Connect with us

Hi, what are you looking for?

Crime,

‘കറുത്തവർ മോഹിനിയാട്ടം വേണ്ടതില്ലെന്ന നിലപാടിൽ തന്നെ സത്യഭാമ’

കലാഭവൻ മണിയുടെ സഹോദരൻ ആർഎൽപി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമ, നിറത്തിന്റെ പേരിലുള്ള അധിക്ഷേപം നടത്തിയതിൽ പിന്നെ വീണ്ടും രംഗത്ത് വരികയാണിപ്പോൾ. വിവാദത്തിൽ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങൾക്ക് മുന്നിലും അവർ തന്റെ നിലപട് കറുത്തവർ മോഹിനിയാട്ടം വേണ്ടതില്ലെന്നാണ് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നത്.

പല കോണിൽ നിന്നും വിമർശനം ഉയർന്നിട്ടും അധിക്ഷേപ നിലപാടിൽ ഉറച്ചു നിൽക്കുന്ന സമീപനം സത്യഭാമ തുടരുമ്പോൾ ഈ വിഷയത്തിൽ ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കഴിയുന്നില്ല. ഒരു മാധ്യമ പ്രവർത്തക എന്നതിനപ്പുറം സത്യഭാമ എന്ന ആയമ്മ തന്റെ പേരിനൊപ്പം ചേർത്ത് വെച്ചിരിക്കുന്ന കലാമണ്ഡലം എന്ന ആ മഹത്തായ സ്ഥാപനത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്ന നിലയിൽ ഈ അഹങ്കാരത്തോട് പ്രതികരിക്കാതെ പോകാൻ എനിക്ക് കഴിയുന്നില്ല. കലയെ സൗന്ദര്യത്തിന്റെ അഥവാ നിറത്തിന്റെ അളവുകോൽ കൊണ്ടാണ് കലാകാരന്മാരെ അവഹേളിക്കുന്നതിൽ സത്യഭാമ സന്തോഷം കണ്ടെത്തുന്നത്. മോഹിനിയാട്ടത്തെ എന്നാൽ മോഹിനികൾ അഥവാ സുന്ദരികളുടെ ആട്ടമാണെന്ന്. താൻ സുന്ദരിയാണെന്നും സുന്ദരികളായ പെൺകുട്ടികൾ മാത്രമേ മോഹിനിയാട്ടം ചെയ്യാൻ പാടുള്ളൂവെന്നും. ആയിക്കോട്ടെ . അതാണ് അവരുടെ അഭിപ്രായമെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ച് അതിനെ ഇനിയും ചോദ്യം ചെയ്യാൻ ഞാൻ മുതിരുന്നില്ല. എന്നാലിവിടെ മറ്റു ചില വസ്തുതകൾ കൂടി പറയാൻ ആഗ്രഹിക്കുകയാണ്.

അതായത് നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം പുരുഷന്മാരും അവതരിപ്പിക്കാറുണ്ട്. ഇത് സ്ത്രീനൃത്ത രൂപമെന്നു പറയാൻ ഒരു കാരണമുണ്ട്. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം എന്നത് മറക്കരുത്.

മോഹിനിയാട്ടത്തിന്റെ ചരിത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന ഒരുഅവസ്ഥ നമുക്ക് ദൃശ്യമാകും. അതായത് ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്റെ പിന്തുടർച്ചയായി വന്ന തേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നും വാദിക്കുന്നവരുണ്ട്. ഇതിനു വ്യക്തമായ തെളിവില്ലെങ്കിലും ഇതുറപ്പിക്കുന്ന ശക്തമായ ധാരാളം ഏടുകൾ ചരിത്രരേഖകളിൽ ഉണ്ട്.

‘മോഹിനിയാട്ടത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി എഴുതിയതെന്നു കരുതപ്പെടുന്ന വ്യവഹാരമാലയിലാണ്. ഇതിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീന നായിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്. ‘ഘോഷയാത്ര’ എന്ന തുള്ളൽക്കവിതയിൽ ചന്ദ്രാംഗദചരിതം തുള്ളലിൽ ചന്ദ്രാംഗദന്റെ വിവാഹാഘോഷ വർണ്ണനയിൽ പറയുന്നതിങ്ങനെയാണ് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...