Connect with us

Hi, what are you looking for?

Kerala

മസാല ബോണ്ടിന്റെ പേരിൽ 9.72% കൊള്ളപ്പലിശക്ക് കേരള ജനതയുടെ തല ഐസക്ക് ലണ്ടനിൽ പണയപ്പെടുത്തി കൊടും ചതി ചെയ്തു

പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി രംഗത്തുള്ള ഐസക്ക് തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഒരുപക്ഷേ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ഏറുകയാണ്. സിപിഎമ്മിന്റെ പ്രചരണം തന്നെ ഈ സാഹചര്യത്തിൽ അവതാളത്തിലാവും. അതുകൊണ്ടുതന്നെ ഇന്ന് ഈ വിഷയത്തിൽ ഹൈക്കോടതി കൈക്കൊള്ളുന്ന നിലപാട് സിപിഎമ്മിനും തോമസ് ഐസക്കിനും ഏറെ നിർണായകമാണ്. മസാല ബോണ്ട് കേസില്‍ തനിക്ക് ഇനി കൂടുതലൊന്നും പറയാനില്ലെന്ന് ചൂണ്ടിക്കാട്ടി ഐസക് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ. കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കിഫ്ബി ഫിനാൻസ് ഡിജിഎം ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ ഇഡി ഇന്ന് കോടതിയെ അറിയിക്കും.

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കിഫ്ബിയുടെ കൈവശമാണുള്ളതെന്നും തനിക്ക് കൂടുതലൊന്നും നല്‍കാനില്ലെന്നുമായിരുന്നു ഐസക്ക് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന കർശന നിലപാടിലാണ് ഇഡി. മസാല ബോണ്ട് കേസില്‍ ഇഡി സമൻസിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം കഴിഞ്ഞമാസം ഹൈക്കോടതി തള്ളിയിരുന്നു. ഹാജരായി മൊഴി നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.

ഇഡിയോട് സഹകരിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഐസക്. പല തവണ ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഐസക്കിന് അനുകൂല നടപടികള്‍ കോടതിയും സ്വീകരിച്ചിരുന്നില്ല. ഐസക്കിന്റെ നിലപാട് തന്നെയാണ് വിഷയത്തിൽ സിപിഎമ്മിനും. ഇഡിക്കു മുന്നിൽ തോമസ് ഐസക് ഹാജരായാൽ ക്രമക്കേടുകൾ പുറത്തുവരും.

ഈ സാഹചര്യത്തിൽ ഐസക്കിന്റെ ചില കുത്തഴിഞ്ഞ സാമ്പത്തിക നയങ്ങൾ പരിശോധിക്കപ്പെടെണ്ടതുണ്ട്. കേരളത്തെ കരകയറാനാവാത്ത സാമ്പത്തിക ബാധ്യതയുടെ കെണിയിൽ എത്തിച്ചത് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ,തുഗ്ലക് സാമ്പത്തിക നയങ്ങളാണ്. ഇന്ന് കേരളത്തിന്റെ പൊതു കടം ഏതാണ്ട് 5 ലക്ഷം കോടിയോട് അടുക്കുന്നു..(കിഫ്‌ബിയുടെ കടം ഉൾപ്പെടെ) 1956 നവംബർ 1ന് കേരള സംസ്ഥാനം രൂപീകരിച്ച ശേഷം,1957ൽ അധികാരത്തിൽ വന്ന ഇ.എം.എസ് ന്റെ മന്ത്രസഭ മുതൽ 2016 മെയ് മാസം കാലാവധി അവസാനിച്ച ഉമ്മൻ‌ചാണ്ടി മന്ത്രിസഭ വരെയുള്ള 60 വർഷം കേരളം ആകെ വരുത്തിയ കടം 1.56 ലക്ഷം കോടിയാണ്. എന്നാൽ,2016-2024 വരെയുള്ള 8 വർഷം കൊണ്ട് മാത്രം പിണറായി സർക്കാർ ഏതാണ് 3.25 ലക്ഷം കോടി രൂപയുടെ കടബാധ്യത കേരളത്തിൽ വരുത്തി വച്ചു.അതായത്,60 വർഷം കൊണ്ട് വന്ന സാമ്പത്തിക ബാധ്യതയുടെ ഇരട്ടിയിലധികം ബാധ്യത ഇക്കഴിഞ്ഞ 8 വർഷം കൊണ്ട് മാത്രം കേരളത്തിൽ ഉണ്ടായി.

