Connect with us

Hi, what are you looking for?

Crime,

പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് തേനും പാലും കൊടുത്ത് പിണറായി, കോട്ടയം SPയുടെ റിപ്പോർട്ട് തിരുത്തി

വോട്ടിനു വേണ്ടി എന്ത് കൊള്ളരുതായ്മയും കാണിക്കുന്ന കാര്യത്തിൽ കേരളത്തിൽ സി പി എം നമ്പർ വൺ ആണ്. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടുകിട്ടാൻ ആരെയും സി പി എം കൂട്ടുപിടിക്കും. യു ഡി എഫിൽ നിന്ന് ലീഗിനെ എങ്ങനെയും തങ്ങൾക്കൊപ്പം കൊണ്ട് വരാൻ കഴിയുമോ എന്നകാര്യത്തിൽ പഠിച്ച പണി പതിനെട്ടും സി പി എം പയറ്റി നോക്കി തോൽക്കുകയായിരുന്നു. ഇതിനായി ലീഗിനെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ചില്ലറയല്ല ചൊറിഞ്ഞത്. ലീഗ് യു ഡി എഫിൽ അവഗണ പേറുകയാണെന്നായിരുന്നു ജയരാജന്റെ ചൊറിച്ചിൽ.

മുസ്ലിം ന്യൂനപക്ഷത്തിന്റെ വോട്ട് ബാങ്ക് ആണ് സി പി എം എപ്പോഴും ലക്‌ഷ്യം വെക്കുന്നത്. തങ്ങൾ ന്യൂനപക്ഷ സംരക്ഷകരാണെന്ന തെറ്റായ അവബോധം സൃഷ്ടിച്ചാണ് സി പി എം ഇതിനായുള്ള ശ്രമങ്ങൾ നടത്താറുള്ളത്. കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കും മുൻപ് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരിൽ ബഹുഭൂരി പക്ഷവും സി പി എമ്മുമായി കൈകോർത്താണ് പ്രവർത്തിച്ചിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ ഡി വൈ എഫ് ഐ യുടെ ജാഥകളിൽ അണിചേരുന്നതും പതിവായിരുന്നു. നിരോധനത്തോടെ പോപ്പുലർ ഫ്രണ്ടുകാർ എസ് ഡി പി ഐ യിലേക്കും ഡി വൈ എഫ് ഐ യിലേക്കും ചേക്കേറി.

ഇതൊക്കെ പറഞ്ഞത് സി പി എമ്മിന് എത്രത്തോളം നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനോടു അടുപ്പമുണ്ടെന്ന് ചൂണ്ടികാട്ടുവാനാണ്. പോപ്പുലർ ഫ്രണ്ട് സി പി എം ബന്ധം അതിരു കടക്കുന്ന അവസ്ഥയിലേക്കാണിപ്പോൾ കാര്യങ്ങളുടെ പോക്ക്. തീ കൊള്ളി കൊണ്ട് തല ചൊറിയുകയാണ് പിണറായി സർക്കാർ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശാനൊരുങ്ങുകയാണ് പിണറായി സർക്കാർ. അതിനായി പോലീസ് റിപ്പോർട്ട് പോലും തിരുത്തിയിരിക്കുന്നു എന്ന അമ്പരപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇത് സംബന്ധിച്ച വിവരം മന്ത്രി വാസവൻ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഈരാറ്റുപേട്ട തീവ്രവാദ സാന്നിധ്യമുള്ള സ്ഥലമാണെന്ന കോട്ടയം എസ് പി യുടെ റിപ്പോർട്ട് പോപ്പുലർ ഫ്രണ്ടിനും എസ് ഡി പി ഐ ക്കും വേണ്ടി തിരുത്തിയെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട തീവ്രവാദ സാന്നിധ്യമുള്ള മേഖലയാണെന്ന റിപ്പോർട്ട് നല്‍കിയത് കോട്ടയം ജില്ലാ എസ് പി കാര്‍ത്തിക്കായിരുന്നു.. ഇതിന് കാരണമുണ്ട്. ഇടയ്‌ക്കിടെ വര്‍ഗ്ഗീയ സംഘര്‍ഷവും അതുപോലെ തീവ്രവാദസ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഇവിടെ ശക്തമാണ്. അതുകൊണ്ട് തീവ്രവാദവി രുദ്ധകേന്ദ്രം പണിയാനും മറ്റും ഇവിടുത്തെ പൊലീസ് സ്റ്റേഷന്റെ വകയായ രണ്ടേക്കര്‍ സ്ഥലം ആവശ്യമുണ്ടെന്നായിരുന്നു കോട്ടയം ജില്ലാ എസ് പി പറഞ്ഞിരുന്നത്.

ഈ റിപ്പോര്‍ട്ട് പഴയതാണെന്നും അതിപ്പോള്‍ കേരള പോലീസ് തിരുത്തിയെന്നും ആണ് മന്ത്രി വി.എൻ വാസവൻ പ്രസ്താവന നടത്തിയിരിക്കുകയാണ്. ഇവിടെ പൊലീസിന്റെ രണ്ടേക്കര്‍ സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നേറുകയാണ് ഇടത് സര്‍ക്കാര്‍ എന്നാണ് മന്ത്രി വാസവൻ പറഞ്ഞിരിക്കുന്നത്. ഇവിടെ രണ്ടേക്കര്‍ സ്ഥലമോ, മിനി സിവിൽ സ്റ്റേഷന്റെ കാര്യമോ അല്ല പ്രശ്‍നം. പോലീസ് റിപ്പോർട്ട് എന്ത് കൊണ്ട്, ആർക്ക് വേണ്ടി തിരുത്തി എന്നതാണ് പ്രശ്‍നം. പോപ്പുലർ ഫ്രണ്ടിനും എസ് ഡി പി ഐ ക്കും വേണ്ടിയാണ് പോലീസ് റിപ്പോർട്ട് തിരുത്തിയിരിക്കുന്നത്. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെയും എസ് ഡി പി ഐയുടെയും പ്രവർത്തകരെയും നേതാക്കളെയും പ്രീണിപ്പിക്കാൻ വേണ്ടി തന്നെയാണ് കോട്ടയം എസ് പി യുടെ റിപ്പോർട്ട് തിരുത്തിയിട്ടുള്ളത്.

