Connect with us

Hi, what are you looking for?

Kerala

സ്വപ്നയെ ഭയന്ന് ഐസക് TN സീമയുടെ പിന്നിൽ ഒളിച്ചു

ഗോവിന്ദൻ്റെ ഉപദേശം തള്ളി തോമസ് ഐസക്ക്. സ്വപ്ന സുരേഷിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന ഗോവിന്ദൻ്റെ ഉപദേശം ആണ് ഐസക്ക് തള്ളിയത്. മാനനഷ്ടത്തിന് കേസ് കൊടുത്ത് പത്തനംതിട്ടയിൽ ഇറങ്ങിയാൽ എൽ.ഡി.എഫിന് അത് ഗുണം ചെയ്യും എന്ന ഉപദേശം ഐസക്കിന് പിടിച്ചില്ല. പത്തനംതിട്ടക്ക് പ്രത്യേക സ്ട്രാറ്റജി തൻ്റെ മനസിൽ ഉണ്ടെന്നായിരുന്നു ഐസക്കിൻ്റെ മറുപടി.

ഒരു ചാനൽ അഭിമുഖത്തിനിടെ സ്വപ്ന സുരേഷ് തോമസ് ഐസക് ഉൾപ്പടെയുള്ള മൂന്ന് സിപിഎം നേതാക്കൾക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. ‘തോമസ് ഐസക് നേരിട്ടായിരുന്നില്ല താത്പര്യം പ്രകടിപ്പിച്ചത്. ചില സിഗ്നലുകൾ നൽകിയായിരുന്നു. തന്നെ വീടിന്റെ മുകളിലേക്ക് ക്ഷണിച്ചു. മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞു’ – സ്വപ്ന അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാല്‍ ഐസക്ക് ഈ ആരോപണങ്ങളെ നിഷേധിക്കുകയാണ് ചെയ്തത്. സ്വബോധമുള്ള ഏതെങ്കിലും മന്ത്രി കറങ്ങാനായിട്ട് ടൂറിസ്റ്റ് കേന്ദ്രത്തിൽ പോകുമോ..? അതും കറങ്ങാനായിട്ട് വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്കൊക്കെ ആരെങ്കിലും ക്ഷണിക്കുമോയെന്നായിരുന്നു സ്വപ്നയുടെ ആരോപണത്തെ കുറിച്ചുള്ള ഐസക്കിൻ്റെ മറുപടി.

ആരോപണത്തിൽ ഉറച്ച് നിന്ന സ്വപ്ന മാനനഷ്ടത്തിന് കേസ് കൊടുക്കാൻ ഐസക്കിനെ വെല്ലുവിളിച്ചു. ഐസക്ക് അനങ്ങിയില്ല. ഐസക്കിന് ഒളിക്കാനുണ്ടെന്ന് വ്യക്തം. പാർട്ടി സെക്രട്ടറിയായി ചാർജെടുത്ത ഉടൻ സ്വപ്നയുടെ ലൈംഗീകാരോപണത്തിന് മാനനഷ്ട കേസ് കൊടുക്കാൻ കടകംപള്ളിയോടും ശ്രീരാമകൃഷ്ണനോടും ഐസക്കിനോടും ഗോവിന്ദൻ ആവശ്യപ്പെട്ടു. പാർട്ടി സെക്രട്ടറിയുടെ വാക്കുകൾക്ക് പുല്ല് വില പോലും ഇവർ കല്പിച്ചില്ല.

പാർലമെൻ്റിൽ മൽസരിക്കാൻ യച്ചൂരിയും ബേബിയും വഴിയാണ് ഐസക്ക് ഓപ്പറേഷൻ നടത്തിയത്. അപ്പോഴും ഗോവിന്ദൻ മാനനഷ്ട കേസ് കൊടുക്കൽ ആവശ്യം ഉന്നയിച്ചു. ലോക സഭസീറ്റ് പ്രതീക്ഷിച്ച രാജു എബ്രഹാം ഉൾപ്പെടെയുള്ളവരുടെ കാല് വാരൽ പത്തനംതിട്ട യിൽ ഐസക്ക് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കൻ ഐ.ടി വിദഗ്ധൻ അടങ്ങുന്ന പി.ആർ സംഘമാണ് ഐസക്കിൻ്റെ പ്രചരണത്തിൻ്റെ തിരക്കഥ രചിക്കുന്നത്. രാജ്യത്തിൻ്റെ ഭാവി ധനകാര്യ മന്ത്രി എന്ന നിലയിൽ ആണ് ഐസക്കിനെ പി.ആർ ടീം പത്തനംതിട്ടയിൽ അവതരിപ്പിച്ചിരിക്കുന്നത്.

