ജനമധ്യത്തിൽ പിണറായി വിജയനെ പച്ചയ്ക്ക് വലിച്ചുകീറി ശോഭാ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗം. ബ്രണ്ണൻ കോളേജിലെ വീരസാഹസ കഥകൾ പറയാറുള്ള പിണറയി വിജയൻ നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങളെ സ്വന്തം പേരിലാക്കി ഞളിയുന്ന നുണയാണെന്ന് ശോഭാജി പറഞ്ഞു. നരേന്ദ്ര മോദിയുടെ ആവാസ് യോജന പദ്ധതിയും സ്വച്ച് ഭാരത് പദ്ധതിയുമൊക്കെ, ലൈഫ് മിഷനെന്നും, ഹരിതകേരളം പദ്ധതിയെന്നുമൊക്കെയാക്കി മാറ്റി ആരാന്റെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കുന്ന പരിപാടിയാണ് പിണറായി വിജയൻ ചെയ്യുന്നത്.
കേന്ദ്രം കൊടുക്കുന്ന റോഡിനു മുന്നിൽ പോയ് സെൽഫിയെടുത്ത് സ്വന്തം പേരിൽ ഫ് ബി യിൽ പോസ്റ്റ് ചെയ്യുന്ന മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി റിയാസിനെയും ശോഭാ സുരേന്ദ്രൻ കടന്നാക്രമിച്ചു. ആലപ്പുഴക്കാരെ പ്രകമ്പനം കൊള്ളിച്ച ശോഭാ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗത്തിലേക്ക് …