Connect with us

Hi, what are you looking for?

Crime,

ശൈലജയുടെ ആ വീഡിയോ എംവി ഗോവിന്ദന്റെ കൈയിലോ?

കെ.കെ. ഷൈലജ ടീച്ചർക്കെതിരെ വടകരയിൽ അങ്കം കുറിച്ച് എം വി ഗോവിന്ദൻ. അശ്ളീല വീഡിയോ ആരോപണത്തിൽ നിന്നും തലയൂരാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ശൈലജയ്ക്കെതിരെ പാളയത്തിൽ പടയൊരുങ്ങുന്നത്. തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്ന് ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല. അശ്ലീല വീഡിയോ താൻ കണ്ടെന്നാണ് സെക്രട്ടറി പറയുന്നത്. എന്നാൽ താൻ കാണാത്ത ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം.

എന്തായാലും ഗോവിന്ദൻ കണ്ടതും ടീച്ചർ കാണാത്തതുമായ വീഡിയോ ഏതായാലും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറേണ്ടി വരും.കെ.കെ. ശൈലജയുടെ അശ്ലീല വീഡിയോ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. പിണറായിയെ അടക്കം വെച്ച് ചിത്രം മോര്‍ഫ് ചെയ്യേണ്ട പ്രശ്‌നമെന്താണെന്നും അദ്ദേഹം ചോദിച്ചു.

അതായത് പിണറായിയെ കൂടി നൈസ് ആയി ഗോവിന്ദൻ പ്രതിസന്ധിയിലാക്കി.അതേസമയം, തനിക്കെതിരായി വീഡിയോ അല്ല പോസ്റ്ററുകളാണ് പ്രചരിപ്പിക്കപ്പെട്ടത് എന്നായിരുന്നു കെ.കെ. ശൈലജയുടെ വിശദീകരണം.ശൈലജ ടീച്ചര്‍ക്ക് എതിരായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ തെറ്റായ നിരവധികാര്യങ്ങള്‍ അവിടുത്തെ സ്ഥാനാര്‍ഥിയും വി.ഡി. സതീശനും ഉള്‍പ്പെടെയെല്ലാം അറിഞ്ഞുകൊണ്ടുതന്നെ പ്ലാന്‍ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. പോണ്‍ വീഡിയോ ഇല്ലെന്ന് ടീച്ചറല്ലല്ലോ പറയേണ്ടത്, ഞങ്ങളെല്ലാവരും പറയണ്ടേ. ടീച്ചര്‍ പറയേണ്ടതില്ല, ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നതല്ലേ? രാജ്യത്തെ ജനങ്ങള്‍ കണ്ടതല്ലേ? സാങ്കേതിക പദം ഉപയോഗിച്ച് അതില്‍ പിടിച്ചുനില്‍ക്കാനാണ് ഷാഫി പറമ്പില്‍ ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അവിടെ നടന്ന സൈബര്‍ ആക്രമണം മുഴുവന്‍ നിലവിലുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടെ അറിഞ്ഞുകൊണ്ടാണ്. അതിന്റെ ഗുണഭോക്താവ് ആരാണ്? തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി അശ്ലീലത്തെ ഉപയോഗിക്കുന്ന ആദ്യത്തെ പ്രതിപക്ഷനേതാവും സ്ഥാനാര്‍ഥിയുമാണ് വി.ഡി. സതീശനും ഷാഫി പറമ്പിലുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചിട്ടുണ്ടെ ങ്കില്‍ തങ്ങളത് തെളിയിക്കുക തന്നെ ചെയ്യുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.ഷാഫി പറമ്പിൽ ഷൈലജക്കെതിരെ വക്കീൽ നോട്ടീസ് അയച്ച സാഹചര്യത്തിൽ ഇനി ഗോദയിൽ എം.വി ഗോവിന്ദൻ ഒറ്റയ്ക്കാകും. കാരണം കേസിൽ സാക്ഷിയായ വ്യക്തി അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് മാത്രമാണ് കോടതിയിൽ തെളിവ്.

