Connect with us

Hi, what are you looking for?

Kerala

അബിഗേൽ നീ എവിടെ..? അവൾക്കായി ഉള്ളുരുകി പ്രാർത്ഥനയോടെ കേരളം

കൊല്ലം ∙ ആറ് വയസുകാരി അബിഗേൽ സാറ എന്ന റെജിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കേരളം. സംഭവം അറിഞ്ഞ നാട്ടിലെ ഏതൊരു പെറ്റമ്മയും അബിഗേലിനായി പ്രാർത്ഥിച്ച രാത്രിയാണ് കടന്നു പോയത്. ഒരു പോറൽ പോലുമേൽക്കാതെ അബിഗേൽ സാറയെ മടക്കി കിട്ടണമേ എന്നായിരുന്നു നാടിന്റെ പ്രാർത്ഥന. സംഭവത്തോടെ കേരളത്തിലെ ഓരോ അമ്മ മനസും നൊമ്പരപ്പെടുകയാണ്. കേരളത്തിലാണ് ഇത് നടന്നിരിക്കുന്നത് എന്നത് പലർക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.

പൊലീസും ജനങ്ങളും നാടാകെ അരിച്ചു പെറുക്കുമ്പോഴും, എന്തിനായിരുന്നു ഈ ക്രൂരത എന്ന ചോദ്യമാണ് ഏവരിലും ഉയരുന്നത്.പണത്തിനു വേണ്ടിയോ ? അതോ മറ്റെന്തെങ്കിലുമായിരുന്നുവോ ലക്‌ഷ്യം? ഓയൂർ ഓട്ടുമല ഗ്രാമത്തിൽ ആശുപത്രി ജീവനക്കാരായ റെജി ജോണിന്റെയും സിജി തങ്കച്ചന്റെയും ഇളയമകൾ അബിഗേൽ സാറ റെജിയെ കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന അബിഗേലും മൂത്ത സഹോദരൻ നാലാം ക്ലാസുകാരൻ ജൊനാഥൻ റെജിയും സ്കൂൾ വിട്ടു സ്കൂൾ ബസിൽ വീട്ടിലെത്തി അധിക നേരമാകും മുൻപായിരുന്നു തട്ടിക്കൊണ്ടു പോകൽ നടക്കുന്നത്.

ഭക്ഷണം കഴിച്ച് അൽപനേരത്തിനകം സഹോദരനും സഹോദരിയും വീട്ടിൽ നിന്നു 100 മീറ്റർ ദൂരെയുള്ള ട്യൂഷൻ ക്ലാസിലേക്കു നടക്കുകയായിരുന്നു, റെജിയും സിജിയും ജോലി സ്ഥലത്തായിരുന്നു. റെജിയുടെ അച്ഛനും അമ്മയും മാതമേ വീട്ടിൽ അപ്പോൾ ഉണ്ടായിരുന്നുള്ളു. റെജിയുടെ അച്ഛനും അമ്മയും മാറിയും തിരിഞ്ഞും കുട്ടികൾക്ക് സാധാരണ തുണയായി ട്യൂഷൻ ക്ലാസ് വരെ പോകാറുണ്ടായിരുന്നു. ശാരീരിക അസ്വസ്ഥതകൾ കൊണ്ട് തിങ്കളാഴ്ച അവർ പോയില്ല.

ഒരു വെള്ള കാർ കുട്ടികളുടെ അടുത്ത് നിർത്തി ഒരു വെള്ളപേപ്പർ ജൊനാഥനു നേർക്കു നീട്ടിയിട്ട് ‘ഇത് അമ്മയ്ക്കു കൊടുക്കൂ’ എന്നാണു പറയുന്നത്. ജോനാഥൻ അതു വാങ്ങാൻ കൂട്ടാക്കിയില്ല. ഇതിനിടെ അബിഗേലിനെ കാറിലുണ്ടായിരുന്നവർ വലിച്ച് അകത്തു കയറ്റുകയായിരുന്നു. അപ്പോൾ റോഡിൽ അധികമാരും ഇല്ല. പ്രദേശത്തെ അങ്കണവാടി അധ്യാപികയായ സുനു സോമരാജൻ പെട്ടെന്ന് ഇത് കാണുകയായിരുന്നു. തുടർന്ന് കാർ അതി വെ൪ഗം പാഞ്ഞു പോയി. ജൊനാഥന്റെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തുന്നത്. അപ്പോൾ സഹോദരിയെ കാറിൽ കൊണ്ട് പോയ കാര്യം അവൻ പറഞ്ഞു.

വിവരമറിഞ്ഞ് 6 മണിയൊടെ കൊട്ടാരക്കര റൂറൽ എസ്പി കെ.എം.സാബു മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. അബിഗേലിന്റെ വിവിധ തരത്തിലുള്ള ഫോട്ടോകൾ നിമിഷനേരം കൊണ്ടു നാടെങ്ങും പ്രചരിക്കുകയായിരുന്നു പിന്നെ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചെന്നു പറയുന്ന വെള്ളക്കാറിന്റെ പടങ്ങളും വാട്ട്സ് അപ് ഗ്രൂപ്പുകളായിലേക്കും, സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലേക്കും പ്രചരിച്ചു. പിന്നീട് റെജിക്കും സിജിക്കും തുണയായി സാന്ത്വനമായി നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും ഒഴുകി എത്തുകയായിരുന്നു.

ദുഃഖക്കടലായി മാറിയ വീടിനും റെജിക്കും സിജിക്കും കൂട്ടായും കഴിഞ്ഞ രാത്രി നാട്ടുകാരൊക്കെ ഓടിയെത്തി. ഒത്തിരി സങ്കടം ഉള്ളത് അബിഗേലിന്റെ അപ്പച്ചൻ ജോണിക്കും അമ്മച്ചി ലില്ലിക്കുട്ടിക്കുമാണ്. പതിവായി ട്യൂഷന്‌ കൊണ്ടുപോയി വിട്ടിരുന്നെങ്കിലും തിങ്കളാഴ്ച പോകാനാവാഞ്ഞതിന്റെ വേദനയാണവർക്ക്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് കുഞ്ഞുങ്ങൾക്ക് ഇന്നലെ അവർ തുണയായി പോകാതിരുന്നത്. അബിഗേലിന്റെ ചിരി കാണാൻ കാത്തിരിക്കുകയാണ് കുടുംബം. ലോകത്തുള്ള എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിക്കുക യാണവർ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...