തിരുവനന്തപുരം . പത്മിനി തോമസ് തമ്പാനൂർ സതീശ് ഉൾപ്പെടെ കോണ്ഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനും ഒപ്പമാണ് ഇരുവരും പാർട്ടി ഓഫിസിലെത്തിയത്. ചില കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞിരുന്നതിനു പിറകേയാണിത്.
കോൺഗ്രസിൽ അവഗണന നേരിടുന്നുവെന്ന് ആരോപിച്ച് തമ്പാനൂർ സതീഷ് പാർട്ടി വിട്ടിരുന്നു. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സന്തത സഹചാരിയും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു തമ്പാനൂർ സതീഷ്. യുഡിഎഫ് സർക്കാരിന്റെ ഭരണ കാലത്ത് സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു പത്മിനി തോമസ്. പത്മിനി തോമസിന്റെ മകനും ബിജെപിയിൽ അംഗത്വമെടുക്കു ന്നുണ്ട്.
ഇവർക്കു പുറമെ ഡിസിസിയുടെ മുൻ ഭാരവാഹികളും ബിജെപി അംഗത്വം സീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കോൺഗ്രസ് നേതാക്കൾ ബിജെപിയിലെത്തുമെന്ന കെ.സുരേന്ദ്രന്റെ പ്രഖ്യാപന ത്തിനു പിന്നാലെ വലിയ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ഇടതു പാർട്ടികളി ൽനിന്നും നേതാക്കൾ ബിജെപിയിലെത്തുമെന്നും ബി ജെ പി വൃത്ത ങ്ങള് അവകാശപ്പെട്ടു.