സ്ഥാനാർത്ഥി ഇല്ലെന്ന് പറയുന്ന വീഡിയോ ഉണ്ടെന്ന് ഒരാൾ പറഞ്ഞാൽ അയാൾക്ക് തെളിവു നൽകേണ്ടി വരും. എങ്ങനെയാണ് വീഡിയോ തന്റെ കൈയിലെ ലെത്തിയതെതെന്ന് പറയേണ്ട ബാധ്യത ഗോവിന്ദനുണ്ട്. ഇക്കാര്യം ഗോവിന്ദൻ പറയുമോ എന്ന് കണ്ടറിയണം. ഏതായാലും ഷാഫി പറമ്പിൽ കേസു കൊടുത്ത സാഹചര്യത്തിൽ മറുപടി പറയേണ്ട ബാധ്യത എം.വി. ഗോവിന്ദനുണ്ട്. ഷൈലജ ടീച്ചർ തോൽക്കേണ്ടത് എം.വി. ഗോവിന്ദന്റെ ആവശ്യമാണ്. ഭാവി മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന എം.വി. ഗോവിന്ദന് ഏക റിബൽ കെ.കെ. ഷൈലജയാണ്. കോടിയേരി ബാലകൃഷ്ണൻ നിത്യതയിൽ ലയിച്ചതോടെ ഗോവിന്ദന് എതിരാളികൾ ഇല്ലാതായി. ഏക തടസം ടീച്ചറമ്മയുടെ ഇമേജാണ്.

ഇതു കണക്കിലെടുത്താണ് ടീച്ചറെ വടകരയിൽ മത്സരിപ്പിച്ചത്. വടകര സി.പി. എമ്മിന്റെ തുക്കുകയറാണ്. പാർട്ടിക്ക് മുകളിൽ പറക്കുന്നവരെ മര്യാദ പഠിപ്പിക്കാൻ വേണ്ടിയാണ് വടകരയിൽ എത്തിക്കുന്നത്. പി – ജയരാജനും എ.എൻ. ഷംസീറുമൊക്കെ ഇത്തരത്തിൽ വടകരയിലെത്തി മര്യാദ പഠിച്ചവരാണ്. ആർ.എം.പി. ഉള്ളിടത്തോളം കാലം വടകരയിൽസി.പി.എം ജയിക്കില്ല. ടി.പി. ചന്ദ്രശേഖരൻ മരിച്ചെങ്കിലും അണയാത്ത ജ്വാലയാണ് ഇന്നും. കെ. കെ.രമയായിരിക്കും വടകരയിലെ പ്രതിനിധിയെ തീരുമാനിക്കുക. അമ്മയുടെ കരുതലും ടീച്ചറുടെ വാൽസല്യവുമായി കെ.കെ. ഷൈലജയെ വടകരയിൽ ഇറക്കിയത് സി.പി.എം. വിജയിക്കുന്നതിന് വേണ്ടിയാണ്.

ജയത്തിന് വേണ്ടി കുറുക്കുവഴികൾ തേടുകയാണ് സി പി.എം. കേരളം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഷൈലജയെ സമൂഹമധ്യത്തിൽ താറടിപ്പിച്ച് അവരുടെ ഇമേജ് തകർക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. അങ്ങനെ വരുമ്പോൾ അവർ മുഖ്യമന്ത്രി സ്ഥാനത്തിന് പരിഗണിക്കപ്പെടില്ല. പിണറായി കഴിഞ്ഞാൽ ഷൈലജ എന്നൊരു ചിന്ത ഏറെ നാളായി അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്. ഇത് പാറി പറക്കുന്ന നേരത്ത് ഗോവിന്ദൻ രംഗത്ത് ഉണ്ടായിരുന്നില്ല. കോടിയേരി മരിച്ചതോടെയാണ് ഗോവിന്ദൻ തിളങ്ങിയത്. അപ്രതീക്ഷിതമായി കോടിയേരി കടന്നു പോയതോടെ ഗോവിന്ദൻ കളത്തിൽ ഒറ്റയ്ക്കായി. പിണറായിയാകട്ടെ ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധിയിലുമായി.നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്.

