Connect with us

Hi, what are you looking for?

Kerala

‘ഇരുണ്ട കേരളം.. അധോലോകത്തിന്റെ കേരളം. എതിർപ്പിനെ തല്ലികൊല്ലുന്ന കേരളം – ഹരീഷ് പേരടി

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ അരങ്ങേറുന്നത്. സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ എസ്എഫ്ഐ പ്രവർത്തകരായ 10 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മകൻ കോളേജിൽ നിന്നും കൊടിയ പീഡനം നേരിട്ടെന്ന് പറഞ്ഞ് വിലപിക്കുകയാണ് സിദ്ധാർത്ഥന്റെ മാതാപിതാക്കൾ.

ഈ സാഹചര്യത്തിൽ കേരളത്തിൽ നടക്കുന്ന ദുരന്തങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. എതിർപ്പിനെ തല്ലികൊല്ലുന്നതും തൊണ്ട വരണ്ട് മരിക്കുന്നതുമായ കേരളമാണ് ഇന്നുള്ളതെന്ന തരത്തിലാണ് നടന്റെ കുറിപ്പ്. ‘ഇരുണ്ട കേരളം.. കറുത്ത കേരളം അധോലോകത്തിന്റെ കേരളം. എതിർപ്പിനെ തല്ലികൊല്ലുന്ന കേരളം. തൊണ്ട വരണ്ട് മരിക്കുന്ന കേരളം. ഹരീഷ് പേരടി കുറിച്ചിരിക്കുന്നു.

അതേസമയം, വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലാ വിസി എം ആർ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. വെറ്റിനറി സർവകലാശാല വീസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി ഉണ്ടായത്. സർക്കാർ നടപടി എടുക്കാതിരിക്കെ ആണ്‌ ഗവർണറുടെ ഇടപെടൽ. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞിട്ടുണ്ട്.

സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷ ണത്തിനാണു ഗവർണറുടെ നീക്കം. ജുഡീഷ്യൽ അന്വേഷണത്തി നായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് ഗവർണർമാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്ഐ ഹെഡ് കോർട്ടേഴ്സുകൾ ആക്കി മാറ്റുകയാണെന്നും, എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നതെന്നും,. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുള്ളതായും ഗവർണർ ആരോപിച്ചിട്ടുണ്ട്. സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും നൽകിയിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് ഗവര്‍ണര്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...