Connect with us

Hi, what are you looking for?

Kerala

മുഖ്യനെയും മകളെയും വെളുപ്പിക്കാൻ നോക്കി വീണ്ടും തേഞ്ഞൊട്ടി ജെയ്ക്ക് സി തോമസ്

മുഖ്യനെയും മകളെയും വെളുപ്പിക്കാൻ നോക്കി വീണ്ടും തേഞ്ഞൊട്ടി ജെയ്ക്ക് സി തോമസ്. സീരിയലുകളിലെ ഹിന്ദുത്വ മേല്‍ക്കോയ്മയെന്ന് വിവാദ പരാമര്‍ശം നടത്തിയ നടി ഗായത്രി വര്‍ഷയെ പിന്തുണച്ച് രംഗത്ത് വന്ന ജെയ്ക് അവസാനം പറഞ്ഞ് പറഞ്ഞ് വീണയിൽ എത്തിച്ചേരുകയായിരുന്നു.

എന്താണെന്ന് അറിയില്ല വീണ വിജയനെതിരെ ഒരു ചെറിയ ആരോപണം വന്നാലും കിടന്ന് മെഴുകി മരിക്കാന്‍ സിപിഎമ്മുകാര്‍ക്ക് വല്ലാത്ത ഉത്സാഹമാണ്. വീണ വിജയനെ എക്‌സലോജിക് അമ്മച്ചി എന്ന് വിളിച്ചാല്‍ പൊള്ളില്ല, പക്ഷെ യൂത്ത് കോണ്‍ മണ്ഡലം നേതാവിന്റെ ഒരമ്മച്ചിയുടെ ചിത്രത്തിന്റെ ചുവട്ടില്‍ ഒരു കമന്റ്വരണം പൊള്ളണമെങ്കില്‍. ഒരു വഴിക്കൂടെ ജെയ്ക് ന്യായീകരിച്ച് വന്നപ്പോള്‍ പണി കിട്ടിയത് മുഴുവന്‍ മുഖ്യനും സിപിഎമ്മിനും. ജെയ്കിന്റെ വല്ലാത്ത ജാതി രോദനം ഇങ്ങനെ…

നടി ഗായത്രി വര്‍ഷയ്ക്ക് വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കിൽ പിന്തുണയുമായി എത്തിയ ജെയ്ക് സി തോമസ് പറഞ്ഞു കാട് കയറി അവസാനം പണി ഇരന്നു വാങ്ങുകയായിരുന്നു. അവര്‍ സംസാരിച്ചത് അധസ്ഥിതരായ മനുഷ്യര്‍ നേരിടുന്ന നീതികേടിനെ കുറിച്ചായത് കൊണ്ട് ഈ മോബ് ലിഞ്ചിങ് ഭൂരിപക്ഷം പേരെയും സ്പര്‍ശിച്ചിട്ട് പോലും ഇല്ലെന്ന് ജെയ്ക് ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. ഗായത്രി വര്‍ഷ നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..? നിഖില്‍ പൈലി ഒന്നു ആക്രമിക്കപ്പെടണം നമ്മുടെ മുഖ്യധാരകള്‍ക്ക് ധീരജ് രാജേന്ദ്രന്‍ ആരായിരുന്നു എന്നറിയണമെങ്കില്‍. മേപ്പാടി പോളിയിലെ അപര്‍ണയെ ചവിട്ടി കൊല്ലുവാന്‍ നോക്കിയവരുടെ പുറത്തു ഒരു നുള്ളു മണ്ണ് വീഴണം ആരാണ് മോബ് ലിഞ്ചിങിന് ഇരയായ പെണ്‍കുട്ടി എന്ന് പറയാന്‍.

