Connect with us

Hi, what are you looking for?

Crime,

സിദ്ദിഖ് കാപ്പൻ 25 ഹിന്ദു നേതാക്കളുടെ ഹിറ്റ് ലിസ്റ്റ് കൊലപ്പെടുത്താൻ ഹിറ്റ് സ്ക്വാഡിനു നൽകി, ഞെട്ടിക്കുന്ന മൊഴി

ഡൽഹി കലാപം നടന്നതിൽ പിന്നെ മഞ്ചേരി ഗ്രീൻ വാലി അക്കാദ മിയിൽ ചേർന്ന പി എഫ് ഐ ഹിറ്റ് സ്ക്വാഡ് ലീഡർമാരുടെ യോഗത്തിൽ സിദ്ദിഖ് കാപ്പൻ ഉത്തരേന്ത്യയിലെ 25 ഹിന്ദു സംഘടനാ നേതാക്കളുടെ പേരുവിവരമുള്ള ഹിറ്റ് ലിസ്റ്റ് അവതരിപ്പിച്ചെന്നു യു പി ഭീകര വിരുദ്ധ സ്ക്വാഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഡൽഹി കലാപത്തിലേറ്റ തിരിച്ചടിക്കു പുറമെ യു പിയിൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട 23 മുസ്ലിങ്ങളുടെ ചോരക്ക് പകരം വീട്ടണമെന്നാണ് സിദ്ദിഖ് കാപ്പൻ 2020 സെപ്തംബറിലെ രഹസ്യ യോഗത്തിൽ ആണ് നിർദേശിക്കുന്നത്.

പി എഫ് ഐ ഉത്തരേന്ത്യൻ കമാൻഡർ കെ. പി. കമാൽ വിളിച്ചു ചേർത്ത യോഗത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വിശദ വിവരങ്ങളും കാപ്പൻ അവതരിപ്പിച്ചിരുന്നു. 2021 ഫെബ്രുവരിയിൽ ലക്നൗവിൽ യു പി ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായ ഹിറ്റ് സ്ക്വാഡ് തലവൻ പന്തളം സ്വദേശി അൻഷാദ് ബദറുദ്ദീന്റെ ഡയറിയും പെൻഡ്രൈവും പരിശോധിക്കുമ്പോഴാണ് ഹിറ്റ് ലിസ്റ്റ് ലഭിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിൽ ബദറുദ്ദീനും ഒപ്പം പിടിയിലായ ഫിറോസ് ഖാനും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

യുപിയിൽ ബോംബ് സ്ഫോടനങ്ങൾ നടത്തേണ്ട സ്ഥലങ്ങളുടെ പട്ടികയും അവിടുത്തെ ലോക്കൽ പി എഫ് ഐ നേതാക്കളുടെ വിവരങ്ങളും ഡയറിയിലും പെൻഡ്രൈവിലും നിന്നു അന്വേഷണ അജൻസിയ കണ്ടെടുത്തിട്ടുണ്ട്. ബദറുദ്ദീനും ഫിറോസ് ഖാനും യു പി എ ടി എസിന്റെ പിടിയിലായിരുന്നില്ലെങ്കിൽ ഉത്തരേന്ത്യയിൽ വൻ ഭീകരാക്രമണങ്ങളും കലാപങ്ങളും അരങ്ങേ റുമായിരുന്നു.

