Connect with us

Hi, what are you looking for?

Cinema

സണ്ണി ലിയോണിനെ ഒരു നോക്ക് കാണാൻ ഓടിയെത്തി ഭീമൻ രഘു, വീഡിയോ വൈറൽ

സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്. കേരളത്തിൽ എത്തിയ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ താരം പങ്കുവെച്ചു. ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി ലിയോൺ വിളക്ക് തെളിയിക്കുന്നതും പ്രസംഗിക്കുന്നതുമാണ് വീഡിയോയിൽ കാണാവുന്നത്. ഏറെ രസകരമെന്തെന്നാൽ, താരം എത്തിയതറിഞ്ഞു താരത്തെ ഒരു നോക്ക് കാണാൻ ഓടി വരുന്ന ഭീമൻ രഘുവും വിഡിയോയിൽ ഉണ്ട്.

സണ്ണി ലിയോൺന്റെ മുഖമുള്ള ടീഷർട്ട് ധരിച്ച് ഓടിവരുന്ന ഭീമൻ രഘുവിനെയാണ് വീഡിയോയിൽ കാണാവുന്നത്. ഭീമൻ രഘു ഓടി വരുന്ന ദൃശ്യം പകർത്തുന്ന കാമറ ടീം അടക്കം വീഡിയോയിൽ കാണുന്നുണ്ട്. തിരുവനന്തപുരത്താണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സണ്ണി ലിയോണിനെ കാണാൻ ഓടിയെത്തുന്ന ഭീമൻ രഘുവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ അടക്കം പറക്കുകയാണ്. അതേസമയം ഭീമൻ രഘുവിനൊപ്പം ഏത് ചിത്രത്തിലാണ് താരം അഭിനയിക്കുന്നതെന്നൊന്നും ഇത് വരെ പുറത്ത് വന്നിട്ടില്ല.

സണ്ണി ലിയോൺ മലയാള സിനിമയിലേക്ക് എത്തുന്നത് മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ്. സണ്ണിയെ നായികയാക്കി രംഗീല എന്ന മലയാള ചിത്രം 2019ൽ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. എന്നാൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങ ളൊന്നും പിന്നീട് അറിയാനായിട്ടില്ല. തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങൾ സണ്ണിയുടേതായി ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...