Connect with us

Hi, what are you looking for?

Crime,

മുകേഷിന്റെ മുഖത്ത് മീൻവെള്ളം എറിഞ്ഞെന്നതിന്റെ സത്യം ഇങ്ങനെ ??

കൊല്ലം എം എൽ എ മുകേഷിന്റെ മുഖത്ത് മീൻവെള്ളമൊഴിച്ചു എന്ന വാർത്ത വ്യാജമെന്ന് സിപിഎം. ഒരു ചാനലിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് എം മുകേഷ് എംഎൽയ്ക്കെതിരെ വ്യാജ പ്രചരണം ഉണ്ടായത്. വ്യാജപ്രചരണം നടത്തിയ ആൾക്കെതിരെ മുകേഷ് പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. കൊല്ലം എംഎൽഎയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്നുള്ള മത്സരാർത്ഥിയുമായ മുകേഷ് എംഎൽഎയ്ക്ക് എതിരെ പെൻഷൻ കിട്ടാത്തവരുടെ പ്രതിഷേധമുണ്ടായെന്നും മുകേഷിന്റെ മുഖത്ത് മീൻ വെള്ളം കോരിയൊഴിച്ചുമെന്നുമാണ് പ്രചരണം നടത്തിയത്.

സുരേഷ് പുലചോടിയിൽ എന്ന ഫേസ്‌ബുക്ക് ഉപയോക്താവാണ് സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം പ്രചരിപ്പിച്ചതും പല പോസ്റ്റുകൾക്കും താഴെ വ്യാജ വാർത്തയുടെ സ്‌ക്രീൻഷോട്ടുകൾ കമന്റായി പോസ്റ്റ് ചെയ്തതും. വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടതോടെ തങ്ങളുടെ ചാനലിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജമായ പോസ്റ്ററാണെന്ന് ചാനൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് കേസ് എവന്നത്.

കൊല്ലം സൈബർ പൊലീസ് സ്റ്റേഷനിൽ എംഎൽഎ പരാതി നൽകിയത്. വ്യാജ പ്രചരണത്തിന്റെ സ്‌ക്രീൻഷോട്ടും ഉൾപ്പെടുത്തി മനഃപൂർവം തനിക്കെതിരെ അപകീർത്തി പ്രചരണം നടത്തുന്ന ആൾക്കെതിരെ നടപടിയെടുക്കണമെന്നാണ് എംഎൽഎ നൽകിയിരിക്കുന്ന പരാതി. ഇയാൾക്കെതിരെ ഉടൻ നടപടി എടുക്കുമെന്നാണ് സൂചന. കൊല്ലത്ത് അതിശക്തമായ പ്രചരണമാണ് നടക്കുന്നത്. സിറ്റിങ് എംപിയായ എൻകെ പ്രേമചന്ദ്രനാണ് എതിരാളി.

ഈ സാഹചര്യത്തിലാണ് മുകഷേ വ്യാജ പ്രചരണത്തെ ഗൗരവത്തോടെ കാണുന്നത്. 24 ന്യൂസിന്റെ ലോഗോയും മറ്റും ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടന്നതെന്നാണ് മുകേഷ് പരാതിയിൽ പറയുന്നത്. ഏതാനും നാളുകൾക്ക് മുൻപ് കൊല്ലത്ത് നിന്നും കാണാതായ അബിഗെയ്ൽ സാറയെ തിരികെ കിട്ടിയ സന്തോഷത്തിൽ കുട്ടിയെ എടുത്ത്കൊണ്ട് മുകേഷ് നിൽക്കുന്ന ഒരു ചിത്രം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയുണ്ടായി. എന്നാൽ ഇതിനു പിന്നാലെ മുകേഷിന് നേരെ ട്രോളുകൾ നിറഞ്ഞു. കുട്ടിയോടൊപ്പം എംഎൽഎയെയും കണ്ടുകിട്ടി എന്ന ട്രോളുകൾ നിറയുകയായിരുന്നു.

അതേസമയം . ‘കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ’ എന്ന തുടങ്ങുന്ന ഒരു കുറിപ്പിനൊപ്പമാണ് മുകേഷ് കുട്ടിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചത് . ഏറെ മണിക്കൂറുകളുടെ കാത്തിരിപ്പിനൊ ടുവിൽ കൊല്ലം ആശ്രാമം മൈതാനത്ത് നാട്ടുകാരിൽ ചിലർ കണ്ടെത്തിയ കുഞ്ഞിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ എംഎൽഎ മുകേഷ് കാണാൻ എത്തിയിരുന്നു. അപ്പോൾ കുട്ടിക്കൊപ്പം എടുത്ത ചിത്രമാണ് ട്രോളുകൾക്ക് കാരണമായത്.

എന്നാൽ ‘ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്’, എന്നായിരുന്നു മുകേഷ് ഇതിന് മറുപടിയായി കുറിച്ചത്. ‘കുട്ടി ഇപ്പോൾ സന്തോഷവതിയാണ്. എന്റടുത്ത് വരികയും എന്നെ അറിയാമെന്ന് പറയുകയും ചെയ്‌തു . എന്റെ മണ്ഡലത്തിലുള്ള മൈതാനമാണ് ആശ്രാമം മൈതാനം. അവിടെ വച്ചാണ് കുഞ്ഞിനെ അവർ ഉപേക്ഷിച്ചത്. ഇനിയൊരിഞ്ച് മുന്നോട്ടുപോയി കഴിഞ്ഞാൽ എല്ലാവരും പിടിക്കപ്പെടും എന്ന തോന്നൽ ഉണ്ടായതുകൊണ്ടാണ് അവർ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചത്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും.” എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായാണ് കുട്ടിയെ കിട്ടിയതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...