ശിവരാമന്‍ എന്ന പാവം മനുഷ്യനെ കൊന്നു കളഞ്ഞ കെ.പി.സി.സി സെക്രട്ടറിയുടെ വെളുവെളുത്ത ഖദറില്‍ ഒരല്‍പ്പം ചെളിയാവണം, ആരായിരുന്നു സ്വയം ജീവനൊടുക്കിയ ശിവരാമന്‍ എന്ന് പറയണമെങ്കില്‍. അതാണ് കേരളത്തിലെ മുഖ്യധാരകളുടെ ലൈന്‍. അഥവാ സ്പിരിറ്റ് ഓഫ് ദി ഹവര്‍. അഭിനേത്രി കൂടിയായ സാംസ്‌കാരിക പ്രവര്‍ത്തക ഗായത്രി നേരിടുന്ന മോബ് ലിഞ്ചിങ് നിങ്ങളില്‍ എത്ര പേരെയാണ് അസ്വസ്ഥരാക്കിയത് ..? മഹാഭൂരിപക്ഷത്തേയും ഒന്ന് സ്പര്‍ശിച്ചിട്ടില്ല. കാരണം അവരുടെ സംസാരം അധസ്ഥിതരായ മനുഷ്യര്‍ക്ക് നേരിടേണ്ടി വരുന്ന അക്രമോത്സുകമായ നീതിരാഹിത്യത്തെ കുറിച്ചായിരുന്നു.

ഇന്ത്യന്‍ മുസല്‍മാന്റെ ജീവിത വഴികളില്‍ പുതുമയേതുമില്ലാതായി അനുഭവിക്കുന്ന അനീതികളെ കുറിച്ചായിരുന്നു. പകരം അവര്‍ക്കു ലഭിച്ചതോ ..? സിനിമയില്‍ അവര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗവും വെച്ച് അറപ്പുളവാക്കുന്ന പച്ചത്തെറി വിളി. മുഖമേതുമില്ലാത്ത സൈബര്‍ അടിമസംഘങ്ങള്‍ അല്ല പക്ഷേ ടെഹെല്ക മുതല്‍ ജോലിയെടുത്തു എന്നവകാശപ്പെടുന്ന പരമലോക പണ്ഡിതന്മാരുടെ ഒരു കൂട്ടം!!

ചുരുക്കി പറഞ്ഞാല്‍ മുഖമേതുമില്ലാത്ത അടിമകളെയല്ല,പക്ഷെ മുഖമുള്ള പരമ ലോക പ്രമുഖന്മാര്‍ക്കു മണ്ണ് പറ്റിയാലേ നാളെ ഗായത്രി എന്ന വനിതയ്ക്കു നേരെയും ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന് പറയൂ. യൂത്ത് കോണ്‍ഗ്രസ് ഡിജിറ്റല്‍ സെല്‍ തലവന്‍ വീണ വിജയനെ എക്‌സലോജിക് അമ്മച്ചി എന്ന് വിളിച്ചാല്‍ പൊള്ളില്ല, പക്ഷെ യൂത്ത് കോണ്‍ മണ്ഡലം നേതാവിന്റെ ഒരമ്മച്ചിയുടെ ചിത്രത്തിന്റെ ചുവട്ടില്‍ ഒരു കമന്റ് വരണം പൊള്ളണമെങ്കില്‍. ഈ പ്രകോപനങ്ങളില്‍ ഒന്നും വീഴാതെ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടവരായ അണ്ടര്‍ പ്രിവിലേജ്ഡ് ക്ലാസ് ആണ് ഇന്നാട്ടിലെ ഇടതുപക്ഷം. യൂത്ത് കോണ്‍ഗ്രസ്സ് ഗ്രനേഡ് പോലീസിനിട്ടു എറിഞ്ഞാല്‍ അതൊരു അസാമാന്യ ധീര കൃത്യവും, ഇടതുപക്ഷത്തിന്റെ ഏഴയലത്തു ഉള്ളൊരുവന്‍ ഗ്രനേഡ് പതാക തണ്ടിനാല്‍ തട്ടിയാല്‍ അത് ക്രൂരമായ ആക്രമവും ആവുന്നത് പോലെ. ഇതായിരുന്നു ജെയ്കിന്റെ ഘോരഘോര പ്രസംഗം.

