Connect with us

Hi, what are you looking for?

Crime,

ഐഐടി ക്യാമ്പസിനുള്ളിൽ IS ഭീകരർ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് NIA

ഐഐടി വിദ്യാർഥി ഐ എസ് ഭീകര പ്രവർത്തനം ആരോപിച്ച് അറസ്റ്റിൽ. അസാമിലെ ഗുഹാവതിയിൽ ഐ ഐ ടിയിൽ ഉന്നത പഠനം നടത്തുന്ന നാലാം വർഷ ബയോടെക്‌നോളജി വിദ്യാർത്ഥി ഇന്ത്യയിൽ ഐ എസ് ഭീകര വാദം ശക്തിപ്പെടുത്താൻ പ്രവർത്തിക്കുകയായിരുന്നു. ഇതിൻബായി ബംഗ്ളാദേശിലെ ഐ എസ് ഐ എസ് മൊഡ്യൂളുകളുമായി ചേർന്ന് പ്രവർത്തിച്ചു. ഐഎസിനോട് കൂറ് ഉറപ്പിച്ചതിന് ഐഐടി-ഗുവാഹത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് 10 ദിവസത്തേക്ക് ഇയാളേ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ നല്കി.

നമുക്കറിയാം ഐ ഐ ടി പ്രവേശനം എത്ര ബ്രില്യന്റായ വിദ്യാർഥികൾക്കാണ്‌ ലഭിക്കുക എന്നത്. ഇത്തരത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥി ഐ എസ് ഭീകര സംഘടനയിലേക്ക് ചേക്കുറുക എന്ന് പറയുമ്പോൾ ഇന്ത്യയിൽ ഐ എസ് നടത്തുന്ന നീക്കങ്ങൾ എത്ര ശക്തം എന്ന് മനസിലാക്കാം. എഞ്ച്നീയറിങ്ങ് , ശാസ്ത്ര സാങ്കേതിക വിദ്യാർഥികൾ എന്നിവരെ പ്രത്യേകമായി ഐ എസ് നോട്ടം ഇടുന്നു. സ്ഫോടക വസ്തുക്കൾ ഉണ്ടാക്കുക, ഇന്ത്യയുടെ സ്പേസ് ആണവ നേട്ടങ്ങൾ ചോർത്തുകയും തകർക്കുകയും ചെയ്യുക എന്നിവയാണ്‌ ലക്ഷ്യം, ഐ എസിനു ഇതിനായി ആവശ്യമായ ഫണ്ട് ലഭിക്കുന്നത് ചില ഇസ്ളാമിക് രാജ്യങ്ങളിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ആണെന്ന് പറയുന്നു.

ബ്രേക്ക് ഇന്ത്യ എന്ന മൂവ് മെന്റും സൗത്ത് ഇന്ത്യയിലെ കട്ടിങ്ങ് സൗത്ത് ഭീകരവാദവും ഇതിന്റെ മറ്റ് ഉദാഹരണങ്ങളാണ്‌,
ഇന്ത്യയിൽ അറസ്റ്റിലായ ഐ ഐ ടി വിദ്യാർഥിക്ക് ബംഗ്ളാദേശിലെ ഐ എസ് ഭീകര തലവനുമായുള്ള ബന്ധം അന്വേഷിക്കുകയാണ്‌.
ബംഗ്ലാദേശിൽ നിന്ന് കടന്നെന്നാരോപിച്ച് ഐസിസ് ഇന്ത്യയുടെ തലവൻ ഹാരിസ് ഫാറൂഖി ധുബ്രി ജില്ലയിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയിൽ ഐ എസ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉണ്ടാകുന്നത്. കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലും ഇമെയിലുകളിലും താൻ തീവ്രവാദ സംഘടനയിൽ ചേരാൻ ഉദ്ദേശിക്കുന്നതായും ഐഐടി-ഗുവാഹത്തി കാമ്പസിൽ നിന്ന് ഇയാക്ക് പല തവണ അപ്രത്യക്ഷനായി എന്നും പറയുന്നു. നിരവധി യൂണിവേഴ്സിറ്റി വിദ്യാർഥികളേ ഐ എസ് സ്വാധീനിച്ചതായും സംഘടനയിൽ ചേർക്കുന്നതായും എൻ ഐ എ കണ്ടെത്തി. തൻ്റെ തീരുമാനത്തിൻ്റെ കാരണം വ്യക്തമാക്കി ലിങ്ക്ഡ്ഇനിൽ തുറന്ന കത്ത് എഴുതിയതിനെത്തുടർന്ന് ഡൽഹി നിവാസിയായ വിദ്യാർത്ഥിക്കായി ലുക്ക്ഔട്ട് അലർട്ട് പുറപ്പെടുവിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഗുവാഹത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലെ കാംരൂപ് ജില്ലയിലെ ഹാജോയിൽ നിന്ന് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.പോലീസ് ഐഐടി-ഗുവാഹത്തി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ, ഉച്ച മുതൽ വിദ്യാർത്ഥിയെ കാണാതായെന്നും മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആണെന്നും അവർ അറിയിച്ചു. ഇമെയിൽ ലഭിച്ചതിനെ തുടർന്ന് ഉള്ളടക്കത്തിൻ്റെ ആധികാരികത പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് പറഞ്ഞു. ഐഎസിൽ ചേരാനുള്ള വഴിയിലാണെന്ന് അവകാശപ്പെട്ട് വിദ്യാർത്ഥി അയച്ച ഇമെയിൽ വിവരിക്കുന്നുണ്ട്.

ഇയാളുടെ ഹോസ്റ്റൽ മുറിയിൽ ഐസിസ് പതാകയ്ക്ക് സമാനമായ ഒരു കറുത്ത പതാകയും ഇസ്ലാമിക കയ്യെഴുത്തും പോലീസ് കണ്ടെടുത്തു. കേരളത്തിലും സമീപ കാലത്ത് ഐ എസ് സ്വാധീനം വർദ്ധിക്കുന്നതായി ഐ ബി റിപോർട്ട് ഉണ്ടായിരുന്നു. വയനാട്ടിൽ 4 ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഐ എസിന്റെ പ്രവർത്തനം ഉണ്ട് എന്ന ഐ ബി റിപോർട്ട് വന്നിരുന്നു. പാലക്കാട് മലപ്പുറം, കണ്ണൂർ, കാസർകോട് കൊല്ലം എന്നിവിടങ്ങളിലും സ്വാധീനം ഉണ്ട്. മലപ്പുറത്ത് മുസ്ളീംങ്ങൾക്ക് മാത്രമായ ഗ്രാമം എന്ന റിപോർട്ട് ഹിന്ദി ചാനൽ പുറത്ത് വിട്ടിരുന്നു. ദേശീയ തലക്കെട്ടിൽ കേരളം ഐ എസ് ഭീകരതയിൽ നിറയുമ്പോൾ ഇത്തരത്തിൽ ഒരു കേസു പോലും കേരള പോലീസ് അന്വേഷിക്കുന്നില്ല എന്ന് മാത്രമല്ല സംശയിക്കുന്നവരെ പൊലും കണ്ടെത്താനുള്ള ഒരുക്കത്തിലുമല്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...