ഈരാറ്റുപേട്ടയില്‍ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ പോലീസിന്റെ ഉടമസ്ഥതയിലുള്ളസ്ഥലം നൽകുന്നതിനെതിരെ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിലാണ് ഈരാറ്റുപേട്ടയ്‌ക്കെതിരായ പരാമർശം ഉണ്ടായിരുന്നത്. തീവ്രവാദ സാന്നിധ്യമുള്ള മേഖല എന്ന് റിപ്പോർട്ടിൽ ഉണ്ടായിരുന്നതായി വാർത്തകൾ വന്നിരുന്നതാണ്. ഇതിനെതിരെ ജമാ അത്ത് ഇസ്ലാമിയും എസ്ഡിപിഐയും അന്ന് കടുത്ത പ്രതിഷേധവും ഉയർത്തിയിരുന്നു.

‘പണ്ട് എപ്പോഴോ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇത്തരമൊരു റിപ്പോര്‍ട്ട് എഴുതിയത്. നിലവിലെ സാഹചര്യം പരിശോധിച്ച് ഇപ്പോള്‍ അത്തരം പ്രശ്നങ്ങളി ലെന്ന് റിപ്പോര്‍ട്ട് കൊടുത്തു. പഴയ റിപ്പോര്‍ട്ടിലെ പരാമര്‍ശം നീക്കപ്പെട്ടു.’ എന്നാണ് മന്ത്രി വാസവൻ പറഞ്ഞിരിക്കുന്നത്.

ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി റവന്യൂ വകുപ്പ് സ്ഥലം അന്വേഷിക്കുകയും തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറിലെ ഭൂമി ഇതിനായി വിനിയോഗിക്കാമെന്നും കണ്ടെത്തിയിരുന്നു. പൂഞ്ഞാര്‍ എംഎല്‍എയായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഇക്കാര്യം രേഖാമൂലം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.. എന്നാല്‍, സ്ഥലം വിട്ടുനല്‍കാനാവില്ലെന്നാ യിരുന്നു അന്നത്തെ കോട്ടയം എസ്പി കാര്‍ത്തിക് പറഞ്ഞത്. കേസുകളില്‍ പിടിക്കുന്ന വാഹനം സൂക്ഷിക്കാനും പൊലീസ് ക്വാട്ടേഴ്‌സ്, തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം എന്നിവ നിര്‍മ്മിക്കാനും ഈ സ്ഥലം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ പ്രശ്‌നങ്ങളും മതപരമായ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സ്ഥലമാണ് ഈരാറ്റുപേട്ട എന്നും കോട്ടയം എസ് പി അഭിപ്രായ പ്പെട്ടിരുന്നു.

അതേസമയം, ഈരാറ്റുപേട്ടയെ തീവ്രവാദ സാന്നിധ്യമുള്ള കേരളത്തിലെ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും പട്ടികയിൽ എൻ ഐ എ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിരുന്നതാണ്. ഇതേത്തുടർന്ന് കേന്ദ്ര ഏജൻസികൾ ഇത്തരം സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിൽ ഭീകരരുടെ സ്ലീപ്പർ സെല്ലുകളുടെ നീക്കം ശക്തമാക്കിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇത്. സമീപകാലത്ത് ഒരു മുനിസിപ്പൽ കൗൺസിലർ ഉൾപ്പെടെ നിരവധി പേരെ എൻഐഎ കസ്റ്റഡിയിലെടുക്കുന്നതും ഈ സാഹചര്യത്തിലായിരുന്നു. നിരോധിത പിഎഫ്ഐയ്‌ക്കെതിരായ നടപടികളുടെ ഭാഗമായി നടന്ന റെയ്ഡിനിടെയായിരുന്നു ഇത്.

പോലീസ് മുന്‍ റിപ്പോര്‍ട്ട് തിരുത്തിയത് തീകൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍.ഹരി ആരോപിക്കുന്നു. എസ്.പിയുടെ റിപ്പോര്‍ട്ട് തിരുത്തി ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ പോകുന്നു എന്ന മന്ത്രിയുടെ വാക്കുകള്‍ ജനങ്ങള്‍ ഞെട്ടലോടെ കേള്‍ക്കണം. തീവ്രാവാദികള്‍ക്ക് പാലൂട്ടുന്ന സമീപനമാണിത്. എസ്.പിയുടെ റിപ്പോര്‍ട്ട് തിരുത്തണമെന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ അടക്കം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അനന്തരഫലമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ തിരുത്തലെന്നും ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഇടത് വലത് രാഷ്‌ട്രീയ കക്ഷികള്‍ മാപ്പ് പറയേണ്ടി വരുമെന്നും ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍.ഹരി പറഞ്ഞു.

ലിങ്ക് ക്ലിക്ക് ചെയ്യൂ

https://youtu.be/PQqAYtlzX6o?si=G3M8qhihCDJViivy

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...