ഇവിടെ മേപ്പാടി പോളിയിലെ അപര്‍ണയെ ചവിട്ടിക്കൊല്ലാന്‍ നോക്കി എന്നൊക്കെ തേങ്ങുന്ന ജെയ്ക്ക് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയും കൂട്ടരും കലാലയത്തിലിട്ട് ഒരു പെണ്‍കുട്ടിയ ആക്രമിച്ചത് മറന്നു പോയതാണോ എന്തോ. തന്തയില്ലാത്ത കൊച്ചിനെ പ്രസവിപ്പിക്കുമെന്ന് പരസ്യമായ് പറഞ്ഞപ്പോൾ ജെയ്കിന്റെ വായില്‍ എന്തായിരുന്നു. നടിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ പൊള്ളിയ ജെയ്കിനോട് സിപിഎം ഇതുപോലെ എത്രയോ സ്ത്രീകളെ സൈബറിടത്തില്‍ ആക്രമിച്ചിരിക്കുന്നു.

കെകെ രമയെ അങ്ങേയറ്റം അധിക്ഷേപിച്ചവരല്ലെ നിങ്ങള്‍. രമ്യ ഹരിദാസിനെ,ബിന്ദു കൃഷ്ണയ തുടങ്ങി എത്രയോ സ്ത്രീകളെ പച്ചയ്ക്ക് തെറിപറഞ്ഞിരിക്കുന്നു. അന്ന് ഈ ധാര്‍മ്മികതെ എവിടെ പോയിരുന്നു. കെപിസിസി സെക്രട്ടറിയുടെ കൊലപാതക കണക്ക് എടുക്കാന്‍ ജെയ്കിന് എന്താണ് യോഗ്യത. കൊലയാളി പാര്‍ട്ടിയെന്ന് പേരെടുത്തവര്‍ നിങ്ങളല്ലെ. ടിപി കേസിലെ വെട്ട് കണക്കാണല്ലോ നിങ്ങളുടെ കൊലപാതക രാഷ്ട്രീയത്തിന്റെ ട്രേഡ് മാര്‍ക്ക്. മുഖ്യമന്ത്രിയുടെ പേരില്‍ തന്നെ ഒരു കൊലപാതക കേസ് ഉണ്ടെന്നാണ് കരക്കമ്പി. എന്നിട്ടാണ് അടുത്തവന്റെ കൊലപാതക കണക്ക് എടുക്കാന്‍ പോകുന്നത്.

വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ ഒരു പ്രത്യേക വിഭാഗത്തെ സുഖിപ്പിക്കുന്നു എന്നല്ലാതെ അവരോടും എന്ത് മമതയാണ് സിപിഎമ്മിനുള്ളത്. പിന്നെ വീണയ്‌ക്കെതിരെ ആരോപണം വരുന്നത് വെറുതെ അല്ലല്ലോ സര്‍ക്കാര്‍ പദ്ധതികളില്‍ വീണയുടെ കമ്പനിക്ക് എന്താണ് ബന്ധം. സര്‍ക്കാര്‍ അഴിമതികളുടെ വാലറ്റത്ത് വീണയും വീണയുടെ കമ്പനിയും എങ്ങനെ വരുന്നു. ഇത് ചോദ്യം ചെയ്താല്‍ വീണയെ ആക്ഷേപിക്കുന്നുവെന്ന് സിപിഎം രോദനം.

പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ അച്ചു ഉമ്മനെ സൈബറിടത്തില്‍ ആക്രമിച്ചത് ആരാണ് ജെയ്‌ക്കേ. നിയമസഭയില്‍ മറിയ ഉമ്മനെ അഹ്‌ങേയറ്റം അധിക്ഷേപിച്ചത് സിപിഎം നേതാക്കള്‍ തന്നെയാണ്. എല്ലാ തൊട്ടിത്തരവും കാണിക്കും എന്നിട്ട് ബാക്കിയുള്ളവനെ ഉപദേശിക്കാന്‍ നടക്കുന്നു. എന്നാലും ജെയ്‌ക്കേ ന്യായീകരിക്കാന്‍ വന്ന് മുക്യനേയും മകളേയും ഇങ്ങനെ എയറില്‍ക്കേറ്റണോ. ജെയ്ക് എവിടെ പരിപാടി അവതരിപ്പിച്ചാലും തോല്‍ക്കാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...