സ്വപ്നയുടെ ലൈംഗീകാരോപണം പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ചർച്ചയാവുകയാണ്. ഇത് ചർച്ചയായാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് ഗോവിന്ദന് അറിയാം. അതുകൊണ്ടാണ് ഗോവിന്ദൻ മുന്നറിയിപ്പ് നൽകിയതും. പിണറായി സർക്കാരിൻ്റെ ദുർഭരണത്തോടൊപ്പം ഐസക്കിൻ്റെ മൂന്നാർ ക്ഷണവും തെരഞ്ഞെടുപ്പിൻ്റെ വിധി നിർണയിക്കും. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനത്ത് നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്ത് പോയാലും അൽഭുതപ്പെടേണ്ട.

പത്തനംതിട്ടയിലെ സ്വപ്‌ന തരംഗം മറികടക്കാന്‍ തന്ത്രങ്ങളുമായി തോമസ് ഐസക്ക്. മൂന്നാറിലേക്ക് ഐസക്ക് ക്ഷണിച്ചെന്ന സ്വപ്‌നയുടെ വീഡിയോ പത്തനംതിട്ടയില്‍ തരംഗമായതോടെ സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മറുതന്ത്രം പയറ്റണമെന്നാണ് പിആര്‍ ടീമിന്റെ ഉപദേശം. സ്ത്രീ വോട്ടര്‍മാരോട് സംസാരിക്കാന്‍ വനിതകള്‍ മാത്രമുള്ള ചെറിയ സ്‌ക്വാഡുകള്‍ വീട് വീടാന്തരം ഇറങ്ങും. ഐസക്കിന്റെ ഗുണഗണങ്ങള്‍ ഇവര്‍ സവിസ്തരം വര്‍ണ്ണിക്കും. അതിനു ശേഷം ഇക്കൂട്ടരുടെ ചെറിയ യോഗങ്ങള്‍ സംഘടിപ്പിക്കും. ഐസക്കിനെ ഈ യോഗങ്ങളില്‍ പങ്കെടുപ്പിക്കും. ഐസക്കിന്റെ വിശ്വസ്ത സുഹൃത്ത് ടി.എന്‍ സീമക്കാണ് പത്തനംതിട്ടയിലെ സ്ത്രീ വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള ചുമതല. നവകേരളകര്‍മ്മ സമിതിയുടെ ചെയര്‍പേഴ്‌സണായ ടി.എന്‍. സീമ, ഐസക്കിനു വേണ്ടി പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും.

ടി.എന്‍. സീമയുടെ ടീമില്‍ കൊല്ലത്ത് നിന്ന് ചിന്ത ജെറോമിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.സി. ജോര്‍ജിനെ വെട്ടി അപ്രതീക്ഷിതമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എത്തിയ അനില്‍ ആന്റണിക്ക് പത്തനംതിട്ടയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ തവണ സുരേന്ദ്രന് കിട്ടിയ വോട്ടിന്റെ പകുതി പോലും അനില്‍ ആന്റണിക്ക് ലഭിക്കില്ല. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ബി.ജെ പി നേര്‍ക്കുനേര്‍ പോരാട്ടം എന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും അനില്‍ ആന്റണി എത്തിയതോടെ കോണ്‍ഗ്രസ് സി.പി.എം പോരാട്ടം എന്ന നിലയിലായി. ഐസക്കിന്റെ ദൗര്‍ബല്യങ്ങള്‍ എതിരാളികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.

https://youtu.be/7o4ro74Vfxs?si=uk6eWcaFO2_eXW_R

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...