Connect with us

Hi, what are you looking for?

Kerala

നവകേരള സദസ്സിൽ മുഖ്യന്റെ കണ്ണിൽ കുത്തി എൻ സി സി കേഡറ്റ്, മുഖ്യൻ തടവി, വീണ ഡോക്ടറെ വിളിച്ചു

നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ കണ്ണിൽ എൻ സി സി കേഡറ്റിന്റെ കൈ തട്ടി. ആ കുട്ടിയുടെ കൈ അബദ്ധത്തിൽ മുഖ്യന്റെ കണ്ണിൽ തട്ടുകയായിരുന്നു. മലപ്പുറം മഞ്ചേരിയിലെ നവകേരള സദസ്സിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുസ്തകം നൽകി സ്വീകരിക്കാനാണ് എൻസിസി കെഡറ്റുമാർ വേദിയിലെത്തിയത്. ഇതിൽ ഒരു കെഡറ്റ് സല്യൂട്ട് നൽകിയ ശേഷം കൈ വീശി മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കണ്ണിൽ കൊണ്ടത്.

ഇതേസമയത്ത് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനായി കുനിഞ്ഞതും വീശിയ കൈ അദ്ദേഹത്തിന്റെ മുഖത്തു തട്ടുകയായിരുന്നു. ഉടൻതന്നെ കെഡറ്റ് മുഖ്യമന്ത്രിയുടെ അടുത്തെത്തിയെങ്കിലും, അസ്വസ്ഥനായ മുഖ്യമന്ത്രി കണ്ണട ഊരി സീറ്റിലിരുന്ന് തൂവാലകൊണ്ട് അൽപനേരം കണ്ണു തുടച്ചു. അൽപസമയത്തിനു ശേഷമാണ് പ്രസംഗിക്കാൻ എഴുന്നേറ്റത്. വേദിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിര്‍ദേശപ്രകാരം ഡോക്ടര്‍ പരിശോധന നടത്തി. ഉടൻ കുട്ടി ഓടിവന്ന് മുഖ്യമന്ത്രിയുടെ മുഖം തടവി ക്ഷമ പറയുന്നത് വീഡിയോയിൽ കാണാം. മലപ്പുറം മഞ്ചേരിയിലെ നവകേരള സദസിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുസ്തകം നൽകി സ്വീകരിക്കാനാണ് എൻസിസി കേഡറ്റുമാർ വേദിയിലെത്തിയത്. ഇതിൽ ഒരു കേഡറ്റ് സല്യൂട്ട് നൽകി കൈ വീശി മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കണ്ണിൽ കൊണ്ടത്.

അതേസമയം നവകേരള സദസ് ബഹിഷ്‌കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയില്‍ നിന്ന് എംഎല്‍എമാരെ വിട്ടുനിന്നുള്ളു. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘സംസ്ഥാന മന്ത്രിസഭയാകെ മഞ്ചേശ്വരത്ത് നിന്ന് സഞ്ചാരമാരംഭിച്ചിട്ടു പതിനൊന്നു ദിവസം പിന്നിട്ടു. ഇതിനിടയില്‍ രണ്ടു മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്നു. നാല്‍പ്പത്തി നാല് മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ്സ് ചേര്‍ന്നത്. ഓരോ കേന്ദ്രത്തിലും ഒഴുകിയെത്തുന്ന ജനങ്ങളുടെ ബാഹുല്യത്തെ കുറിച്ച് ആരും പറയാതെ തന്നെ ഇന്ന് എല്ലാവര്‍ക്കും അറിയാം.

മലപ്പുറം ജില്ലയിലും യുഡിഎഫ് ബഹിഷ്‌കരണ ആഹ്വാനം ഫലം കണ്ടില്ല. എംഎല്‍എമാരെ വിട്ടുനിന്നുള്ളു. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായി. പ്രഭാത യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം പ്രമാണിമാരെ മാത്രം വിളിക്കുന്നു എന്നായിരുന്നു.’ യാത്ര ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം കാസര്‍കോട്ട് ചേര്‍ന്ന പ്രഭാത യോഗത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ആ ആക്ഷേപം അപ്രസക്തമായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സമൂഹത്തിന്റെ വ്യത്യസ്തത മേഖലകളില്‍ നിന്നുള്ള പ്രാതിനിധ്യമാണ് ആ യോഗത്തിലുണ്ടായിരുന്നത്. ജനാധിപത്യപരമായ സംവാദം ജനങ്ങളും മന്ത്രിസഭാംഗങ്ങളുമായി സാധ്യമാകുന്നു എന്നതാണ് ഈ യോഗങ്ങളുടെ സവിശേഷത. രാജ്യത്തിനു പുറത്തു ജീവിക്കുന്ന പ്രവാസികളുടെ യാത്രാദുരിതം മുതല്‍ നമ്മുടെ കണ്മുന്നിലുള്ള മാലിന്യപ്രശ്‌നം വരെ- ഇങ്ങനെ ഉന്നയിക്കപ്പെടുന്ന വിഷയങ്ങള്‍ ഏതെങ്കിലും അതിര്‍ത്തിയില്‍ ഒതുങ്ങുന്നതല്ല. ഇവയ്ക്കാകെ നവകേരള സസ്സുകൊണ്ടു ഒറ്റയടിക്ക് പരിഹാരം ഉണ്ടാകും എന്ന അവകാശവാദമൊന്നും ആരും ഉന്നയിക്കുന്നില്ല.

എന്നാല്‍, സാധ്യമായ പരിഹാരം അടിയന്തര സ്വഭാവത്തോടെ നടപ്പാക്കും.” പുതിയ നിര്‍ദേശങ്ങളും ആശയങ്ങളും വരും കാല ഇടപെടലുകള്‍ക്ക് മാര്‍ഗ്ഗദര്‍ശനമാകുന്ന വിധത്തില്‍ രേഖപ്പെടുത്തുകയും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്റെയാകെ ശബ്ദമാണ് പ്രഭാത യോഗങ്ങളില്‍ ഉയരുന്നത്. ആ ശബ്ദം ജനാധിപത്യത്തിന്റെ കരുത്താണ്. അത് കേള്‍ക്കുകയും അതില്‍ നിന്നുള്‍ക്കൊള്ളുകയും മറുപടി നല്‍കുകയും തുടര്‍ നടപടികള്‍ ഉറപ്പാക്കുകയും ചെയ്യുന്ന പ്രക്രിയ കൂടിയാണ് നവകേരള സദസെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

വീഡിയോ ലിങ്കിൽ സമ്പൂർണ സ്റ്റോറി കാണുക

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...