Connect with us

Hi, what are you looking for?

Kerala

കേജ്‌രിവാള്‍ അറസ്റ്റിലായതോടെ ചങ്കുപിടയുന്നത് പിണറായിക്ക് – പി സി ജോർജ്

കോഴിക്കോട് . അഴിമതിക്കേസില്‍ കേജ്‌രിവാള്‍ അറസ്റ്റിലായതോടെ ഏറ്റവുമധികം ചങ്കുപിടയ്‌ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുന്‍ ചീഫ് വിപ്പും ബി ജെ പി നേതാവുമായ പി.സി. ജോര്‍ജ്. പിണറായിയും മകളും വൈകാതെ കേജ്‌രിവാളിനു പിന്നാലെ ജയിലില്‍ കിടക്കേണ്ടിവരും. അതില്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല. പിണറായി കട്ടുമുടിച്ചതിന്റെ തെളിവുകള്‍ ഹൈക്കോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്. കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. മോഷ്ടിച്ചും ഗുണ്ടായിസം കാട്ടിയും കേരളത്തെ നശിപ്പിക്കുന്നതിനെതിരെയുള്ള വിധിയെഴുത്താവണം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് – പി.സി. ജോര്‍ജ് കോഴിക്കോട് പറഞ്ഞു.

ഹമാസിനു വേണ്ടിയും പൗരത്വ നിയമത്തിനെതിരെയും പ്രതിഷേധിക്കുന്നവര്‍ പൂഞ്ഞാറിലെ അച്ചനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ഒരക്ഷരം മിണ്ടിയില്ല. ക്രിസ്ത്യാനിക്ക് കൊള്ളുന്നതില്‍ ഇടതിനും വലതിനും ഒരു പ്രശ്‌നവുമില്ല. ഹമാസിന് അനുകൂലമായും പൗരത്വനിയമ ഭേദഗതിക്കെതിരെയും ഇടതുവലതു മുന്നണികള്‍ കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തുന്ന പ്രതിഷേധങ്ങള്‍ മുസ്ലിംവോട്ട് ബാങ്ക് ലക്‌ഷ്യം വെച്ചാണെന്നും പി സി ജോർജ് പറഞ്ഞു.

മുസ്ലിം സമൂഹം ഇവരെ തിരിച്ചറിയണം. ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഉള്‍പ്പെടെ മുഴുവന്‍ സമൂഹത്തോടും തനിക്ക് പറയാനുള്ളത് ഏകരക്ഷ മോദിയാണെന്നും ലോകരാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ ഭാരതം നിറഞ്ഞുനില്‍ക്കാന്‍ നരേന്ദ്ര മോദിക്കും മോദിയെ പിന്തുണയ്‌ക്കു ന്നവര്‍ക്കും വോട്ട് ചെയ്യണമെന്നും പി സി ജോർജ് പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സംഘര്‍ഷം പരിഹരി ക്കുന്നതില്‍ ഏറെ പങ്കുവഹിച്ചു. പ്രശ്‌നം പരിഹരിക്കുന്നതില്‍ ഒരു ഭരണാധികാരിയും മുതിരാത്ത നടപടികളാണ് അമിത് ഷാ കൈക്കൊണ്ടത്. മണിപ്പൂരില്‍ ഗോത്രവര്‍ഗ വിഭാഗമായ കുക്കി ക്രിസ്ത്യാനികളും മെയ്‌തെയ് ക്രിസ്ത്യാനികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചില ഭീകരവാദികള്‍ മണിപ്പൂരില്‍ കടന്ന് ഉണ്ടാക്കുന്ന പ്രശ്‌നമാണ് ഇപ്പോൾ നിലവിലുള്ളത്. മണിപ്പൂരിലെ തദ്ദേശീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണെന്നും പി സി ജോർജ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, സംസ്ഥാന വക്താവ് അഡ്വ. ശ്രീപത്മനാഭന്‍, ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജ് കെ. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...