Connect with us

Hi, what are you looking for?

Crime,

പിണറായിയും വാസവനും പറഞ്ഞത് കേട്ട്, രേഖകൾ ഇല്ലാതെ നിക്ഷേപ സമാഹരണ യജ്ഞത്തിൽ പണം കൊടുത്തവർ കുടുങ്ങും,കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചു? കേരള ബാങ്ക് ഉൾപ്പടെ ഇ.ഡിയുടെയും, ഇൻകം ടാക്സ് വകുപ്പിന്റെയും നിരീക്ഷണത്തിൽ

തിരുവനന്തപുരം . കേരളത്തിലെ സഹകരണ സംഘങ്ങളിൽ നടത്തിയ നിക്ഷേപ സമാഹരണ യജ്ഞം പതിനായിരക്കണക്കി നാളുകൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗപ്പെടുത്തിയതായി ഇ.ഡിയുടെ പ്രാഥമിക നിഗമനം. കേരളത്തിലെ സഹകരണ സംഘങ്ങളിൽ നടത്തിയ നിക്ഷേപ സമാഹരണ യജ്ഞനത്തിൽ നിക്ഷേപം അതിരുകടന്നതോടെ പ്രാഥമിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇ.ഡിയുടെയും, ഇൻകം ടാക്സ് വകുപ്പിന്റെയും നിരീക്ഷണത്തിലാണ്. നിക്ഷേപകന്റെ യാതൊരു വിധ രേഖകളും വാങ്ങാതെയാണ് പല സഹകരണ സംഘങ്ങളും നിക്ഷേപങ്ങൾ സ്വീകരിച്ചിരിക്കുന്നത്.

പാൻ കാർഡ് വേണ്ടെന്നും ടാക്സ് പിടിക്കാതെ പലിശ നൽകാമെന്നുള്ള വാഗ്ദാനത്തിൽ പല സംഘങ്ങളും നിക്ഷേപം സ്വീകരിച്ചിട്ടുളളതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 9000 കോടി സമാഹരിക്കുന്നതി നായി പരിധി നിശ്ചയിച്ച നിക്ഷേപ യജ്ഞ പരിപാടിയിൽ 23263.73 കോടിയുടെ നിക്ഷേപമാണ് എത്തിയത്. ഇക്കാര്യം സഹകരണ മന്ത്രി വി. എൻ വാസവൻ വാർത്താസമ്മേളനം വിളിച്ച് അറിയിച്ചതോടെ യാണ് നിക്ഷേപത്തിന്റെ സ്രോതസ്സ് കണ്ടെത്താൻ എൻഫോസ്‌ മെന്റ്ഡിപ്പാർട്ട്മെൻ്റും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂടുതൽ ആളുകൾ ഉപയോഗിച്ചതായിട്ടാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം.ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാതെ ലക്ഷങ്ങൾ ചില ആളുകൾ സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്.

നിക്ഷേപത്തിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളാണ് മുന്നിലെത്തിയത് 960 9. 29 കോടി രൂപയാണ് മൂന്ന് ജില്ലകളിൽ നിന്ന് മാത്രം ഒഴുകിയെത്തിയത് ‘ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം 850 കോടി രൂപ ലക്ഷ്യമിട്ടത് 4347.39 കോടി രൂപയാണ് ഒഴുകിയെത്തിയത്.
ക്രെഡിറ്റ് സൊസൈറ്റികൾ, അഗ്രികൾച്ചർ അർബൻ ബാങ്ക്, മറ്റു ചെറുകിട സഹകരണ സംഘങ്ങളിൽ ഭൂരിഭാഗം ആളുകളിൽ നിന്നും പാൻകാർഡും മറ്റ് ബന്ധപ്പെട്ട രേഖകൾ ഇല്ലാതെയാണ് പലരിൽ നിന്നായി കോടികൾ നിക്ഷേപമായി സ്വീകരിച്ചതെന്ന് വിവരവും വകുപ്പുകൾക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂടുതൽ ആളുകൾ ഉപയോഗിച്ച തായിട്ടാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം. ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാതെ ലക്ഷങ്ങൾ ആയിരക്കണക്കിന് പേരാണ് സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചത്. 23263 കോടി രൂപയിൽ 3208.31 കോടി രൂപ കേരള ബാങ്ക് വഴി എത്തിയ തുകയാണ്.