F.R.B.M (Fiscal Responsibility and Budget Management )Act നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. സംസ്ഥാനങ്ങളുടെ പരിധി വിട്ട കടമെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന നിയമമാണിത്. 2003 ലാണ് ഇത് നിലവിൽ വന്നത്. 2005 ൽ കേരളം ഈ നിയമം പാസ്സാക്കി.ആ നിയമം നിലവിലുള്ളപ്പോൾ പരിധി വിട്ട് കടമെടുത്തുകൂട്ടാൻ സംസ്ഥാനം എന്ന നിലയിൽ കേരളത്തിന്‌ ആവില്ല. ഈ നിയമത്തെ മറികടന്നു കടമെടുക്കാൻ കൊണ്ടു വന്ന സംവിധാനമാണ് കിഫ്‌ബി.

എല്ലാ വർഷവും സർക്കാരിന് കിട്ടുന്ന മോട്ടോർ വെഹിക്കിൾ ടാക്സിന്റെ പകുതിയും, പെട്രോൾ സെസ് മുഴുവനായും കിഫ്‌ബിയിലേക്ക് പോവുകയാണ്. ഇവ രണ്ടുമാണ് കിഫ്‌ബി യുടെ അടിസ്ഥാന വരുമാന മാർഗ്ഗം. റവന്യൂ വരുമാനത്തിന്റെ 3% ത്തിൽ അധികം കടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. കിഫ്‌ബിക്കു വേണ്ടി ധനസമാഹാരത്തിനായി ലണ്ടനിൽ പോയി മുൻ ധനമന്ത്രി തോമസ് ഐസക്ക് മസാല ബോണ്ട്‌ വിറ്റ് 9.72% എന്ന കൊള്ളപ്പലിശക്ക് പണം കടം വാങ്ങി.

കൊച്ചി മെട്രോയ്ക്ക് വേണ്ടി ഉമ്മൻ ചാണ്ടി ഗവണ്മെന്റ് ഒരു വിദേശ ലോൺ വാങ്ങിച്ചത് വെറും 1.5% പലിശയ്ക്കാണ്. വാട്ടർ മെട്രോയ്ക്ക് വേണ്ടി 1.55% പലിശയ്ക്കാണ് പണം എടുത്തിരിക്കുന്നത്. അതിന്റെ 6 ഇരട്ടി പലിശയ്ക്ക് അതായത് 9.72% കൊള്ളപ്പലിശക്ക് മുന്നിൽ കേരളത്തെ കൊണ്ടുപോയി തല വെപ്പിച്ചതാണ് കേരളം ഇന്ന് അനുഭവിക്കുന്ന കരകയറാനാവാത്ത കൊടിയ സാമ്പത്തിക ബാധ്യതയുടെ അടിസ്ഥാന കാരണം. ലോകത്തിലെ ഫിനാൻസ് മാർക്കറ്റ് കളിൽ കുറഞ്ഞ പലിശയ്ക്ക് പണം കിട്ടുമെന്നിരിക്കെ 9.72% കൊള്ളപ്പലിശയ്ക്ക് കേരളത്തെ കൊണ്ടുപോയി കഴുത്തു വെപ്പിച്ചത് അങ്ങേയറ്റം ദുരൂഹമാണ്. അതിനായി സ്റ്റേറ്റ് ഗവണ്മെന്റ് ന്റെ സെവേറിയഗൻ ഗ്യാരണ്ടി ആണ് കൊടുക്കുന്നത്. കിഫ്‌ബി യുടെ ഈ ന്യൂനതകളും അത് കേരളത്തിൽ വരുത്താൻ പോവുന്ന വലിയ സാമ്പത്തിക വിനാശങ്ങളും C.A.G റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...