Connect with us

Hi, what are you looking for?

Kerala

കരുവന്നൂരിൽ അറസ്റ്റ് വരിച്ച് പിണറായിയുടെ രക്ഷക്കൊരുങ്ങി ദാസന്മാർ, വീണക്ക് താൽക്കാലിക രക്ഷ, പിണറായി പെടും

മുഖ്യമന്ത്രി പിണറായി വിജയൻ ഭയന്നത് ഒടുവിൽ സംഭവിക്കു കയാണ്. കരുവണ്ണൂരിലേക്ക് ED എത്തുകയാണ്. ആ കാര്യത്തിൽ ഉറപ്പുണ്ടായതോടെയാണ് പിണറായി ഓടി കരുവണ്ണൂരിൽ എത്തി നേതാക്കളെ കണ്ടത്. ഒരു കൈ കൊണ്ട് തഴുകുകയും മറുകൈ കൊണ്ട് വെട്ടുകയും ചെയ്യുന്ന നിലപാടാണ് മോദി പിണറായിക്കെ തിരെ എടുത്തിരിക്കുന്നത് എന്നത് വ്യക്തമാണ്. എല്ലാ കേസിലും രക്ഷിക്കാനോ തൽക്കാലത്തേക്ക് സംരക്ഷിക്കാനോ ആകില്ല. ഇത്ര നാൾ മോദിയുടെ കുറ്റം പറഞ്ഞ പിണറായിയുടെ വീട്ടിൽ ഇപ്പോൾ കമലമ്മ മോദി ഭജൻ പാടുന്ന സ്ഥിതി. മോദിയാണ് ഈ വീടിന്റെ ഐശ്വര്യം എന്ന് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുകയാണ് വീണ മോൾ.

എന്തായാലും മുത്തപ്പൻ വീണയുടെ പ്രാർത്ഥന കേട്ടു. കാരണം കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്‌ഐഒ) ഉടൻ ചോദ്യം ചെയ്യില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യലുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം പിണറായിക്ക് എട്ടിന്റെ പണി മോദി തയ്യാറാക്കിയിട്ടുമുണ്ട്. കരുവന്നൂർ സഹകരണ തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തുടർ നടപടിയുണ്ടാകും. വീണ വഴി പിണറായിയേൽ എത്തി എന്ന ചീത്ത പേപ്പര് ഇതുവഴി മോദിക്ക് ഉണ്ടാകില്ല.

ED യുടെ നേരിട്ടുള്ള അന്വേഷണം മൊയ്തീനിലൂടെയും കണ്ണനിലൂടെയും കയറിയിറങ്ങി പിണറായിലേക്കെത്തും. ഹൈക്കോടതി ഇടപെടൽ കൂടി ഉണ്ടായതോടെ ED യെ കുറ്റം പറയാൻ പറ്റാത്ത സ്ഥിതിയായി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ CPM അടിമുടി ഭയന്നിരിക്കുകയാണ്. സുരേഷ്ഗോപിയുമായുള്ള സെറ്റ് ധാരണ ഉണ്ടാക്കിയതിലൂടെ ആ പ്രശനം അവിടെ തീർന്നു എന്ന് കരുതിയിരിക്കുകയായിരുന്നു സിപിഎം. പക്ഷെ പ്രശ്നം സത്യത്തിൽ അവിടെ തുടങ്ങുന്നതേ ഉണ്ടായുള്ളൂ. സ്ഥാനാർത്ഥിയായി മുരളീധരൻ വരുന്നതുമെല്ലാം BJP യുടെ വിജയ സാധ്യത കുറയ്ക്കുന്ന കാര്യങ്ങൾ ആയിരുന്നു. അതുകൊണ്ടു തന്നെ CPM ന്റെ വോട്ടു മറിക്കാൻ ധാരണ അവിടെ എത്രത്തോളം പോകുമെന്ന് BJP ക്ക് ഊഹിക്കാവുന്നതേ ഉള്ളു.

