Connect with us

Hi, what are you looking for?

Crime,

മകളുടെ ഘാതകർക്ക് ശിക്ഷ വാങ്ങിക്കൊടുത്ത ആത്മ നിർവൃതിയുമായി വിശ്വനാഥൻ യാത്രയായി


ന്യൂഡൽഹി . മകളുടെ ഘാതകർക്ക് ശിക്ഷ വാങ്ങിക്കൊടുത്ത ആത്മ നിർവൃതിയോടെയാണ് 91 കാരനായ വിശ്വനാഥന്റെ ഒടുക്കത്തെ മടക്കം. കഴിഞ്ഞ 15 വർഷക്കാലം നീതിതേടിയുള്ള നെട്ടോട്ടത്തിലാ യിരുന്നു ആ മനുഷ്യൻ.

ഡൽഹിയിൽ 2008ൽ വെടിയേറ്റു മരിച്ച മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എം.കെ. വിശ്വനാഥന്റെ നിയമ പോരാട്ടങ്ങൾക്ക് സമാനതകളില്ല എന്ന് തന്നെ പറയണം. ഹൃദയാഘാതത്തെ തുടർന്നു ചികിത്സയിലായിരുന്ന അദ്ദേഹം ഞായറായഴ്ചയാണ് അന്തരിച്ചത്.

2008ൽ വിശ്വനാഥന് 65 വയസ്സായിരിക്കുമ്പോഴാണ് മകൾ സൗമ്യ വിശ്വനാഥനെ അദ്ദേഹത്തിന് നഷ്ടമാകുന്നത്. ഭാര്യ മാധവിക്ക് അപ്പോൾ 60 കഴിഞ്ഞിരുന്നു. വാർദ്ധക്യം പിടിമുറുക്കി ശരീരം മനസോടോത്ത് വാരാതിരിക്കുമ്പോൾ അൻപതോളം തവണയാണ് ഇരുവരും കോടതി മുറികൾ നീതിക്കായി കയറിയിറങ്ങിയത്.

ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ നവംബർ 25നാണ് വിചാരണക്കോടതി പ്രതികളുടെ വിധി പറയുന്നത്. രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും അഞ്ചാം പ്രതി അജയ് സേത്തിക്ക് 3 വർഷം തടവും പിഴയും ആയിരുന്നു ശിക്ഷ.

പ്രതികൾ കുറ്റക്കാരെന്നു വിധിച്ച ഒക്ടോബർ 18ന് കോടതി മുറിയിൽ നിശ്ശബ്ദനായി വിശ്വനാഥൻ തലകുമ്പിട്ടിരുന്നു. കേസ് അന്വേഷണ ത്തിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ ഓടിയെത്തി ആലിംഗനം ചെയ്തപ്പോഴേക്കും ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞു.

പ്രതികൾ കുറ്റക്കാരാണെന്ന് വിധിക്കുന്ന ദിവസം വരെയും ഹർജികൾ പരിഗണിച്ച ദിവസവുമെല്ലാം എന്നും ഭാര്യയ്‌ക്കൊപ്പം കോടതിയിലെ ത്തിയിരുന്ന വിശ്വനാഥൻ, വിധി പറയുന്നതിന് ഏതാനും ദിവസം മുൻപു ആശുപത്രിയിലായി. ശിക്ഷ വിധിച്ച ദിവസം ശസ്ത്രക്രിയയെ തുടർന്ന് അർധബോധാവസ്ഥ യിലായിരുന്നു അദ്ദേഹം. എന്നിട്ടും ഇടയ്‌ക്കൊന്നു കൺതുറന്നപ്പോൾ വിവരങ്ങൾ ചോദിച്ചറിയാണ് മറന്നിരുന്നില്ല. അവസാന നിമിഷം വരെ സൗമ്യയ്ക്കു വേണ്ടി ജീവിക്കുകയായിരുന്നു വിശ്വനാഥൻ എന്ന ആ അച്ഛൻ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...