Connect with us

Hi, what are you looking for?

Kerala

RSS പിണറായിക്കായി വോട്ടുകച്ചവടം നടത്തുന്നുവോ?

കാതുകുത്തിയവൻ പോയാല്‍ കടുക്കനിട്ടവൻ വരും എന്നു പറഞ്ഞതു പോലെയാണ് കേരള ബിജെപി സംഘടനാ ജനറൽ സെക്രട്ടറിമാർ. നല്ല സംഘടനാപാടവുമുള്ളവരാണ് കേരള ബിജെപിയിൽ വന്നിട്ടുള്ള ജനറൽ സെക്രട്ടറിമാരെങ്കിലും, പി. പി. മുകുന്ദൻ മുതൽ കെ. ആര്‍. ഉമാകാന്തനും, ഗണേഷ് മുണ്ടോടും, ഇപ്പോള്‍ സുഭാഷ് കണ്ണോത്തും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മനസിലാക്കിയല്ല സംഘടനാ ജനറൽ സെക്രട്ടറി എന്ന ചുമതലയിൽ പ്രവർത്തിച്ചു വന്നിരുന്നത്. അല്പന് അർത്ഥം കിട്ടിയാല്‍ അർദ്ധ രാത്രിയിലും കുടപിടിക്കും എന്ന രീതിയാണ് ഇവർ സംഘടനയില്‍ പുലർത്തുന്നത്.

എന്താണ് സംഘടനാ ജനറൽ സെക്രട്ടറിമാരുടെ ചുമതല എന്നു മനസിലാക്കി പ്രവർത്തിക്കുന്നതിന് പോലും കഴിയാതെ, ബിജെപി സംസ്ഥാന നേതാക്കളെ പോലെ രാഷ്ട്രീയം കളിച്ച് സെലിബ്രിറ്റികളായി മാറുന്നതിനാണ് ഇവർക്ക് താൽപര്യം. ദേശീയ നേതൃത്വം നൽകുന്ന നിർദ്ദേശങ്ങൾ ബൂത്തു തലത്തില്‍ വരെ കൃത്യമായി എത്തിക്കുന്നതിനും, സംസ്ഥാന തലത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ ദേശീയ നേതൃത്വത്തിന് നൽകുന്നതിനുമുള്ള ചുമതലയാണ് സംഘടനാ ജനറൽ സെക്രട്ടറിമാർക്കുള്ളത്.

പക്ഷേ കേരളത്തിൽ ഇന്നുവരെ വന്നിട്ടുള്ള സംഘടനാ ജനറൽ സെക്രട്ടറിമാർ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മറന്ന് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ സ്വയം പ്രതിച്ഛായ ഉണ്ടാക്കുന്നതിനും, കേരള ബിജെപി നേതൃത്വത്തിലിരുന്ന് വോട്ടുകൾ വിറ്റും, കുഴൽപ്പണ കൊള്ളയിലൂടെയും, മറ്റു പ്രവർത്തന ഫണ്ട് പിരിവ് തട്ടിപ്പിലൂടെയും, തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയിലൂടെയും പണമുണ്ടാക്കുന്നവരും, സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നവരുമായ സംസ്ഥാന നേതൃത്വത്തെ സംരക്ഷിച്ച് നിർത്തുന്നതിന് അവർക്ക് അനുകൂലമായി ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ടുകൾ നൽകുന്നതിനുമാണ് കേരളത്തിലെ സംഘടനാ ജനറൽ സെക്രട്ടറിമാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സംഘടനയ്ക്ക് വെളിയിലല്ല, സംഘടനയ്ക്കുള്ളിൽ നിന്ന് രഹസ്യമായി പ്രവർത്തിക്കേണ്ടവരാണ് സംഘനാ ജനറല്‍ സെക്രട്ടറിമാർ. കേരളത്തിൽ ആകെയുള്ള ഏകദേശം 25000 ബൂത്തുകളിൽ 20000 ബൂത്തുകളിലും കമ്മിറ്റികൾ ഉണ്ടെന്ന കള്ള റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് നൽകി സ്വയം പൊട്ടന്മാരായവർ കേരളത്തിലെ ബിജെപി സംസ്ഥാന നേതൃത്വവും, സംഘടനാ സെക്രട്ടറിമാരും മാത്രമാണ്. 20000 ബൂത്തു കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ കുറഞ്ഞത് 50 എംഎല്‍എമാരെങ്കിലും ഉണ്ടാകുമെന്ന അടിസ്ഥാന തത്വമെങ്കിലും മനസിലാക്കാനുള്ള ബുദ്ധി സംഘടനാ ജനറൽ സെക്രട്ടറിമാർക്കില്ലാത്തതല്ലേ ഇങ്ങനെ സംഭവിക്കാന്‍ കാരണം?