ദേശസാൽകൃത ബാങ്കുകളിലും മറ്റു അംഗീകൃത ബാങ്കുകളിലും പണം നിക്ഷേപിക്കുമ്പോൾ പലിശ കുറവാണെന്ന് മാത്രമല്ല പലിശയിനത്തിൽ കൂടുതൽ വരുമാനം വന്നാൽ അതിന് ആധികാരികമായി ടാക്സ് പിടിക്കുന്ന സമ്പ്രദായം നിലവിലുണ്ട്. അതിനാലാണ് അധികമാളുകളും അധിക പലിശമോഹവുമായി ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താറില്ല, അതിനാലാണ് നിക്ഷേപ സമാഹരണ യജ്ഞത്തിൽ തള്ളിക്കയറ്റം ഉണ്ടായത്. മാത്രമല്ല ദേശസാൽകൃത ബാങ്കുകളിലും മറ്റു അംഗീകൃത ബാങ്കുകളിലും പണം നിക്ഷേപിക്കുമ്പോൾ പാൻകാർഡ് നിർബന്ധമായും നൽകേണ്ടി വരുന്നത് പിന്നീടുള്ള ഇൻകം ടാക്സ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.

പാൻ കാർഡ് കോപ്പി നൽകിയിട്ടില്ലെങ്കിൽ ദേശസാൽകൃത ബാങ്കുകളിലും മറ്റും ഒരു ദിവസം പരമാവധി 50,000 രൂപയിൽ താഴെ മാത്രമേ പിൻവലിക്കുവാൻ കഴിയൂ. ഈനൂലാമാലകളെ മറികടക്കാനാണ് കള്ളപ്പണമുള്ളവർ ഉൾപ്പെടെ നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ പലിശ കൊയ്യാൻ രംഗത്തിറങ്ങിയത്. ചില സഹകരണ സംഘങ്ങൾ നിക്ഷേപകരുടെ വീട്ടിലെത്തി നിക്ഷേപം സ്വീകരിക്കുകയും അതേ രീതിയിൽ തിരിച്ചു വീട്ടിലേക്ക് തന്നെ മുതലും പലിശയും എത്തിക്കുന്ന സമ്പ്രദായം നിക്ഷേപ സമാഹരണ സമയത്ത് നടത്തിയതായും ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ സംശയം തോന്നുന്ന സംഘങ്ങളുടെ നിക്ഷേപകരുടെ വിവരങ്ങൾ പരിശോധിക്കുവാനും പിന്നീട് സംശയമുള്ളവരുടെ രേഖകൾ പരിശോധിക്കുവാനാണ് ഇ.ഡിയുടെയും, ഇൻകം ടാക്സ് വകുപ്പും ആദ്യം ശ്രമിക്കുക.

2024 ജനുവരി 10 മുതൽ ഫെബ്രുവരി 15 വരെയാണ് നിക്ഷേപ സമാഹരണ യജ്ഞം nadakkunnath. സാധാരണയായി മാർച്ച് ഒന്നു മുതൽ മാർച്ച് 31 വരെയാണ് നിക്ഷേപ സമാഹരണം യജ്ഞം നടത്താറുള്ളത്. സഹകരണ നിക്ഷേപം നവ കേരള നിർമ്മിതിക്കായി എന്ന മുദ്രാവാക്യം ഉയർത്തിയാണ് നിക്ഷേപ സമാഹരണ യജ്ഞം ഈ വർഷം സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ബന്ധപ്പെട്ട പ്രവർത്തകരും സഹകരണ സംഘത്തിൻെറ ഭാരവാഹികളും ഉൾപ്പെടെയുള്ളവർ സമ്പന്നരുടെ വീടുകൾ സന്ദർശിച്ചാണ് നിക്ഷേപ സമാഹരണം നടത്തിയിട്ടുള്ളത്. സഹകരണ സംഘം എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചില കടലാസ് സംഘങ്ങളെ കേന്ദ്രീകരിച്ചും ഇ.ഡിയും, ഇൻകം ടാക്സ് വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...