Connect with us

Hi, what are you looking for?

Kerala

നാലാം ലോക കേരളതട്ടിപ്പ് സഭ വീണ്ടും, പിണറായി വിദേശത്തേക്ക്

ധൂർത്തടിച്ചും കട്ടുമുടിച്ചും കേരളാഘജനാവ് കാലിപ്പാത്രമാക്കിയിട്ടും ആർത്തി തീരാതെ പിണറായി. ജനങ്ങൾ അർഹതപ്പെട്ട പണം പോലും നിഷേധിക്കപ്പെട്ടു മുഴുപട്ടിണിയിലേക്ക് കൂപ്പുകുത്തുമ്പോൾ വീണ്ടും ഭാര്യയും കുടുംബവുമൊത്ത് വിദേശയാത്രയ്‌ക്കൊരുങ്ങുകയാണ് പിണറായി വിജയൻ. ചികിത്സാ സംബന്ധമായി അമേരിക്കയിലേക്ക് പറക്കുമെന്നാണ് സൂചന. മുഖ്യന്റെ എല്ലാ അമേരിക്കൻ യാത്രകൾ ക്കും ഒടുവിൽ ദുബായിലെത്തി മകനെ സന്ദർശിക്കുന്ന ഒരു പതിവ് കൂടിയുണ്ടാകാറുണ്ട്. ഇക്കുറിയും യാത്രാ വഴികൾ സാമാനം തന്നെ യാകും. എന്നാൽ ഇപ്പോൾ കേരളത്തിൽ ഉയരുന്ന പൊട്ടിത്തെറികളിൽ നിന്നും രക്ഷപെടാനുള്ള നെട്ടോട്ടമാണോ ഈ പോക്കെന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്തായാലും മുഖ്യന്റെ യാത്ര സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതിനിടയിൽ ഇപ്പോഴിതാ മറ്റൊരു വാർത്ത പുറത്ത് വരുന്നുണ്ട്. അതായത് കഴിഞ്ഞ ലോക കേരളം സഭയുടെയും ഇരുമ്പ് കസേരയുടേയുമൊക്കെ വിവാദം കെട്ടടങ്ങും മുന്നേ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ലോക കേരളസഭ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ജൂൺ 5 മുതൽ 7 വരെ നാലാമതു ലോകകേരള സഭ സംഘടിപ്പിക്കാനാണു തീരുമാനം. പങ്കെടുക്കുന്ന തിനു റജിസ്ട്രേഷനു ക്ഷണിച്ചു.

പ്രതിനിധികളാകാൻ മാർച്ച് 31ന് അകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഭക്ഷണവും താമസസൗകര്യവും സർക്കാർ ഒരുക്കും. ലോക കേരളസഭയിൽ പ്രവാസികൾ വയ്ക്കുന്ന നിർദേശങ്ങൾ നടപ്പാക്കുന്നില്ലെന്ന വിമർശനത്തിനിടെയാണു നാലാം ലോക കേരളസഭ നടത്താനുള്ള തീരുമാനം. ലോകകേരള സഭയുടെ ഭാഗമായി മുഖ്യമന്ത്രിയും സംഘവും വിദേശരാജ്യങ്ങൾ സന്ദർശിച്ചു നടത്തിയ മേഖലാ സമ്മേളനങ്ങളും വിവാദത്തിലായിരുന്നു.

കഴിഞ്ഞ ജൂണിൽ യുഎസിൽ സംഘടിപ്പിച്ച മേഖലാ സമ്മേളനത്തിൽ, മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാനും ഭക്ഷണം കഴിക്കാനും അവസരം നൽകുമെന്നു വാഗ്ദാനം നൽകി സ്പോൺസർഷിപ് പിരിച്ചതു വിവാദമായിരുന്നു. മേഖലാ സമ്മേളനത്തിന് 5.34 കോടി രൂപയാണു സംഘാടക സമിതിക്കു ചെലവു വന്നത്. പിന്നാലെ സൗദി മേഖലാ സമ്മേളനം നിശ്ചയിച്ചെങ്കിലും കേന്ദ്രം യാത്രാനുമതി നൽകാത്ത തിനാൽ ഉപേക്ഷിച്ചു.

മേഖലാ സമ്മേളനങ്ങളുടെ കണക്കുകളൊന്നും ഓഡിറ്റ് ചെയ്യുന്നില്ലെന്നു സർക്കാർ തന്നെ സമ്മതിച്ചിരുന്നു. ചെലവ് സംഘാടക സമിതിയാണു വഹിക്കുന്നത് എന്നതാണു ഇതിനു കാരണമായി പറഞ്ഞത്. അതേസമയം, തലസ്ഥാനത്തു നടക്കുന്ന ലോകകേരള സഭയുടെ ചെലവ് വഹിക്കുന്നതു പൂർണമായി സർക്കാരാണ്. കഴിഞ്ഞ വർഷം ലോകകേരളസഭാ സെക്രട്ടേറിയറ്റിന് ആകെ 2.5 കോടി രൂപയാണു പ്രവർത്തനത്തിനായി അനുവദിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...