Connect with us

Hi, what are you looking for?

Crime,

‘എന്റെ മകനെ എസ് എഫ് ഐ ക്കാർ മർദ്ദിച്ചു കൊന്നു, അവൻ ആത്മഹത്യ ചെയ്തതല്ല’ സിദ്ധാർത്ഥിന്റെ പിതാവ്

കൽപ്പറ്റ . ‘എന്റെ മകനെ എസ് എഫ് ഐ ക്കാർ മർദ്ദിച്ചു കൊന്നു, അവൻ ആത്മഹത്യ ചെയ്തതല്ല.’ പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിനെ കോളേജിലെ എസ്എഫ്ഐ നേതാക്കൾ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് പിതാവ് ജയപ്രകാശ്. സഹപാഠികൾ തന്നെ ഇക്കാര്യം അറിയിച്ചെന്നും, പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തു കയുണ്ടായെന്നും പിതാവ് ജയപ്രകാശ് പറഞ്ഞു.

18ന് ഉച്ചയ്ക്ക് 12.15 അമ്മ വിളിച്ചപ്പോൾ സിദ്ധാർഥ് വളരെ സന്തോഷത്തോടെ സംസാരിച്ചു. എന്നാൽ, 2.20ന് ആത്മഹത്യ ചെയ്തതായി സീനിയർ വിളിദ്യാർത്ഥി വിളിച്ചറിയിക്കുകയായിരുന്നു. മരിക്കുന്ന ദിവസവും ഫോണിൽ സംസാരിച്ച സിദ്ധാർത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറഞ്ഞിരിക്കുന്നത്.

പഠനത്തിലും കലാപരിപാടികളിലും മിടുക്കനായ സിദ്ധാർത്ഥൻറെ മരണത്തിൻറെ ഞെട്ടലിൽ തന്നെയാണ് നെടുമങ്ങാടുള്ള വീട്ടുകാർ. നാട്ടുകാർക്കും ബന്ധുക്കൾക്കും അച്ഛനെയും അമ്മയെയും ആശ്വസിപ്പാക്കാനാവാത്ത അവസ്ഥയിലാണ്. വലൻറൈൻസ് ദിനത്തിൽ സീനിയർ വിദ്യാർത്ഥികൾക്കൊപ്പം സിദ്ധാർത്ഥ് നൃത്തം ചെയ്തിരുന്നു. ഇതിൻറെ പേരിൽ സീനിയർ വിദ്യാർത്ഥികളായ എസ്എഫ്ഐ നേതാക്കൾ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. സഹപാഠികൾ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ജയപ്രകാശ് പറഞ്ഞു.

ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 15 ന് വീട്ടിലേക്ക് വരാൻ ട്രെയിൻ കയറിയിരുന്നു. ഇതിനിടെ ഒരു സഹപാഠി ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോയെന്നാണ് സിദ്ധാർത്ഥൻ പറഞ്ഞിരുന്നതെന്നും അമ്മ പറയുന്നുണ്ട്. എന്നും ഫോണിൽ നന്നായി സംസാരിക്കുന്ന മകൻ തിരിച്ചുപോയ ശേഷം കാര്യമായൊന്നും സംസാരിച്ചിരുന്നില്ല എന്നും അമ്മ പറയുന്നുണ്ട്.

പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ(20) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതികളെ 10 ദിവസത്തിനു ശേഷവും പൊലീസിന് കണ്ടെത്താനാവാത്തത് തന്നെ ദുരൂഹത ഉണ്ടാക്കുന്നുണ്ട്. കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുൾപ്പെടെ 12 പേരാണ് കേസിലെ പ്രതികൾ. തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

മരണത്തിൽ ദുരൂഹത ഉണ്ടെന്നു വ്യക്തമാക്കുന്ന നിരവധി കാരണങ്ങളാണ് സിദ്ധാർത്ഥിന്റെ കുടുംബത്തിന് പറയാനുള്ളത്. സംസ്കാരച്ചടങ്ങു കൾക്കായി എത്തിയ വിദ്യാർഥികളോട് ബന്ധുക്കളോട് ഒന്നും പറയരുതെന്ന് അധ്യാപകർ എന്ത് കൊണ്ട്? എന്തിന്‌? വിലക്കി?. 18ന് ഉച്ചയ്ക്ക് 12.15 അമ്മ ഫോണിൽ വിളിക്കുമ്പോൾ വളരെ സന്തോഷത്തോടെ സംസാരിച്ചിരുന്ന സിദ്ധാർഥ്, , 2.20ന് ആത്മഹത്യ ചെയ്തതായി സീനിയർ വിദ്യാർഥി വിളിച്ചറിയിയിച്ചതിലും ദുരൂഹത. സമയത്തിനുള്ളിൽ അവിടെ സംഭവിച്ചത് എന്തായിരുന്നു?

സീനിയർ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ആക്രമണമാണു മരണത്തിനു കാരണമെന്നു സഹപാഠികൾ ബന്ധുക്കളെ രഹസ്യമായി അറിയിച്ചിരുന്നു. കോളജിൽ നടന്ന സംഭവങ്ങൾ പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിയുണ്ടെന്നും ഇവർ ബന്ധുക്കളോടു പറഞ്ഞിട്ടുള്ളതാണ്. ശരീരത്തിലെ പരുക്കുകൾ ചൂണ്ടിക്കാട്ടിയിട്ടും സാധാരണ മരണമാണെന്ന ലോക്കൽ പൊലീസിന്റെ തുടക്കത്തിലെ നിലപാട് സ്വീകരിച്ചത് എന്ത് കൊണ്ട്? ഇത് രാഷ്ട്രീയ സ്വാധീനം കാരണമല്ലേ?. കോളജിൽ ചില വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ആക്രമണമാണു മരണകാരണമെന്ന പിടിഎ ഭാരവാഹിയുടെ നിലപാടിന് എന്തുകൊണ്ട് പോലീസ് വില കല്പിച്ചില്ല?

സിദ്ധാർത്ഥന്‍റെ മരണത്തിൽ വൈത്തിരി പൊലീസ് 12 പേർക്കെതിരെയാണ് കേസെടുത്തത്. റാഗിംഗ്, ഗൂഢാലോചന, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നാണ് സിദ്ധാർത്ഥന്‍റെ മാതാപിതാ ക്കൾ ഉന്നയിക്കുന്ന ആരോപണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...