Connect with us

Hi, what are you looking for?

Crime,

ശനിയാഴ്ച ബംഗളൂരുവിൽ സ്ഫോടനം നടത്തും! കർണാടക സർക്കാരിന് ബോംബ് ഭീഷണി

കർണാടക സർക്കാരിന് ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചു. ശനിയാഴ്ച ബംഗളൂരുവിൽ സ്ഫോടനമുണ്ടാകുമെന്നാണ് മെയിലിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉച്ചക്ക് ശേഷം 2.48ന് നടക്കുന്ന സ്‌ഫോടനം നഗരത്തെ കുലുക്കുമെന്ന് ഇമെയിലിൽ പറഞ്ഞിരിക്കുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി, ബെംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്ക് ഷാഹിദ് ഖാൻ എന്ന വ്യക്തിയാണ് ഇമെയിലിൽ അയച്ചിരിക്കുന്നത്. റെസ്റ്റോറൻ്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ, ട്രെയിനുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളെ സ്‌ഫോടനം കുലുക്കിയേക്കാമെന്ന് ഇമെയിൽ പറഞ്ഞിട്ടുള്ളത്.

പൊതുപരിപാടികൾക്കിടെ ബോംബ് വയ്ക്കുമെന്നും അയച്ചയാൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഫോടനം നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കുറ്റവാളികൾ 20 കോടിയിലധികം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും ഇമെയിലിൽ പറഞ്ഞിരിക്കുന്നു. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...