Connect with us

Hi, what are you looking for?

Kerala

ശബരിമലയിൽ സ്ത്രീ പ്രവേശനം ലംഘിക്കാൻ ശ്രമം: 25 കാരിയായ വുമൺ ട്രാൻസ്ജെൻഡറെ പതിനെട്ടാം പടിക്ക് മുന്നിൽ പോലീസ് പിടി കൂടി

ശബരിമലയിൽ ആരുമറിയാതെ ദർശനം നടത്താൻ ശ്രമിച്ച 25 കാരിയായ വുമൺ ട്രാൻസ്ജെൻഡറെ സന്നിധാനം നടപ്പന്തലിൽ പോലീസ് പിടികൂടി മടക്കി. സ്ത്രീ ലക്ഷണം ഉണ്ടെന്ന് സംശയിച്ച് പിടികൂടിയ ഇവരെ വൈദ്യ പരിശോധനകൾക്ക് ശേഷം ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയക്കുകയായിരുന്നു. ചെന്നൈയിൽ നിന്നും ദർശനത്തിനെത്തിയ സതീഷ് കുമാറിനെയാണ് (25) പൊലീസ് തടഞ്ഞത്.

ട്രാൻസ്ജെൻഡർക്ക് സ്ത്രീ ലക്ഷണം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മടക്കിയത്. കഴിഞ്ഞദിവസം വൈകുന്നേരം സന്നിധാനം നടപ്പന്തലിൽ വച്ചാണ് സംഭവം. വുമൺ ട്രാൻസ്ജെൻഡർ സതീഷ് കുമാറിനെ പതിനെട്ടാം പടി കയറുന്നതിനു മുൻപുള്ള നടപ്പന്തലിൽ വെച്ചാണ് പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. പതിവ് പരിശോധനയിലാണ് സതീഷ് കുമാർ ശ്രദ്ധയിൽ പെടുന്നത്.

തുടർന്ന് പരിശോധനയ്ക്കായി 25 കാരിയായ വുമൺ ട്രാൻസ്ജെൻഡറെ ആശുപത്രിയിൽ എത്തിച്ചു. അതിനു പിന്നാലെ ദർശനം നടത്താൻ സമ്മതിക്കാതെ മടക്കി അയക്കുകയായിരുന്നു. പതിനെട്ടാം പടി കയറുന്നതിനു മുൻപുള്ള നടപ്പന്തലിൽ പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ് സതീഷ് കുമാറിനെ ശ്രദ്ധിക്കുകയും തുടർന്ന് നടപടിയെടുക്കുകയും ചെയ്യുന്നത്. അതേസമയം സതീഷ് കുമാറിനൊപ്പം എത്തിയവർ ദർശനം നടത്തിയാണ് മടങ്ങുന്നത്.

ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഇതിനു മുൻപ് ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് പ്രത്യേക ശ്രദ്ധ പുലർത്തി വരുകയാണ്. നിലവിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമല ദർശനം നടത്താറില്ല. ഇക്കാര്യത്തിൽ സ്ഥായിയായ തീരുമാനം ഉണ്ടാകുന്നതുവരെ ഈ രീതി തന്നെ തുടർന്നാൽ മതിയെന്നാണ് നിലവിൽ ദേവസ്വം ബോർഡും സർക്കാരും തീരുമാനിച്ചിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...