കേരളത്തിലെ ആർഎസ്എസിന് വേണ്ടാത്തവരെ തള്ളുന്ന മാലിന്യ സംസ്കരണ ശാലയായി ബിജെപിയെ മാറ്റുന്നതിനാണോ സംഘടനാ സെക്രട്ടറിമാരായി ആർഎസ്എസിൽ നിന്നും ആളെ നിയോഗിക്കുന്നത്? ഇങ്ങനെ ആർക്കും വേണ്ടാത്തവരെ സംഘടനാ ജനറൽ സെക്രട്ടറിമാരാക്കി മാറ്റുന്നതുകൊണ്ടാകാം ബിജെപിയെയും ആർക്കും വേണ്ടാതാക്കി മാറ്റിയത്. പല സംഘടനാ ജനറൽ സെക്രട്ടറിമാരുടെയും, മേഖലാ സെക്രട്ടറിമാരുടെയും ആസ്തികൾ പരിശോധിച്ചാൽ ഇവർ എന്തിനാണ് പ്രാധാന്യം നൽകുന്നത് എന്നു മനസിലാകും. മാത്രമല്ല ഇവരില്‍ പലരുടെയും സ്വഭാവ സവിശേഷതകൾ മനസിലാക്കാൻ ഇവരുടെ പ്രവർത്തന ചരിത്രം പരിശോധിച്ചാല്‍ മാത്രം മതി.

ബിജെപിക്ക് വരുന്ന പ്രവർത്തന ഫണ്ടുകൾ വകമാറ്റുകയാണ് ഇവരുടെ പ്രധാന പ്രവർത്തന മേഖല. എന്തിനാണ് ബിജെപിക്ക് ഇങ്ങനെയുള്ള സംഘടനാ ജനറൽ സെക്രട്ടറിമാർ? ബിജെപിയെ വളർത്തണമെന്ന് ഇവരില്‍ ആർക്കെങ്കിലും ആഗ്രഹമുണ്ടോ? കേരളത്തിലെ സാമുദായിക നേതാക്കളെയും, സാംസ്കാരിക നായകരെയും, പൗരപ്രമുഖരെയും സംഘടനാ ജനറൽ സെക്രട്ടറിമാർ കാണുന്നതിൽ തെറ്റില്ല. സംസ്ഥാന – ജില്ല – മണ്ഡലം നേതാക്കളോടൊപ്പം വേണം സംഘടനാ ജനറൽ സെക്രട്ടറിമാർ അവരെ കാണുന്നതും, രാഷ്ട്രീയ ലക്ഷ്യങ്ങളും, സമകാലീന രാഷ്ട്രീയ സംഭവങ്ങളും ചർച്ച ചെയ്യുന്നതും. അതെല്ലാം ഫോട്ടോയെടുത്ത് റിപ്പോര്‍ട്ടാക്കി ദേശീയ നേതൃത്വത്തിന് അയ്ച്ചു കൊടുക്കുന്നതും നല്ലതു തന്നെ.

