Connect with us

Hi, what are you looking for?

Kerala

കലോത്സവ സംഘർഷം, അന്വേഷണം ആവശ്യപ്പെട്ട് സർവ്വകലാശാല, ഡിജിപിക്ക് കത്ത് നൽകി

തിരുവനന്തപുരം .കേരള സർവ്വകലാശാല യുവജനോത്സവത്തിന്റെ വിധി കർത്താവായിരുന്ന പി. എൻ. ഷാജിയുടെ ആത്മഹത്യയ്‌ക്ക് വഴിയൊരുക്കിയ സാഹചര്യവും മത്സരവേദിയിൽ ഉയർന്നുവന്ന കോഴ ആരോപണവും അന്വേഷിക്കാൻ കേരള പോലീസിന് കത്ത് നൽകാൻ കേരള സർവകലാശാല വൈസ് ചാൻസൽ ഡോ: മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്കു നിർദ്ദേശം നൽകി.

ഫെബ്രുവരി 26ന് കാലാവധി അവസാനിച്ച യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾക്ക് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാലാവധി നീട്ടി കൊടുക്കണമെന്ന നിലവിലെ യൂണിയൻറെ നിർദ്ദേശം വൈസ് ചാൻസലർ തള്ളി. പുതിയ ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവിൽ യൂണിയൻറെ ചുമതല സ്റ്റുഡൻസ് സർവീസ് ഡയറക്ടർക്ക് നൽകാനും വിസി ഉത്തരവിട്ടിരിക്കുകയാണ്.

നിയമ പ്രകാരം ഒരു വർഷം മാത്രമേ യൂണിയന് കാലാവധിയുള്ളൂ. കാലാവധി ഫെബ്രുവരി 26 ന് അവസാനിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചാണ് യൂണിയന്റെ നേതൃത്വത്തിൽ ഈ വർഷത്തെ യുവജനോത്സവം സംഘടിപ്പിച്ചത്. കാലാവധി നീട്ടിനൽകാനുള്ള രജിസ്ട്രാറുടെ കുറിപ്പ് വിസി യ്‌ക്ക് സമർപ്പിച്ചപ്പോഴാണ് ഇക്കാര്യം വിസി പോലും അറിയുന്നത്. യുവജനോത്സവവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്ന വിവാദത്തിന്റെയും സംഘർഷത്തിന്റെയും അടിസ്ഥാനത്തിൽ നിലവിലെ യൂണിയന്റെ കാലാവധി അവസാനിപ്പിക്കാൻ വിസി ഉത്തരവിടുകയാണ് ഉണ്ടായത്.

കേരള സ‍ർവകലാശാല കലോത്സവത്തിനിടെ തുട‍ർച്ചയായുണ്ടായ സംഘർഷത്തിന്റെയും കോഴ ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ കലോത്സവം നിർത്തി വെക്കാൻ വിസി ആണ് ആവശ്യപ്പെടുന്നത്. ഇതിനിടെ കോഴ വിവാദത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അവരെ ജാമ്യത്തിൽ വിച്ചയച്ചു. ഇവരിൽ ഒരാളെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ ചൊവ്വ സ്വദേശി പി എൻ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇയാളുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. താൻ നിരപരാധിയാണെന്നാണ് ആത്മഹത്യാ കുറിപ്പിൽ ഷാജി എഴുതിയിരുന്നത്. കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിലാണ് ഷാജി അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുന്നത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാജിയോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഷാജിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...