Connect with us

Hi, what are you looking for?

Crime,

പിണറായിയുടെ ഭരണത്തിൽ കേരളം ഭീകരരുടെ വളക്കൂറുള്ള മണ്ണായി മാറിയോ? കുമ്മനം ഹിറ്റ് ലിസ്റ്റിൽ, ശ്രീ പത്മനാഭ ക്ഷേത്രം ഭീകരർ പല തവണ സന്ദർശിച്ചത് എന്തിന്‌?

തിരുവനന്തപുരം . കേരളത്തിന്റെ തലസ്ഥാന നഗരി ഭീകരർ ലക്‌ഷ്യം വെക്കുന്നു എന്നതും അവരുടെ സുരക്ഷിത കേന്ദ്രമെന്നതും ഇനി ഒളി മറവോടെ പറയേണ്ട കാര്യമില്ല. അക്കാര്യത്തിൽ കൂടുതല്‍ തെളിവുകൾ നൽകുന്നതാണ് ഭീകരനായി എൻ ഐ എ മുദ്ര കുത്തപെട്ട സാദിഖ് ബാഷയും സംഘവും പിടിയിലായ സംഭവം. മുന്നിലും പിന്നിലും പൊലീസ് സ്റ്റിക്കര്‍ ഒട്ടിച്ച കാറില്‍ തമിഴ്‌നാട്ടില്‍ നിന്നുവന്ന സംഘം വട്ടിയൂര്‍ക്കാവില്‍ അറസ്റ്റിലാവുകയായിരുന്നു. ഐഎസ് റിക്രൂട്‌മെന്റിനു തമിഴ്‌നാട്ടില്‍ അറസ്റ്റിലായി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ സാദിഖ് ബാഷയും സംഘവുമാണ് പിടിയിലാവുന്നത്.

മയിലാടുംതുറൈയ്‌ക്കടുത്തുള്ള നിഡൂരില്‍ വച്ച് 2022 ഫെബ്രുവരിയില്‍ പൊലീസുകാരെ അപകടപ്പെടുത്തി രക്ഷപെട്ട സാദിഖും നാലു പേരും സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ വാഹനം ഉപയോഗിച്ച് പൊലീസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നീട് ആണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ സാദിഖ് ബാഷ ജയിലാവുന്നത്. ഐഎസിനു വേണ്ടി ധനസമാഹരണം നടത്തിയെന്ന കേസില്‍ എന്‍.ഐ.എ ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളില്‍ തിരച്ചല്‍ നടത്തിയപ്പോള്‍ സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവിലെ വീടും റെയ്ഡ് ചെയ്തിരുന്നു. വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ ഭാര്യാഗൃഹത്തില്‍ നടത്തിയ റെയ്ഡില്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, ഹാര്‍ഡ് ഡിസ്‌ക്, സിം ഉൾപ്പടെ ഉള്ളവ കണ്ടെടുത്തിരുന്നു.

ഐസിസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതായും, വിഘടനവാദ സംഘടനങ്ങള്‍ രൂപീകരിച്ച് റിക്രൂട്ടിംഗില്‍ പങ്കാളിയാകുന്നു തുടങ്ങിയ കുറ്റങ്ങളായിരുന്നു സാദിഖ് ബാഷയ്‌ക്ക് എതിരെ ഉണ്ടായിരുന്നത്. സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂര്‍കാവില്‍ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നു എന്ന വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍നിന്നുള്ള എന്‍ഐഎ സംഘം ഭാര്യ വീട് റെയ്ഡ് നടത്തുന്നത്.

പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തതിനെക്കുറിച്ചും എന്‍ഐഎ പത്രക്കുറിപ്പ് ഇറക്കുമ്പോഴാണ് സംഭവം കേരളം പോലീസ് പോലും അറിയുന്നത്. സാദിഖ് ബാഷ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്നും ഐഎസിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്നു വ്യക്തമാകുകയും ജയിലിലാകുകയും ചെയ്തിരുന്നതാണ്.

സാദിഖ് ബാഷയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ നീക്കങ്ങൾ ഭീകരര്‍ നടത്തിയിരുന്നു എന്നാണു റിപ്പോർട്ടുകൾ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് സൈനിക താവളം എന്നിവ ആക്രമിക്കാനും ഇവർ ലക്ഷ്യമിട്ടിരുന്നു. മുസ്ലീം ഇതര സമുദായങ്ങള്‍ക്കിടയില്‍ ഭീതി പരത്താന്‍ പ്രമുഖ സമുദായ നേതാവിനേയും രാഷ്‌ട്രീയ നേതാവിനേയും വധിക്കാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു.

കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ ബാഷയുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു എന്നാണു റിപ്പോർട്ടുകൾ. ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ പലതവണ സാദിഖ് ബാഷയും സംഘവും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സംഘത്തില്‍ പെട്ട മുസ്‌ളിം യുവതി ഉത്സവസമയത്ത് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത് പിടിക്കപ്പെടും ഉണ്ടായി. ഉത്സവ ചടങ്ങുകള്‍ നിര്‍ത്തി വെച്ച് ശുദ്ധി കലശം ചെയ്‌തെങ്കിലും കാര്യമായ അന്വേഷണം ഒന്നും ഇക്കാര്യത്തില്‍ കേരള പോലീസ് നടത്തിയില്ല.

കളിയിക്കാവിളയില്‍ സ്‌പെഷല്‍ എസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധം സാദിഖ് ബാഷക്കുണ്ടായിരുന്നു. ഖിലാഫത്ത് പാര്‍ട്ടി ഓഫ് ഇന്ത്യ. ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ, ഇന്‍ലക്ച്വല്‍ സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പേരിലായിരുന്നു സാദിഖ് ബാഷയുടെ പൊതു സമൂഹത്തിലെ ഇടപെടലുകൾ. കളിയിക്കാവിള സംഭവത്തിന്റെ സൂത്രധാരന്‍ അല്‍ഉമ്മ തലവന്‍ മെഹ്ബൂബ് പാഷയുമായി സാദിഖ് ബാഷക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

ഊറ്റുകുഴിയില്‍ പ്രവർത്തിച്ചിരുന്ന ഒരു ചുരിദാര്‍ കട കേന്ദ്രീകരിച്ച് ഭീകരര്‍ ആസൂത്രണം നടത്തിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ പേരിലുള്ള കട ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. വിദേശ രാജ്യങ്ങളിലേയക്ക് പലരേയും റിക്രൂട്ട് ചെയ്ത് അയച്ചിരുന്ന കടയിൽ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാമായിട്ടാണ് ഈ കട പ്രവര്‍ത്തിച്ചിരുന്നത്. ഇതിനിടെ സലാഫി സെന്ററിന്റെ മുകളിലത്തെ നിലയില്‍നിന്ന് വീണ് ഒരു വിദ്യാര്‍ത്ഥി മരിച്ചിരുന്നു. ഹിന്ദുവും നെയ്യാറ്റിന്‍കര സ്വദേശിയുമായ വിദ്യാര്‍ത്ഥി എന്നതിനിവിടെ വന്നു എന്നത് ദുരൂഹമാണ്. ആറ്റുകാലില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷയെ മതം മാറ്റിയത് ഇവിടെവെച്ചായിരുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു.

വട്ടിയൂര്‍ക്കാവലെ ഭാര്യവീട്ടിലേക്ക് സാദിഖ് ബാഷ എത്തിയിരുന്നത് മലയോര മേഖല വഴിയായിരുന്നു. ഇത് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കേരള അതിര്‍ത്തിയില്‍ വേണ്ടത്ര പരിശോധനകള്‍ ഉണ്ടാകാത്തതിനാല്‍ മലയോര മേഖല തീവ്രവാദികളുടെ ഗ്രീന്‍ ചാനലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിര്‍ത്തി വഴിയാണ് സാദിഖ് ബാഷ കേരളത്തിലേക്ക് എത്താറുണ്ടായിരുന്നത്.

പനച്ചുംമൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികള്‍ക്ക് കേരളത്തില്‍ എത്താനുള്ള സൗകര്യങ്ങൾ ഉണ്ട്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള ഭീകര സംഘടനകള്‍ക്ക് സംസ്ഥാനത്ത് ലഭിച്ചിരുന്ന രാഷ്‌ട്രീയ പരിഗണനയും ഭരണകൂട സംരക്ഷണവും ഇതിനൊക്കെ സഹായകരവുമായിട്ടുണ്ട്. രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ സാദിഖ്, പലതവണ വട്ടിയൂര്‍ക്കാവില്‍ വന്നു പോയിട്ടും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അരിചിട്ടില്ല എന്നതാണ് ശ്രദ്ധേയം. രണ്ടാം ഭാര്യയുമായുള്ള തര്‍ക്കം പരിഹരിക്കാൻ വന്നതാണെന്ന് പ്രതികൾ പറഞ്ഞ മൊഴി വിശ്വസിച്ച് കേരള പോലീസ് മൗനത്തിലാവുകയായിരുന്നു.. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ട്രാഫിക് ഡ്യൂട്ടി നടത്തുന്നതിനിടെ അവിചാരിതമായിട്ടാണ് സാദിഖ് ബാഷ പിടിയിലായെന്നാണ് പോലീസിന്റെ എഫ് ഐ ആർ പറഞ്ഞിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...