പക്ഷേ ആ ഫോട്ടോകൾ ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തുന്നത് എതിർ ചേരിയിലുള്ള രാഷ്ട്രീയക്കാർക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ മനസിലാക്കുന്നതിനും, അവയെ പ്രതിരോധിക്കുന്നതിനും അവസരമൊരുക്കുകയല്ലേ ചെയ്യുന്നത്? കേരള ബിജെപിയുടെ ഇതുവരെയുള്ള പ്രവർത്തന ശൈലിയായ വോട്ടു കച്ചവടം തന്നെയാണ് ഇപ്പോഴും തുടരുന്നത് എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് സംഘടനാ ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്കിലൂടെയുള്ള പരസ്യ പ്രചാരണം. സംഘടനാ സെക്രട്ടറിമാരല്ല ഇങ്ങനെയുള്ള വിവരണം നൽകേണ്ടത്. സംഘടനാ ജനറൽ സെക്രട്ടറിയുടെ ചുമതല അല്ല അത്. അതുകൊണ്ട് ഇനിയും ബിജെപിയെ തകർക്കുന്ന നടപടികൾ തുടരാതെ കേരള ബിജെപി നല്ല കെട്ടുറപ്പോടെ പ്രവർത്തിച്ച് നല്ല ഫലങ്ങള്‍ ഉണ്ടാകുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് പഠിച്ച് പ്രാവർത്തികമാക്കാൻ സംഘടനാ ജനറൽ സെക്രട്ടറിമാർ തയ്യാറാകണം.

ആർഎസ്എസിന് വേണ്ടാത്ത വിഴുപ്പുകളെ തള്ളുന്ന മാലിന്യ സംസ്കരണ ശാലയായി ബിജെപിയെ മാറ്റരുത്. സംഘടനാ ജനറൽ സെക്രട്ടറിമാർ കർക്കശ നിലപാടെടുക്കുന്നവരാകണം. അവർ ഒരിക്കലും പക്ഷപാതപരമായി പെരുമാറുന്നു എന്ന തോന്നൽ പോലും അണികൾക്ക് ഉണ്ടാകരുത്. അവർ രാഷ്ട്രീയക്കാരെ പോലെയല്ല പ്രവർത്തിക്കേണ്ടത്. സംഘടനാ ജനറൽ സെക്രട്ടറിമാർ രാഷ്ട്രീയം കളിക്കാൻ ഇറങ്ങിയാൽ ഗ്രൂപ്പിസത്തിൻ്റെ വേദിയായി ബിജെപി മാറും. ജന്മഭൂമി പത്രത്തിന്റെ വാർഷിക വരിസംഖ്യ ചേർക്കാനിറങ്ങിയ ബിജെപിക്കാരെ അവഹേളിക്കുന്ന പണിയായിരുന്നു ജന്മഭൂമിയിൽ വന്ന പിണറായി വിജയനെക്കുറിച്ചുള്ള വാഴ്ത്തുപാട്ട്. പണത്തിന് മീതെ പരുന്തും പറക്കില്ല എന്നു പറഞ്ഞതു പോലെയാണ് ജന്മഭൂമിയുടെ രാഷ്ട്രീയം.

ദയവായി ജന്മഭൂമി പത്രത്തിന്റെ പ്രചാരണത്തിന് ബിജെപിക്കാരെ ഉപയോഗിക്കരുത്. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ബിജെപിയെ തന്നെ അവഹേളിച്ച് ഇല്ലാതാക്കാനേ ഉപകരിക്കൂ എന്നു മനസിലാക്കാൻ സംഘടനാ ജനറൽ സെക്രട്ടറിമാർക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ പ്രധാനപ്പെട്ട ലോക്സഭാ മണ്ഡലങ്ങൾ കെജെപി പക്ഷത്തിന് സ്വന്തമാക്കി അവിടെ വരുന്ന തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുക്കാനുള്ള സംസ്ഥാന നേതൃത്വത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനാ ജനറൽ സെക്രട്ടറിമാർ ക്കുള്ളതെങ്കിൽ, അത് ബിജെപിയെ വളർത്താനല്ല തളർത്താനാണെന്ന് മനസിലാക്കാൻ കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് കഴിയുമെന്നത് മറക്കരുത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...