Connect with us

Hi, what are you looking for?

Kerala

വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതയില്‍ ഭേദഗതി വരുത്തി

തിരുവനന്തപുരം . മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന് ആരോപണം. സംഭവത്തിൽ ഐഎച്ച്ആര്‍ഡി പ്രൊഫസറും സാങ്കേതിക സര്‍വകലാശാല ഡീനുമായ ഡോക്ടര്‍ വിനുതോമസ് ഹൈക്കോടതിയെ സമീപിച്ചു.

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം ആഡീഷണല്‍ ഡയറക്ടറുടെ പ്രവര്‍ത്തി പരിചയം മതിയെന്ന പുതിയ ഭേദഗതിയാണ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ നിയമിക്കാനായി ഉണ്ടാക്കിയിരിക്കുന്നത്. ചട്ടവിരുദ്ധമായി ഗവേണിങ് ബോഡിക്ക് പകരം എക്‌സിക്യുട്ടീവ് കമ്മറ്റി യോഗ്യത ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതെന്നും വിനു തോമസിന്റെ ഹര്‍ജിയില്‍ പറയുന്നു.

2023 ഡിസംബര്‍ പതിമൂന്നിനാണ് ഐഎച്ച് ആര്‍ഡി ഡയറക്ടര്‍ക്കുള്ള യോഗ്യത ഭേദഗതി ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നത്. അധ്യാപന പരിചയം ആവശ്യപ്പെടുന്ന നേരത്തെയുള്ള യോഗ്യത പരിചയത്തിനൊപ്പം ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അല്ലെങ്കില്‍ ഏഴ് വര്‍ഷം ഐഎച്ച് ആര്‍ഡിയുടെ കീഴിലുള്ള എഞ്ചിനിയറിങ് കോളജുകളില്‍ പ്രിന്‍സിപ്പില്‍ തസ്തികയില്‍ സേവനപരിചയം മതിയെന്നാണ് പുതിയ ഭേദഗതിയിൽ പറഞ്ഞിട്ടുള്ളത്. ഇത് താത്കാലിക ഡയറക്ടര്‍ ചുമതല വഹിക്കുന്ന അരുണ്‍ കുമാറിന് വേണ്ടിയുളളതാണെന്നാണ് ആരോപണം ഉണ്ടായിരിക്കുന്നത്.

ഐഎച്ച്ആര്‍ഡിയിലെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലെ വ്യവസ്ഥകള്‍ പ്രകാരം യോഗ്യതാ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശ ചെയ്യാനുള്ള അധികാരം 23 അംഗ ഗവേണിങ് ബോഡിയില്‍ മാത്രം നിക്ഷ്പിതമാണ്. ഇതില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി സംസ്ഥാനത്തിന്റെ എക്‌സ് ഓഫിഷ്യല്‍ ചെയര്‍മാനും ചീഫ് സെക്രട്ടറി വൈസ് ചെയര്‍മാനുമാണ്. ഇതിന് പകരമായി എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ യോഗ്യത ഭേദഗതി വരുത്താനുള്ള ശുപാര്‍ശ സർക്കാരിന് സമർപ്പിക്കുന്നതും തുടർന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതും. ഇത് അനുസരിച്ച് മുഴുവന്‍ സമയ ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കാനുളള വിജ്ഞാപനം പുറത്തിറക്കുകയും ഉണ്ടായി.

ഈ ഉത്തരവും വിജ്ഞാപനവും നിയമപരമായി നിലനില്‍ക്കില്ലെന്നും അതിനാല്‍ അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സാങ്കേതിക സര്‍വകലാശാല ഡീൻ ഡോക്ടര്‍ വിനുതോമസ് ഹൈക്കോടതിയെ സമീപിക്കുന്നത്. യോഗ്യത ഇല്ലാത്ത അരുണ്‍കുമാറിനെ താത്കാലിക ഡയറക്ടറുടെ തസ്തികയില്‍ നിന്ന് മാറ്റണമെന്നും നേരത്തെയുള്ള ചട്ടപ്രകാരം മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കണമെന്നുമാണ് ഹര്‍ജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ഐഎച്ച്ആര്‍ഡി, എഐസിടി എതിര്‍ കക്ഷികളോട് കോടതി വിശദീകരണം തേടി യിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...