ശബരിമല വിഷയത്തിൽ ഉൾപ്പെടെ ധാരണകൾ മറികടന്നു BJP യെ ചതിച്ച നൂറു കഥകളും ഡീലുകളുമാണ് CPM നു പറയാനുണ്ടാവുക. അത്രയേറെ ചതി CPM ബിജെപി യോട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ഒരു ചതി BJP ചെയ്താലും CPM നു വായടച്ചു നിൽക്കാനേ സാധിക്കൂ. അതുകൊണ്ടു തന്നെ ED യുടെ നടപടികളെ കുറിച്ച് വേവലാതിയിലാണ് സിപിഎം. ഈ നീക്കങ്ങൾ തനിക്ക് പറയാകുമെന്നു മനസിലാക്കി തന്നെയാണ് പിണറായി തൃശ്ശൂരിൽ പാഞ്ഞെത്തിയത്. കണ്ണനും മറ്റുള്ളവരും എന്നും പിണറായിയുടെ ദാസന്മാർ ആയതുകൊണ്ട് അറസ്റ്റ് വരിച്ച് പിണറായിയെ രക്ഷിക്കാൻ സന്നദ്ധരാണെന്നു അറിയിച്ചു കഴിഞ്ഞു.

എന്നാൽ ED അങ്ങനെ അന്വേഷണം ഒതുക്കുമോ എന്നതും ചിന്തിക്കേണ്ടതാണ്. അവർ അവരുടെ വിവേചന ബുദ്ധി ഉപയോഗിച്ചല്ലേ പ്രവർത്തിക്കൂ. പിണറായിയുടെ കുരുട്ടു ബുദ്ധി ഇതിനകം തന്നെ അവർ മനസിലാക്കി കാണണം. കേസിൽ പ്രതിസ്ഥാനത്തുള്ള സംസ്ഥാന സമിതി അംഗങ്ങൾക്ക് എല്ലാ വിധ സംരക്ഷണവും പാർട്ടി നൽകും. ഇതിനുള്ള നിർദ്ദേശം ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി നൽകി. തൃശൂരിലെത്തിയ മുഖ്യമന്ത്രി കരുവന്നൂർ വിഷയത്തിൽ വിശദമായ ചർച്ച നടത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയത ഇഡിയുടെ അടുത്ത ലക്ഷ്യം തൃശൂരാണെന്നാണ് സിപിഎം വിലയിരുത്തൽ. ഇതിനിടെയാണ് വീണാ വിജയൻ കേസിൽ ഉടൻ ചോദ്യം ചെയ്യലുണ്ടാകില്ലെന്ന സൂചനകളും പുറത്തു വരുന്നത്.

പിണറായി അറിയാതെ എ സി മൊയ്‌തീൻ ഇത്രവലിയ അഴിമതിക്ക് കൂട്ട് നിൽക്കില്ലെന്ന് ആർക്കാണ് അറിയാത്ത. CPM ന്റെ വേൾഡ് ബാങ്ക് ആയിരുന്നു കരുവന്നൂർ. ജില്ലയ്ക്ക് പുറത്തു നിന്ന് വരെ വേണ്ടപ്പെട്ടവർക്കും പാർട്ടിക്ക് വേണ്ടിയും പണം തട്ടുകയും പാർട്ടിയിലേക്ക് എത്തിയ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തിട്ടുണ്ട് ബാങ്ക് വഴി.

വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്ക് മുഖേന നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വിശദവിവരങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രമേ ചോദ്യം ചെയ്യുകയുള്ളൂവെന്നാണ് തീരുമാനം. കമ്പനിയുമായി സംശയകരമായ സാമ്പത്തിക ഇടപാടുകൾ നടത്തിയ സ്ഥാപനങ്ങളുടെ മേധാവികളെ എസ്എഫ്‌ഐഒ താമസിയാതെ ചോദ്യം ചെയ്യും. എക്സാലോജിക് സൊല്യൂഷൻസുമായുള്ള ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കാരക്കോണം സോമർവെൽ സ്മാരക സി.എസ്‌ഐ. മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നോട്ടീസ് അയച്ചിരുന്നു. സമാനമായി നിരവധി കമ്പനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരിൽ നിന്നെല്ലാം വിവരങ്ങൾ തേടിയ ശേഷമേ വീണാ വിജയനെ ചോദ്യം ചെയ്യൂവെന്നാണ് സൂചന.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...