Connect with us

Hi, what are you looking for?

Kerala

‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി, എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്, വൈറലായി സൗഭാഗ്യയുടെ കുറിപ്പ്

മലയാള സിനിമയിലെ മുത്തശ്ശി ആര്‍ സുബ്ബലക്ഷ്മിയുടെ വിയോഗം മലയാളികളെ ആകെ സങ്കടത്തിലാഴ്ത്തി. ചിരിയുടെ മുഖവുമായി സിനിമകളിൽ നിറഞ്ഞു നിന്ന അഭിനയ പ്രഭാവം. നന്ദനം – എന്ന സിനിമയിലൂടെയാണ് മലയാളികളുടെ ആ മുത്തശ്ശി അഭിനയരംഗത്തേക്ക് എത്തുന്നത്. സംഗീതജ്ഞകൂടിയാണ് സുബ്ബലക്ഷ്മി. മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധിവേഷങ്ങളാണ് കുറച്ച് സിനിമകളിലൂടെ സുബ്ബലക്ഷ്മി സമ്മാനിച്ചത്.

സുബ്ബലക്ഷ്മിയുടെ വിയോഗ വാർത്ത വന്നതിൽ പിന്നെ കൊച്ചുമകള്‍ സൗഭാഗ്യ വെങ്കിടേഷ് പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.
മുത്തശ്ശിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊ ണ്ടാണ് നര്‍ത്തകിയായ സൗഭാഗ്യ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് സൗഭാഗ്യ നന്ദി പറയുകയും ചെയ്യുന്നുണ്ട്. നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ മകളാണ്സൗഭാഗ്യ. ‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷങ്ങൾ. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. എല്ലാവരുടേയും പ്രാർത്ഥനകൾക്ക് നന്ദി’ സൗഭാഗ്യ കുറിച്ചിരിക്കുന്നു. ഒട്ടേറെപ്പേരാണ് സുബ്ബലക്ഷ്മിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയിലാ യിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്ന സുബ്ബലക്ഷ്മി 1951-ല്‍ ആണ് ഓള്‍ ഇന്ത്യ റേഡിയോ യില്‍ വനിതാ കംമ്പോസറായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസർ എന്ന പേര് കൂടി സുബ്ബലക്ഷ്മിക്ക് സ്വന്തമാണ്.

2002ൽ ഇറങ്ങിയ രഞ്ജിത് ചിത്രം നന്ദനത്തിലെ വേശാമണിയമ്മ യിലൂടെ സുബ്ബലക്ഷ്മി അഭിനയരംഗത്തേക്ക് കടന്നു. തുടർന്ന് ചെറുതും വലുതുമായി അനേകം വേഷങ്ങളിലൂടെ ശ്രദ്ധ നേടുകയായിരുന്നു. മുത്തശ്ശി കഥാപാത്രങ്ങളെ മനോഹരമാക്കാന്‍ സുബ്ബലക്ഷ്മിയെപോലെ മറ്റൊരു നടിക്കും കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയണം. കല്യാണരാമന്‍, ഗ്രാമഫോണ്‍ തുടങ്ങിയ സിനിമകളിലെ സുബ്ബലക്ഷ്മിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.

ജവഹര്‍ ബാലഭവനില്‍ സംഗീത – നൃത്ത അദ്ധ്യാപികയായിരി ക്കെയാണ് സുബ്ബലക്ഷ്മി, 1951 മുതല്‍ ആകാശവാണിയിലും സ്ഥിരം സാന്നിധ്യമാവുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആകാശവാ ണിയുടെ ആദ്യ വനിതാ സംഗീതസംവിധായികയെന്ന നേട്ടവും സുബ്ബലക്ഷ്മി സ്വന്തമാണ്. കർണാടക സംഗീത രംഗത്ത് ഏറെ പ്രഗത്ഭയായ സുബ്ബലക്ഷ്മി നിരവധി കച്ചേരികള്‍ നടത്തിയിട്ടുണ്ടെ ന്നതും എടുത്ത് പറയേണ്ടതായുണ്ട്. ഡബ്ബിംഗ് രംഗത്തും അവർ കഴിവ് തെളിയിച്ചു. സിനിമകൾക്കൊപ്പം ചില ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും സീരിയലുകളിലും ഒക്കെ സുബ്ബലക്ഷ്മി അഭിനയിക്കുകയുണ്ടായി.

സൗണ്ട് തോമ, തിളക്കം, പാണ്ടിപ്പട, കൂതറ, പ്രണയകഥ, സീത കല്യാണം, കല്യാണരാമന്‍, സി.ഐ.ഡി മൂസ, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചത്. പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍ അടക്കം മൂന്ന് മക്കളാണുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...