലത്തിന് മുൻപെങ്കിലും ഈ വിഷയത്തിൽ ബന്ധപ്പെട്ട എല്ലാവരും (തന്ത്രി മുതൽ ദുരന്ത നിവാരണ അതോറിറ്റി വരെയുള്ളവർ) ഒരുമിച്ചിരുന്ന് ഈ വിഷയത്തെ പ്രൊഫഷണൽ ആയി കൈകാര്യം ചെയ്യാൻ ശ്രമിക്കണം. ഏതൊക്കെ കാര്യത്തിൽ മാറ്റങ്ങൾ സാധ്യമാണ്, ഏതൊക്കെയാണ് മാറ്റാൻ പറ്റാത്ത പരിധികൾ ഇതൊക്കെ മനസ്സിലാക്കി സമയത്തിനും കാലാവസ്ഥക്കും ഒക്കെ അനുസരിച്ചുള്ള ആളുകളുടെ എണ്ണം തീരുമാനിക്കണം. ശബരിമലയിലേക്ക് വരാനായി മുൻകൂട്ടി ബുക്കിങ്ങ് നിർബന്ധമാക്കണം. ഓരോ ദിവസവും ഓരോ സമയത്തും എത്ര ആളുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് പ്രതീക്ഷിക്കാവുന്ന ക്യൂ എത്രയാണെന്നും ഒക്കെ ആളുകൾക്ക്

അവരുടെ മൊബൈൽ ഫോണിൽ അറിയാനുള്ള സംവിധാനം ഉണ്ടാക്കണം, അതനുസരിച്ച് ആളുകൾക്ക് തയ്യാറെടുക്കാമല്ലോ. കുട്ടികളെ കൊണ്ട് വരുന്നവർക്കും പ്രായമായവർക്കും വേണമെങ്കിൽ പ്രത്യേക ദിവസങ്ങളോ സമയങ്ങളോ തീരുമാനിച്ചു കൊടുക്കണം, വരുന്ന എല്ലാവർക്കും വേണ്ടത്ര സഹായങ്ങൾ ചെയ്യാനുള്ള വളണ്ടിയർ സംഘവും ഭക്ഷണവും വെള്ളവും, ടോയ്‌ലറ്റ് സൗകര്യങ്ങളും ഒക്കെ ഉറപ്പാക്കണം. ആൾക്കൂട്ട നിയന്ത്രണങ്ങൾക്ക് ലോകത്ത് അനവധി നല്ല മാതൃകകകൾ ഉണ്ട്, ഉപകരണങ്ങൾ ഉണ്ട്, അതൊക്കെ നമ്മുടെ നാട്ടിലും ഉപയോഗിക്കണം. നിർദ്ദേശങ്ങൾ വേറെയും ഉണ്ട്, മറ്റുള്ളവർക്കും ഉണ്ടാകും. പക്ഷെ ഒരേ മനസ്സോടെ എല്ലാവരും പ്രവർത്തിക്കാൻ തയ്യാറാണോ എന്നതാണ് പ്രധാന വിഷയം.

ശബരിമല ഭക്തർക്ക് ഏറ്റവും പ്രിയപ്പെട്ടതും കേരളത്തിന്റെ പുറത്ത് ഏറ്റവും അറിയപ്പെടുന്നതുമായ തീർത്ഥാടന കേന്ദ്രമാണ്. അതിനെ മാതൃകാപരമായി, വരുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, ആർക്കും അപകടമുണ്ടാക്കാതെ നടത്തിക്കൊണ്ടു പോകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ശബരിമലയിലേക്ക് വരുന്ന ഭക്തർ പച്ചവെള്ളം പോലും കിട്ടാതെ ദർശനം നടത്താൻ കഴിയാതെ വാഹനങ്ങളിൽ തിക്കിത്തിരക്കി ഒക്കെ പോകേണ്ടി വന്നാൽ അത് ഏറ്റവും വിഷമകരമായ ഒന്നാണ്. തീർത്ഥാടനത്തിന് വരുന്നവർ അപകടത്തിൽ പെടുന്നതൊക്കെ ചിന്തിക്കാനേ വയ്യാതെ ദുരന്തമാണ്. നമ്മുടെ സംവിധാനങ്ങളെപ്പറ്റി അഭിമാനം ഉണ്ടാക്കുന്ന തരത്തിലുള്ള തയ്യാറെടുപ്പുകൾ ഉണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്.

ഇതൊക്കെ ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്, പക്ഷെ ഓരോ സീസണും കഴിയുമ്പോൾ നമ്മൾ ഇത് മറക്കുന്നു എന്ന് തോന്നുന്നു. അതുകൊണ്ടാണ് അപകടമില്ലതെ ഓരോ മണ്ഡലക്കാലവും കടന്നു പോകുമ്പോൾ ഞാൻ സ്വാമി അയ്യപ്പന് നന്ദി പറയുന്നത്!
മുരളി തുമ്മാരുകുടി

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...