Connect with us

Hi, what are you looking for?

Crime,

മുഖ്യമന്ത്രിയുടെ ഉൾപ്പടെ ഫോൺ ചോർത്തി ബിആര്‍എസ് പാര്‍ട്ടി പ്രതിക്കൂട്ടിലാക്കി

ഇസ്രായേലില്‍ നിന്ന് കേന്ദ്രാനുമതി ഇല്ലാതെ വാങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരതീയ രാഷ്ട്ര സമിതി പ്രതിക്കൂട്ടിലായി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കന്‍മാരുടെയും വ്യവസായികളുടെയും ഫോണ്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍.

ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഉപയോഗിച്ച് നിരവധി വ്യവസായികളെ ബിആര്‍എസ് പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വ്യവസായികളോട് ബിആര്‍എസ് പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ തുക സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ആരോപണങ്ങളോട് ബിആര്‍എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്താണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തുന്നത്. സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഭുജംഗ റാവു, അഡീഷണല്‍ പൊലീസ് സൂപ്രണ്ട് തിരുപതണ്ണ എന്നിവര്‍ സംഭവത്തില്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.

കേന്ദ്രത്തിന്റെ അനുമതി കൂടാതെ ഇസ്രായേലില്‍ നിന്ന് വാങ്ങിയ ഉപകരണത്തിലൂടെ ആയിരുന്നു ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നത്. ഉപകരണത്തിന് 300 മീറ്റര്‍ ചുറ്റളവിലുള്ള ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ സാധിക്കും എന്നാണു വിവരം. രേവന്ത് റെഡ്ഡിയുടെ വീടിന് സമീപം ഒരു ഓഫീസ് സ്ഥാപിച്ചാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ സാങ്കേതിക കണ്‍സള്‍ട്ടന്റ് ആയിരുന്ന രവി പോള്‍ ഫോണ്‍ ചോര്‍ത്തുന്നത്.

സംഭവത്തെ തുടര്‍ന്ന് അമേരിക്കയിലുള്ള സംസ്ഥാന ഇന്‍ലിജന്‍സ് ബ്യൂറോ മുന്‍മേധാവി ടി പ്രഭാകറിന് പൊലീസ് നോട്ടീസ് അയച്ചിരിക്കുകയാണ്. രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് പുറമേ വ്യവസായികള്‍, ഭൂമിക്കച്ചവടക്കാര്‍, ജ്വല്ലറി ഉടമകള്‍ തുടങ്ങി നിരവധി പേരും ഫോണ്‍ ചോര്‍ത്തലിന് ഇരയായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...