സിദ്ദിഖ് കാപ്പൻ ഭീകരാക്രമണ പദ്ധതിയുടെ ബുദ്ധി കേന്ദ്രമായിരുന്നു. ഇതിനാവശ്യമായ പണം എത്തിക്കേണ്ട ചുമതല ഖത്തറിലെ ഷെൽ കമ്പനിയുടെ മറവിൽ ഹവാല ഇടപാടു നടത്തിയിരുന്ന അഞ്ചൽ സ്വദേശി റൗഫ് ഷെറീഫിനായിരുന്നു. ലക്നൗവിൽ പിടിയിലാകു ന്നതിനു മുൻപ് ബദറുദ്ദീനും ഫിറോസ് ഖാനും കൊൽക്കത്ത വഴി ബംഗ്ലാദേശിലേക്ക് പോയി, ഇസ്ലാമിക ഭീകര സംഘടനയിൽ നിന്നു ലഭിച്ച സ്ഫോടക വസ്തു ശേഖരവും തോക്കുകളുമായി ലക്നൗവിൽ എത്തിയപ്പോഴാണ് പിടിയിലാവുന്നത്. സ്ഫോടനം നടത്താനുള്ള ഇലക്ട്രോണിക് ഡിറ്റനേറ്റർ, ബാറ്ററി, പെൻ്റാ യെറിത്രിട്ടോൾ ടെട്രാനൈട്രേറ്റ് എന്നിവയും ഇവരിൽ നിന്നു പിടിച്ചെടുത്തിരുന്നതാണ്.

കുറ്റസമ്മതം നടത്തിയ ബദറുദ്ദീന്റെ മൊഴിയുടെ പ്രസക്ത ഭാഗം ഇങ്ങനെ: ‘ഹിന്ദി അറിയാമെന്നതിനാൽ ഉത്തരേന്ത്യൻ സംസ്ഥാന ങ്ങളുടെ ചുമതലയാണ് എനിക്ക് നൽകിയിരുന്നത്. പി എഫ് ഐ ഹിറ്റ് സ്ക്വാഡ് അംഗങ്ങൾക്കായി ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഞാനും ഫിറോസും പരിശീലനം നൽകിയിരുന്നു. പി എഫ് ഐക്കു വേണ്ടി എന്തും ചെയ്യാൻ തയാറുള്ള യുവാക്കളെ തിരഞ്ഞെടുത്താണ് പരിശീലനം നൽകി വന്നിരുന്നത്. കത്തി, വാൾ, തോക്ക് തുടങ്ങിയ ആയുധങ്ങൾ പ്രയോഗിക്കാനാണ് പരിശീലനം നൽകി വന്നത്. ഇരുമ്പു ദണ്ഡു കൊണ്ട് ഒറ്റയടിക്ക് ആളെ കൊല്ലുന്നതിനും പരിശീലനം നൽകുകയുണ്ടായി.

പെട്രോൾ ബോംബ് നിർമിക്കാനും പ്രയോഗിക്കാനുമുള്ള പരിശീലനവും ഉണ്ടായിരുന്നു. ഐഇഡിയും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചു ബോംബുണ്ടാക്കാൻ എനിക്കും ഫിറോസിനും അറിയാം. ബാബ്റി മസ്ജിദ് വിധിക്കും സി എ എ പ്രക്ഷോഭത്തിനും ശേഷം പി എഫ് ഐ മുസ്ലിം യുവാക്കൾക്കിടയിൽ പോപ്പുലർ ആയിരുന്നു. അതിനാൽ തന്നെ ഇവരെ പി എഫ് ഐ അംഗങ്ങളാക്കാൻ എളുപ്പമായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ഉത്തരേന്ത്യയിൽ പിഎഫ്ഐ പ്രവർത്തനം ഊർജിതമാക്കുകയുണ്ടായി.

ഡൽഹിയിലെ പി എഫ് ഐ ചുമതലയുള്ള കെ. പി. കമാലാണ് ഹിറ്റ് സ്ക്വാഡുകളെ ദൗത്യങ്ങൾ ഏൽപിച്ചിരുന്നത്. സിദ്ദിഖ് കാപ്പനെയും റൗഫ് ഷെറീഫിനെയും എനിക്ക് അറിയാം. ഡൽഹിയിൽ താമസിക്കു ന്ന സിദ്ദിഖ് കാപ്പൻ പി എഫ് ഐയുടെ തിങ്ക് ടാങ്കാണ്. റൗഫ് ഷെറീഫ് പി എഫ്ഐക്കായി ഫണ്ട് സമാഹരിക്കുന്ന ആളുമായിരുന്നു’.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...