Connect with us

Hi, what are you looking for?

Crime,

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം . ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി ചാത്തന്നൂർ സ്വദേശി പത്മകുമാർ, രണ്ടാം പ്രതി അനിത, മൂന്നാം പ്രതി പത്മകുമാറിന്റെ മകൾ അനുപമ എന്നിവരുടെ അറസ്റ്റ് ആണ് പോലീസ് രേഖപ്പെടുത്തിയത്. പ്രതികളെ പൂയപ്പള്ളി പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയതിൽ പിന്നെ കൊട്ടാരക്കര കോടതിയിൽ എത്തിക്കും.

ഹോളിവുഡ് താരങ്ങളെയും സെലിബ്രിറ്റികളെയും കുറിച്ച് വീഡിയോകൾ ചെയ്തു വന്നിരുന്ന പ്രശസ്ത യൂട്യൂബറാണ് അനുപമ. അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ആണ് യുട്യൂബിൽ അനുപമക്കുള്ളത്. കഴിഞ്ഞ ഒരു മാസം മുമ്പാണ് അവസാനമായി അനുപമ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവരുടെ വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്‌സുമാണ് അനുപമ പത്മൻ എന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിട്ടുള്ളത്. കിഡ്നാപ്പിംഗിന് പല തവണ ശ്രമിച്ചിരുന്നതായും, ഭീഷണിക്കത്ത് തയാറാക്കിയിരുന്നതായും, കേസിൽ മറ്റാർക്കും പങ്കില്ലെന്നും പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേ സമയം, ലോൺ ആപ്പ് മുഖേന പത്മകുമാർ വായ്പ എടുത്തിരുന്നതായും മൊഴിയുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...