Connect with us

Hi, what are you looking for?

India

പിണറായിയും BJP യിലേക്കോ? നെഞ്ചത്തടിച്ച് നിലവിളിച്ച് ഗോവിന്ദൻ, CPM കുട്ടിച്ചോറായി…

നേതാക്കളുടെ ബിജെപി പ്രവേശനം ചർച്ചയാകുന്ന സാഹചര്യത്തിൽ ഏറെ വ്യത്യസ്തമായൊരു പ്രവചനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി ബിജെപിയുമായി നടത്തുന്ന അന്തർധാരകൾ സജീവ ചർച്ചയാകുന്ന വേളയിൽ പിണറായി ബിജെപിയിലേക് പോകാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

നാളെ പിണറായി വിജയൻ ബിജെപിയിൽ പോയാൽ സുരേന്ദ്രന്റെ കസേര പോലും ചിലപ്പോൾ നഷ്ടപ്പെടും. പിണറായി വിജയനെ ചിലപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷനാക്കുമെന്നും രാഹുൽ പറഞ്ഞു. ഇക്കഴിഞ്ഞ നാളുകൾ കൊണ്ട് അഴിമതിയുടെ ഈറ്റില്ലം കണ്ട പിണറായി വിജയൻ ഇനിയൊരിക്കലും താൻ അധികാരത്തിലെത്തില്ല എന്ന് മനസിലാകിക്കഴിഞ്ഞു. എന്നാൽ അധികാരവും സ്ഥാമാനങ്ങ ളുമില്ലാതെ ജീവിക്കാനറിയാത്ത പിണറായി വിജയൻ സ്വാഭാവിക മായും ഈ അവസ്ഥയിൽ ബിജെപി യിലേക്ക് ചായാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.

തമ്മിൽ കണ്ടാൽ തലകീറി ചവാൻ നിന്ന ഗവർണറും പിണറായിയും തമ്മിൽ ഇപ്പോൾ പെട്ടെന്നുടലെടുത്ത സ്നേഹവും വിരൽ ചൂണ്ടുന്നത് ആ സാധ്യതയിലേക്ക് തന്നെയാണ്. എന്തായാലും പിണറായിയുടെ ഈ നിന്ന നിൽപ്പിൽ മലക്കം മറിച്ചിലുകൾ കണ്ട് കിളി പോയ അവസ്ഥയിലായിലാണ് എം വി ഗോവിന്ദൻ. കാരണം പിണറായി – ഗവർണർ പോരിൽ സർക്കാരിനേക്കാൾ ഗവർണർക്കെതിരെ വെല്ലുവിളികൾ നടത്തിയത് സിപിഎം ആയിരുന്നു. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും, കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലും എല്ലാം, കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയപ്പോൾ അടുത്തതാര് എന്ന ചോദ്യത്തിന്റെ ഉത്തരം ചെന്ന് നിൽക്കുന്നത് പിണറായി വിജയനിലേക്കാണ്.

എന്തായാലും രാജ്ഭവനിൽ വെച്ച് കണ്ടപ്പോൾ പിണറായിയും ഗവർണറും തമ്മിൽ നടത്തിയ സ്നേഹപ്രകടനങ്ങൾ വലിയ രീതിയിൽ ട്രോളിനു വഴിവെച്ചിരിക്കുകയാണ്. കിറ്റെക്സ് സാബുവിന്റെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ കൂടി പുറത്ത് വരുന്നതോടെ ഏതുനിമിഷവും പിടിവീഴുമെന്ന് പിണറായിക്ക് ബോധ്യമായിരി ക്കുകയാണ്. അതുകൊണ്ട് തന്നെ സ്വയ രക്ഷയ്ക്കായി മോദിയുടെ കാലിൽ വീഴുന്ന പിണറായി വിജയൻ ബിജെപി യിലേക്ക് ചേക്കേറിയാലും അത്ഭുതപ്പെടാനില്ല.

എന്തിനേറെ പിണറായിക്ക് വേണ്ടി ഗവർണറെ തെറി പറഞ്ഞു നടന്ന മന്ത്രി ശിവൻകുട്ടി പോലും ഇപ്പോൾ ഗവർണറുടെ മുന്നിൽ തലകുനിച്ചു തൊഴുതു നിൽക്കുന്ന അവസ്ഥയിലാണ്. ശിവൻ കുട്ടിയെ അത്തരത്തിൽ ഗവർണർക്ക് മുന്നിൽ നിർത്തിയത് പിണറായിയുടെ ഉപദേശമാണെന്ന് അർദ്ധ ശങ്കേന പറയാനാവും. മരുമകൻ മന്ത്രിയൊഴികെ മറ്റുള്ള മന്ത്രിമാരുടെയും കടിഞ്ഞാൺ മുഖ്യന്റെ കയ്യിലാണ്. മുഖ്യൻ പറയുന്നിടത്ത് തല കുനിക്കാനും മുട്ടിലിഴയാ നുമൊക്കെ തയ്യാറായവർ മാത്രമാണ് ഇന് മന്ത്രിസഭയിൽ ഉള്ളത്. തിരുവായ്‌ക്കെതിർവാ വന്നാൽ ഉടൻ അവന്റെ കസേര തെറിപ്പിക്കാനും പിണറായി മടിക്കില്ല.

പിണറായി – ബിജെപി അന്തർധാരകൾ ഇതിനു മുൻപ് ഏറെ ചർച്ചയായിട്ടുള്ളതാണ്. ലാവ്‌ലിൻ കേസിലടക്കം പിണറായിയെ രക്ഷിക്കുന്നത് ഈ ബിജെപി ബാന്ധവമാണെന്നതും പരസ്യമായ രഹസ്യമാണ്. എന്നാൽ പുറമേക്ക് ഇത് സമ്മതിക്കാൻ പിണറായി തയ്യാറല്ല തന്നെ. കർണാടകത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജനതാദള്‍ ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ വെളിപ്പെടുത്തലും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. പാർട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം വാർത്താസമ്മേ ളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാ ക്കിയതിനെതിരേ കലാപമുയർത്തിയ സി എം ഇബ്രാഹിമിനെ സംസ്ഥാനാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ചുകൊണ്ട് ഗൗഡ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്.

‘കേരളത്തിൽ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എംഎൽഎ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ചേർന്നു പോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. അവിടത്തെ ഞങ്ങളു ടെ മന്ത്രി സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കാൻ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം തന്നതാണ്’ ഇങ്ങനെയായിരുന്നു ദേവഗൗഡയുടെ വാക്കുകൾ.

https://youtu.be/CSRRzWHtcms?si=U-lIqh6J-tK7T3eI

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...