Connect with us

Hi, what are you looking for?

Kerala

പിണറായി സ്റ്റാലിൻ ചമയേണ്ട, സാഡിസ്റ്റ് മനസാണ് മുഖ്യന്, പരിഹസിച്ച് വിഡി സതീശന്‍

മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയ്ക്ക് സാഡിസ്റ്റ് മനസാണ്. നവകേരള ബസിനെതിരെ ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മുന്‍പിലും പിന്നിലും ക്രിമിനല്‍ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. പിണറായി വിജയന്‍ അത്രയ്ക്ക് ഭീരുവാണോ? സതീശന്‍ പരിഹസിച്ചു.

നവകേരള സദസിന്റെ പേരില്‍ സിപിഎം ക്രിമിനലുകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് സതീശന്‍ ആരോപിച്ചു. ക്രിമിനല്‍ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു – പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഷൂ എറിഞ്ഞത് വൈകാരിക പ്രശ്‌നം മാത്രമാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

ഗവര്‍ണറുടെ വാഹനം എസ്എഫ്‌ഐയ്ക്ക് തടയാം. അപ്പോള്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനമില്ല. പിണറായി രാജാവിന്റെ വാഹനം തടഞ്ഞാല്‍ മാത്രം പ്രശ്‌നമാകുന്ന സ്ഥിതി – സതീശന്‍ ആരോപിച്ചു. ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമുണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്. അവലോകന യോഗം വിളിച്ച് ചേര്‍ക്കേണ്ട മന്ത്രിമാര്‍ ടൂറിലാണ്. പ്രതിപക്ഷ സംഘം പമ്പയില്‍ നേരിട്ടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തും – സതീശന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...