Connect with us

Hi, what are you looking for?

Kerala

കേരളം ഭരിക്കുന്നവരുടെ ദുഷ്ട ചെയ്തി: ഒട്ടു മിക്ക കേന്ദ്ര പദ്ധതികളും പാവങ്ങളുടെ കരങ്ങളിലേക്ക് എത്തുന്നില്ല – സുരേഷ് ഗോപി

കോട്ടയം . കേരളം ഭരിക്കുന്നവരുടെ ദുഷ്ട ചെയ്തി കൊണ്ട് ഒട്ടു മിക്ക കേന്ദ്ര പദ്ധതികളും പാവങ്ങളുടെ കരങ്ങളിലേക്ക് എത്തുന്നില്ലെന്നു മുൻ എംപിയും നടനുമായ സുരേഷ് ​ഗോപി. കേന്ദ്ര പദ്ധതികളുടെ കണക്കെടുത്താൽ കേരളം നാണിച്ച് തല കുനിക്കണം. കേന്ദ്ര പദ്ധതികളുടെ ​ഗുണഭോക്താക്കൾ കേരളത്തിൽ കുറവാണ്. കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തിയാണിതിന് മുഖ്യ കാരണം. കോട്ടയം പാലായിൽ വികസിത് ഭാരത് സങ്കൽപ് യാത്ര ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തിയെ ചോദ്യം ചെയ്യാൻ ചങ്കൂറപ്പുള്ള ഒരു നേതാവും ഭരണപക്ഷത്ത് ഇല്ല. കേന്ദ്ര പദ്ധതികൾ ജനങ്ങൾ അറിയാൻ പാടില്ലെന്ന തരത്തിലാണ് സംസ്ഥാന സർക്കാറിന്റെ പ്രവർത്തനം. ജനങ്ങളുടെ ഉന്നമനത്തിനും പുരോ​ഗതിക്കുമായി പല പദ്ധതികളും കേന്ദ്രം നടപ്പാക്കുന്നുണ്ട്. കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തി കൊണ്ട് പാവങ്ങളുടെ കരങ്ങളിലേക്ക് ഇവ ഒന്നും എത്തുന്നില്ല- സുരേഷ് ​ഗോപി പറ‍ഞ്ഞു.

ഭാരതീയ ജനതാ പാർട്ടിക്കെതിരെ ഏറ്റവുമ​ധികം എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള ഡിഎംകെ ഭരിക്കുന്ന നാട്ടിൽ ആവാസ് യോജന, മുദ്ര തുടങ്ങി നിരവധി പദ്ധതികളുടെ ​ഗുണങ്ങൾ ജനങ്ങൾക്ക് ലഭിച്ചു വരുന്നു. സർക്കാരിന്റെ ദുഷ്ചെയ്തി കൊണ്ട് അർഹതപ്പെട്ട ഒരുപാട് പേരാണ് കഷ്ടത അനുഭവിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...