Connect with us

Hi, what are you looking for?

Crime,

സിദ്ധാര്‍ത്ഥിനെ മൂന്ന് മണിക്കൂര്‍ കെട്ടിയിട്ട് എസ് എഫ് ഐക്കാർ തല്ലിക്കൊന്നു – കെ സുരേന്ദ്രന്‍

കൊച്ചി . താലിബാൻ ഭീകരരെ പോലും നാണിപ്പിക്കുന്ന രീതിയിൽ സഹപാഠികളുടെ മുന്നില്‍ സിദ്ധാര്‍ത്ഥിനെ മൂന്ന് മണിക്കൂര്‍ കെട്ടിയിട്ട് എസ് എഫ് ഐക്കാർ തല്ലിക്കൊല്ലുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ നടന്ന സംഭവത്തിൽ മുഖ്യപ്രതിപക്ഷമായ യുഡിഎഫ് പ്രതികരിക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ട വിചാരണ നടത്തി എസ്എഫ്‌ഐ ക്രിമിനലുകള്‍ ജീവനെടുത്തിരിക്കുന്നു. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തിലെ ഹോസ്റ്റലുകള്‍ എസ്എഫ്‌ഐയുടെ കോടതികളായി മാറിയിരിക്കുകയാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

‘എസ്എഫ്ഐ ക്രിമിനലുകൾ കേരളത്തിൽ ഒരു വിദ്യാർത്ഥിയെ ആൾക്കൂട്ട വിചാരണ നടത്തി ജീവനെടുത്തിരിക്കുന്നു. സഹപാ ഠികളുടെ മുമ്പിൽ മൂന്നു മണിക്കൂർ കെട്ടിയിട്ട് താലിബാനികളെ നാണിപ്പിക്കുന്ന രീതിയിൽ തല്ലിക്കൊല്ലുകയായിരുന്നു. പ്രതികളെ സംരക്ഷിക്കുന്നതാവട്ടെ കേരള പൊലീസും. കേരളത്തിലെ ഹോസ്റ്റലുകൾ എസ്എഫ്ഐയുടെ കോടതികളായി മാറിയിരിക്കുകയാണ്. സംഭവം നടന്നത് രാഹുൽഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലായിട്ടും മുഖ്യപ്രതിപക്ഷമായ യുഡിഎഫ് പ്രതികരിക്കുന്നില്ല. സിപിഎം നേതാക്കളുടെയും സംസ്ഥാന സർക്കാരിന്റെയും തണലിലാണ് എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമെന്ന് വ്യക്തമാണ്.’

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...