Connect with us

Hi, what are you looking for?

India

കോൺഗ്രസിനെ ‘ക്ഷ റ’ പഠിപ്പിച്ച് മമത, കോൺഗ്രസിന് മുതലാളിത്ത മനോഭാവം

കൊൽക്കത്ത . നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടത്തും കോൺഗ്ര സ് ദയനീയമായി പരാജയപ്പെട്ടതിന് കാരണം മുതലാളിത്ത മനോഭാവമാണെന്ന് മമത. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവു മായി തൃണമൂൽ കോൺഗ്രസിന്റെ മുഖപത്രമായ ജാഗോ ബംഗ്ലാ വിലാണ് ഈ വിമർശനം.

നാല് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടത്തും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. മുതലാളിത്ത മനോഭാവമാണ് കോൺഗ്രസിനുള്ളതെന്നും, ആ മനോഭാവത്തോടെയാണ് അവർ ബിജെപിക്കെതിരെ മത്സരിക്കാൻ ഇറങ്ങിയതെന്നും ജാഗോ ബംഗ്ലാ വിൽ കുറ്റപ്പെടുത്തുന്നു.

രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം എന്നിവിടങ്ങളിലെ പരാജയത്തെ കുറിച്ച് കോൺഗ്രസ് ആത്മപരിശോധന നടത്തണം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കണ്ടത് ബിജെപിയുടെ വിജയമല്ലെന്നും, മറിച്ച് കോൺഗ്രസിന്റെ പരാജയമാണെന്നുമാണ് തൃണമൂൽ നേതാവ് കുനാൽ ഘോഷ് വിമർശിച്ചിരിക്കുന്നത്.

കോൺഗ്രസിന് എപ്പോഴും ഉള്ളത് മുതലാളിത്ത മനോഭാവമാണ്. അത് മാറ്റാതെ അവർക്ക് വിജയിക്കാനാകില്ല. മമത ബാനർജി ഇൻഡി സഖ്യത്തിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. അതൊന്നും നടപ്പാക്കാൻ കോൺഗ്രസ് തയ്യാറായില്ല. ഇപ്പോഴത്തെ ഫലങ്ങൾ പോലും ഇൻഡി സഖ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് തന്നെയാണ്. സഖ്യം ഉണ്ടെങ്കിൽ പോലും കോൺഗ്രസ് ഒറ്റയ്‌ക്ക് മുന്നോട്ട് പോകാൻ ആഗ്രഹിച്ചു. പക്ഷേ അവർ വേരോടെ പിഴുതുമാറ്റപ്പെടുന്നതാണ് കാണുന്നത്. പക്ഷേ കോൺഗ്രസിന് മുന്നിൽ ഇനിയും സമയമുണ്ട്. ഇൻഡി സഖ്യത്തിലെ പ്രശ്‌നങ്ങൾ പരിഹരി ക്കാൻ കോൺഗ്രസ് ശ്രമിച്ചില്ലെങ്കിൽ, ഈ സഖ്യം തന്നെ ഇല്ലാതാകും എന്നും തൃണമൂൽ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...