Connect with us

Hi, what are you looking for?

Crime,

പിണറായിയെ കുടുക്കി വർഗീസ്, IT വകുപ്പ് ക്ലിഫ്‌ഹൗസിലേക്ക് എത്തുമോ? അക്കൗണ്ട് വിവരങ്ങൾ ED ക്ക് ചോർത്തി കിട്ടി

എല്ലാ സഖാക്കളും സത്യം തുറന്നു പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവർക്കും മനസിലായി ഇനി പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന്. കരുവന്നൂരിൽ എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. അങ്ങനെയാണ് ED ഉൾപ്പെടയുള്ള കേന്ദ്ര ഏജൻസികളുടെ നടപടികൾ ഇപ്പോൾ നീങ്ങുന്നത്. അല്ലാതെ വെറുതെ അങ്ങ് ആളും ആരവവും ഉണ്ടാക്കലല്ല. PK ബിജുവിനും എം എം വര്ഗീസിനുമൊക്കെ എതിരെയുള്ള തെളിവുകൾ ശേഖരിച്ച ശേഷം മാത്രമാണ് ഇപ്പോൾ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. വര്ഗീസിനെ തേടി ED ഓഫീസിലേക്ക് IT വകുപ്പും എത്തി എന്നത് ഏറെ ആശ്ചര്യം ഉണ്ടാക്കുന്നതും അതെ സമയം തന്നെ കേസിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് മനസിലാക്കി കൊടുക്കുന്നതുമാണ്.

ആദായ നികുതി വകുപ്പ് ED ഓഫീസിലേക്ക് എത്തുന്ന സമയം തന്നെ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി വൻ തുക ദുരൂഹമായി പിൻവലിച്ചതിന്റെ പേരിൽ പൊതുമേഖലാ ബാങ്കിന്റെ എംജി റോഡ് ശാഖയിൽ ആദായനികുതി (ഐടി) വകുപ്പ് റെയ്‌ഡും നടത്തി. തുക പിൻവലിച്ച കാര്യം പാർട്ടി സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ മറച്ചുവച്ചതിന്റെ പേരിൽ, ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം.എം.വർഗീസിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഇ.ഡി ഓഫിസിൽ ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. രാത്രി ഒൻപതരയോടെ ചോദ്യംചെയ്യൽ പൂർത്തിയായെങ്കിലും വർഗീസിന്റെ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ഉണ്ടായി. ഫോണിൽ സുപ്രധാന വിവരങ്ങൾ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. പിൻവലിച്ച തുക സംബന്ധിച്ചു വർഗീസിന് അറിയാവുന്ന വിവരങ്ങൾ ശേഖരിക്കാനാണ് ഐടി ഉദ്യോഗസ്ഥർ ഇ.ഡി ഓഫിസിൽ നേരിട്ട് എത്തിയത്.

3 കോടിക്കും 5 കോടിക്കും ഇടയിലുള്ള തുക പിൻവലിച്ചെന്നും അക്കൗണ്ടിൽ ഇപ്പോഴും കോടികളുടെ നിക്ഷേപമുണ്ടെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ ഐടി റെയ്ഡ് ഇന്നലെ അർധരാത്രി വരെ നീണ്ടു. ഏപ്രിൽ രണ്ടിന് പിൻവലിച്ച തുക ചെലവാക്കരുതെന്ന് സി പി എമ്മിന് നിർദേശം നൽകി. വിവിധ ഏരിയ കമ്മിറ്റികളുടെ കീഴിൽ 25 ഓളം ബാങ്ക് അക്കൗണ്ടുകളിലായി കണക്കിൽ പെടാതെ പണമിടപാടുകൾ നടത്ത‍ുന്നുവെന്നു കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിന്റെ അന്വേഷണത്തിനിടെ ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളിലേക്കും അന്വേഷണമെത്തിയത്.

എംജി റോഡിലെ ബാങ്കിലെ അക്കൗണ്ടിൽ നിന്നു മാസങ്ങൾക്കു മുൻപു വൻ തുക ആരു പിൻവലിച്ചു, തുകയുടെ ഉറവിടമെന്ത്, ആർക്കു കൈമാറി തുടങ്ങിയ കാര്യങ്ങളിലേക്കും അന്വേഷണം എത്തുക യാണ്. ബാങ്കിലെ അക്കൗണ്ട് രഹസ്യമല്ലെന്നാണു വിവരമെങ്കിലും നടന്ന ഇടപാടുകളുടെ വിവരം മറച്ചുവച്ചതു ദുരൂഹത് അതുണ്ടാക്കു ന്നത് തന്നെയാണ്. വലിയ തുകകളുടെ ഇടപാടുകൾ അക്കൗണ്ടിലൂടെ സ്ഥിരമായി കൈകാര്യം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സുതാര്യമാണെന്നും കണക്കുകൾ ഐടി വകുപ്പിനെയും തിരഞ്ഞെടുപ്പു കമ്മിഷനെയു മടക്കം കൃത്യമായി ബോധ്യപ്പെടുത്താറുണ്ടെന്നുമായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും നിലപാട്. അതെല്ലാം ഇപ്പോൾ കളവായിരുന്നു എന്ന് കൂടി തെളിഞ്ഞിരിക്കു കയാണ്.

എന്നാൽ ഒന്നും ഒളിപ്പിച്ചു വച്ചിട്ടില്ല എന്നതാണ് വര്ഗീസ് ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. 1998 ൽ തുടങ്ങിയ അക്കൗണ്ടിൽ 5 കോടി 10 ലക്ഷം രൂപയാണ് ഉള്ളതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അതെ സമയം കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചു സിപിഎം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പാർട്ടിയിൽ നിന്നുതന്നെ ഇ.ഡിക്കു ചോർത്തിനൽകി. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ മാത്രമേ ഈ രേഖ അവതരിപ്പിച്ചിട്ടുള്ളു. 31 പേജുള്ള ഇതിന്റെ പൂർണ രൂപം ഇ.ഡിക്കു കിട്ടിയിട്ടുണ്ടെന്നാണു പാർട്ടി മനസ്സിലാക്കിയ വിവരം. ഈ രേഖയുടെ അടിസ്ഥാനത്തിലാണു പി.കെ.ബിജുവിനെയും എം.എം.വർഗീസി നെയും പി.കെ.ഷാജനെയും ചോദ്യം ചെയ്യുന്നത്.

അന്വേഷണ റിപ്പോർട്ടില്ലെന്നു പറയാനാണു പാർട്ടി നേതൃത്വം നിർദേശിച്ചതെന്ന് അറിയുന്നു. എന്നാൽ ഇ.ഡിയുടെ കൈവശം ഇതുണ്ടെന്നു വന്നതോടെ പ്രതിരോധം പറ്റാതായി. അന്വേഷണ കമ്മിഷനായി പാർട്ടി നിയോഗിച്ചിരുന്നതു പാർട്ടിയുടെ ജില്ലാ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവി നെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജനെയുമാണ്. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ചുമതലക്കാർക്കു വീഴ്ച പറ്റിയെന്നും ജില്ലാ നേതാക്കൾക്കു ജാഗ്രതക്കുറവുണ്ടായെന്നുമായിരുന്നു കണ്ടെത്തൽ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...