Connect with us

Hi, what are you looking for?

Crime,

ഫ്ലോട്ടിംഗ് ബ്രിഡ്ജിന് സർക്കാർ അനുമതിയില്ല, മാസ്റ്റർ പ്ലാനില്ല, ചെയ്തിരിക്കുന്നത് ക്രിമിനൽ കുറ്റം, മരുമകൻ റിയാസിന് എന്തും ആകാം, എന്ത് നിയമ ലംഘനവും നടത്താം

തിരുവനന്തപുരം . ഒരു മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെ സംസ്ഥാനത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കി ജനങ്ങളെ ആഴക്കടലിനു മുകളിലേക്ക് വിളിച്ചു വരുത്തി വിനോദ സഞ്ചാര വകുപ്പ് കേരളത്തിൽ ചെയ്തിരിക്കുന്നത് ഗുരുതരമായ നിയമ ലംഘനവും ക്രിമിനൽ കുറ്റവുമാണ്.

സർക്കാർ അനുമതിയും സുരക്ഷയുമില്ലാത്ത ഫ്ലോട്ടിംഗ് ബ്രിഡ്ജിലേക്ക് ജനങ്ങൾ കയറുവാനും അപകടം ഉണ്ടാകുന്നതും സർക്കാരുമായി ചേർന്നുള്ള പദ്ധതിയെന്ന് ജനങ്ങൾ തെറ്റിദ്ധരിച്ച മൂലം തന്നെയാണ്. വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി ഉദ്ഘടനം ചെയ്തതോടെ ഒരു സർക്കാർ പദ്ധതിയെന്ന്‌ ജനം വിശ്വസിക്കുകയാ യിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് ചെയ്തിരിക്കുന്നത് ഗുരുതരമായ കൃത്യ വിലാപം അല്ലാതെ മറ്റെന്ത്?.

കരാര്‍ കമ്പനികളുടെ തെരഞ്ഞെടുപ്പിൽ മാത്രമല്ല സുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ലെന്നു വിനോദ സഞ്ചാര വകുപ്പ് വിവരാവകാശ നിയമപ്രകാരമുള്ള ഒരു അപേക്ഷക്ക് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ.

ഒരു വിനോദ സഞ്ചാര ഉത്പന്നം എന്ന നിലയിൽ സഞ്ചാരികൾക്ക് പുതിയ അനുഭവം നൽകാൻ ലക്ഷ്യമിട്ടെന്ന വലിയ പ്രഖ്യാപനവു മായിട്ടായിരുന്നു സംസ്ഥാന ടൂറിസം വകുപ്പ് ഫ്ലോട്ടിംഗ് ബ്രിജ്ജുകളെ കേരള ജനക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. പുതിയ പദ്ധതിയെന്നോണം അതിനെ തിരിഞ്ഞും മറിഞ്ഞും നോക്കാതെ കൊട്ടിഘോഷിച്ചു. മന്ത്രി മുഹമ്മദ് റിയാസ് തന്നെ ഉദ്ഘാടനവും നടത്തി. ബേക്കൽ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ മേൽനോട്ടത്തിൽ കാസര്‍കോട്ടും മറ്റ് ജില്ലകളിൽ ഡിടിപിസിയുടെ ചുമതലയിലും ആണ് ഫ്ലോട്ടിംഗ് ബ്രിഡ്ദുകൾ സ്ഥാപിച്ചിരിക്കുന്നത്.

പദ്ധതി വൻ നേട്ടമെന്ന് ആദ്യം തന്നെ പ്രചരിപ്പിക്കുമ്പോഴും കടലിനു മുകളിൽ ഈ ബ്രിഡ്ജുകളിൽ കയറുന്നവർക്ക് സുരക്ഷാ ഉണ്ടോ എന്ന് മാത്രം ചിന്തിച്ചില്ല. കാര്യ ഗൗരവും ഭരണ നൈപുണ്ണ്യവുമി ല്ലാത്തവരെ മരുമോനെന്നു പറഞ്ഞു മന്ത്രി കസേരയിൽ പിടിച്ചിരുത്തിയാൽ ഇതിലും അപ്പുറം വരും.

പദ്ധതിയുടെ ടെണ്ടര്‍ നടപടികളിലോ കമ്പനികളുടെ തെരഞ്ഞെടുപ്പിലോ പ്രത്യേകിച്ച് ഒരു ഉത്തരവാദിത്തവും ടൂറിസം വകുപ്പ് എടുത്തിരുന്നില്ല. പദ്ധതിക്ക് ഒരു മാസ്റ്റര്‍ പ്ലാനുമില്ല. പാരിസ്ഥിതിക ഘടകൾങ്ങൾ പരിശോധിക്കുകയോ? പദ്ധതിക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങൾ ഉറപ്പാക്കാനോ തയ്യാറായില്ല. ‘നമ്മുടെ ആൾക്കാരായി’ കണ്ട കരാറുകാരനെ കണ്ണുമടച്ച് വിശ്വസിച്ച് ജനത്തിന്റെ ജീവൻ കടലിലേറിയാൻ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിട്ടു കൊടുക്കുകയായിരുന്നു.

വിവരാവകാശ അപേക്ഷയിൽ സുരക്ഷ ഉറപ്പാക്കാൻ എന്ത് നടപടി ഉണ്ടെന്ന ചോദ്യത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന കാര്യം പരിഗണനയിൽ എന്ന രസകരമായ മറുപടിയാണ് നൽകിയിരിക്കുന്നത്. സത്യത്തിൽ പദ്ധതി നടത്തിപ്പ് മുതൽ വരുമാന ശേഖരണം വരെയുള്ള കാര്യങ്ങളിലെ ഉത്തരവാദിത്തം അതാത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്ക് നൽകി ഒരു കരാറുകാരന് പദ്ധതിയുടെ നടത്തിപ്പ് സത്യത്തിൽ വിട്ടു കൊടുക്കുകയായിരുന്നു എന്നതാണ് വസ്തുത.

വർക്കല അപകടത്തിന് പിറകേ കരാർ കമ്പനിയെ കുറ്റപ്പെടുത്തി കൈകഴുകാനാണ് ഡിടിപിസി നോക്കിയത്. വര്‍ക്കലയിൽ അപകടമുണ്ടായ പാലം ആദ്യം സ്ഥാപിക്കാൻ ഉദ്ദേശിച്ചത് അടിമലത്തുറയിലാണ്. അന്നത്തെ ഡിടിപിസി സെക്രട്ടറിയായിരുന്ന ഷാരോൺ വീട്ടിലിന്‍റെ നേതൃത്വത്തിൽ നടന്ന ആ നീക്കം പ്രദേശ വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉപേക്ഷിച്ച് വര്‍ക്കലയിലേക്ക് മാറ്റുകയായിരുന്നു.

ഡിസംബര്‍ 29 നു മന്ത്രി റിയാസ് ഉദ്‌ഘാടനം ചെയ്ത പാലമാണ് ആഴ്ചകൾക്കകം കടലിൽ വീഴുന്നത്. ഇതിനിടയിൽ ഡിടിപിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഉദ്യോഗസ്ഥൻ ടൂറിസം മന്ത്രിയുടെ ഓഫീസിലെ ഉന്നതതസ്തികയിലെത്തിയിരിക്കുന്നത്, മുഖ്യമന്ത്രി പിണറായിയും മരുമോനുമൊക്കെ ചേർന്ന് കേരളത്തിലെ ജനങ്ങളെ മരക്കഴുതകളാക്കുന്നതിനു തുല്യമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...