Connect with us

Hi, what are you looking for?

India

‘ഞങ്ങളെ നശിപ്പിക്കണോ? നിങ്ങളുടേത് ഒരു തമാശ’

മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഭരണം പിടിച്ച പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിക്കുന്ന വീഡിയോ പങ്കുവെച്ച് ബിജെപി. പാര്‍ട്ടിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലാണ് ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചിട്ടുള്ളത്. കുറേ പേരെ വീഴ്ത്താന്‍ ഒരാള്‍ മതിയെന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ.

ബോളിവുഡ് ചിത്രമായ ഫൈറ്ററിന്റെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിന് സമാനമാണീ വീഡിയോക്ക് ‘ഫൈറ്റര്‍ മോദി’ എന്ന വാക്കോടെയാണ് തുടക്കം. കഴിഞ്ഞ മാസം, പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് സന്ദര്‍ശിക്കാനെത്തിയപ്പോൾ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസില്‍ യാത്ര ചെയ്യുകയുണ്ടായി. ഇതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉപയോഗിച്ചിട്ടുള്ളത്.

തേജസ് യുദ്ധവിമാനത്തിലെ യാത്രയ്‌ക്കൊപ്പം പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍, റോഡ്ഷോകള്‍, ഉത്തരാഖണ്ഡ് യാത്രകള്‍ എന്നിവയുടെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുലിനെയും സോണിയ ഗാന്ധിയെയും കാണിച്ചിരിക്കുന്നു. ‘ഞങ്ങളെ നശിപ്പിക്കണോ? അതിന് നിങ്ങള്‍ മികച്ചവരരായിരിക്കണം! ഞങ്ങളെ പിടിക്കാന്‍? നിങ്ങള്‍ വേഗതയുള്ളവരായിരിക്കണം! ഞങ്ങളെ അവഗണിക്കണോ? നിങ്ങള്‍ക്ക് ഭ്രാന്തായിരിക്കണം! ഞങ്ങളെ പുറത്താക്കണോ? നിങ്ങള്‍ അസാധാരണനായിരിക്കണം! ഞങ്ങളെ തോല്‍പ്പിക്കണോ? നിങ്ങള്‍ തമാശ പറയുകയായിരിക്കും! ഭാരതത്തെ വേദനിപ്പിക്കുന്നത് സങ്കല്‍പ്പിക്കണമെങ്കില്‍ പോലും നിങ്ങള്‍ നരേന്ദ്ര മോദിയെ നേരിടണം.’, വീഡിയോയില്‍ പറഞ്ഞിരിക്കുന്നു.

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി മോദിയെ തിരഞ്ഞെടുത്ത സര്‍വേയ്ക്ക് പിന്നാലെ ബിജെപി നേതാക്കള്‍ പ്രശംസയുമായി രംഗത്തെത്തിയിരുന്നു. ആഗോളതലത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവായി മോണിംഗ് കണ്‍സള്‍ട്ട് വിശേഷിപ്പിച്ചിരുന്നു. അന്താരാഷ്ട്ര സര്‍വേ പോലും ‘മോദി കി ഗ്യാരന്റി’, ‘മോദിയുടെ മാജിക്’ എന്നിവ അംഗീകരിച്ചിട്ടുണ്ടെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ പ്രതിവാര സര്‍വേയില്‍ മോദിക്ക് 76 ശതമാനമാണ് റേറ്റിങ് ലഭിച്ചിരിക്കുന്നത്. 18 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കാതിരുന്നിട്ടുള്ളത്.

മെക്സിക്കന്‍ നേതാവ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ 66 ശതമാനവുമായി രണ്ടാം സ്ഥാനത്ത് ഉണ്ട്. സ്വിസ് നേതാവ് അലൈന്‍ ബെര്‍സെറ്റിന് 58 ശതമാനം പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സര്‍വേയില്‍ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മലോണി 41% റേറ്റിംഗുമായി ആറാം സ്ഥാനത്തുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 37% റേറ്റിംഗുമായി എട്ടാം സ്ഥാനത്തുണ്ട്. ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിയെ ആഗോളതലത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവായി മോണിംഗ് കണ്‍സള്‍ട്ട് വിശേഷിപ്പിച്ചി രുന്നതാണ്. ഈ സര്‍വേയില്‍ 76 ശതമാനം ആളുകളും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 18 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തിനെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നത്.

മോദിയെ കൂടാതെ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മലോണി ഉള്‍പ്പെടെയുള്ള നേതാക്കളും ഈ പട്ടികയില്‍ ഇടം നേടി. ഇത് കൂടാതെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ പ്രതിവാര അംഗീകാര റേറ്റിംഗുകള്‍ മോണിംഗ് കണ്‍സള്‍ട്ട് രേഖപ്പെടുത്തിയിരിക്കുന്നു. ഈ സര്‍വേയില്‍ പ്രധാനമന്ത്രി മോദി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് നില കൊള്ളുകയാണ്. ജി-20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷമാണ് ഈ സര്‍വേ നടക്കുന്നത്. അതിലാണ് മോദിക്ക് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ലഭിക്കുന്നത്. പട്ടികയിലെ മികച്ച 10 നേതാക്കളില്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഏറ്റവും ഉയര്‍ന്ന ഡിസ്ലൈക്ക് റേറ്റിംഗ് നേടി. 58% ഡിസ്ലൈക്ക് റേറ്റിംഗ് ആണ് അദ്ദേഹം സ്വന്തമാക്കിയത്. ആദ്യ പത്ത് പട്ടികയില്‍ 10-ാം സ്ഥാനത്തായിരുന്നു നേരത്തെ ട്രൂഡോ എന്നതും ശ്രദ്ധേയം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...