ഷൈലജ ടീച്ചർ ആരോഗ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുകയും മറ്റുള്ളവർ ആരോഗ്യ വകുപ്പ് ഭരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് അക്കാലത്ത് സെക്രട്ടറിയറ്റിൽ ഉണ്ടായിരുന്നത്. കോടി ക്കണക്കിന് രൂപയുടെ കച്ചവടമാണ് അക്കാലത്ത് ആരോഗ്യ വകുപ്പിൽ നടന്നത്. കോവിഡ് വന്നു കയറിയതോടെ നേതാക്കൾക്കെല്ലാം ചാകരയായി. ദുരന്തങ്ങളെ ഉത്സവമാക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. കോടികളുടെ പർച്ചേസ് തലങ്ങും വിലങ്ങും നടന്നു. എല്ലാറ്റിൻ്റെയും ലക്ഷ്യം ഒന്നും തന്നെയായിരുന്നു.തുട്ട് തുട്ട് മണി മണിതൻ്റെ കൈയിൽ നിന്ന് ചുക്കാൻ മാറുമെന്ന് മനസിലാക്കിയപ്പോഴാണ് കോവിഡ് പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കാൻ തുടങ്ങിയത്.പിന്നീട് കെ കെഷൈലജയെ അഴിമതിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടന്നു.ഇതിൻ്റെ ഫലമാണ് ഇപ്പോൾ ടീച്ചറമ്മ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഭാവി മുഖ്യമന്ത്രിയെന്ന് വരെ വിശേഷിക്കപെട്ടതോടെ ടീച്ചറമ്മയിൽ പിണറായിയുടെ നോട്ടമുടക്കി. തുടർന്ന് ടീച്ചറമ്മ ആരോരുമല്ലാതെ നിയമസഭയിൽ ഇരിക്കുന്നു. ഏറ്റവുമൊടുവിൽ , വന്നു ചേർന്ന അന്തർദേശീയ പുരസ്കാരത്തെ വരെ മുഖ്യമന്ത്രി തട്ടി തെറുപ്പിച്ചു.ഇതാ ഇപ്പോൾ അശ്ലീല വീഡിയോ വിവാദവും. അവരുടെ പ്രായം പോലും സി.പി.എം. നേതാക്കൾ കണക്കിലെടുക്കുന്നില്ല. ഷൈലജയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്നായിരുന്നു ടീച്ചറുടെ ആരാധകരുടെ മുറവിളി. ഷൈലജക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിഞ്ഞ സാഹചര്യമാണ് കഴിഞ്ഞ നിപ്പ കാലത്ത് കോഴിക്കോട് നടന്നതെന്നായിരുന്നു വ്യാഖ്യാനം.

കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് നിപ്പയുടെ സമയത്ത് ഷൈലജ ടീച്ചർ കാര്യങ്ങൾ കൈകാര്യം ചെയ്തത്.നിപ്പക്ക് പിന്നാലെ വന്ന കോവിഡും ഷൈലജ ടീച്ചർ കൈകാര്യം ചെയ്തിരുന്നു.എന്നാൽ ഷൈലജയെ പിണറായി മന്ത്രി സ്ഥാനത്ത് നിന്നും നിഷ്കരുണം ഒഴിവാക്കി.ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങൾ കലാപം തുടങ്ങിയത് ഷൈലജയെ മുന്നിൽ നിർത്തിയാണ്. കോവിഡ് വൈറസ് പോലും നന്നായി കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന പഴി മന്ത്രി വീണയുടെ പേരിലുണ്ടായി. കെ. കെ. ഷൈലജയുടെ പേരിൽ പിണറായിയും സീതാറാം യച്ചൂരിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം വരെ ഉണ്ടായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...