Connect with us

Hi, what are you looking for?

Crime,

മുഖ്യമന്ത്രിയുടെ ഇടപെടൽ വഴി കരിമണൽ കമ്പനിയായ CMRL 40,000 കോടി രൂപയുടെ കരിമണല്‍ കൊള്ളയടിച്ചു

തിരുവനന്തപുരം . മുഖ്യ മന്ത്രി പിണറായി വിജയൻറെ ഇടപെടൽ വഴി കരിമണൽ കമ്പനിയായ CMRL 40,000 കോടി രൂപയുടെ കരിമണല്‍ കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. കഴിഞ്ഞ 1000 ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എലിന് ഗുണമുണ്ടാക്കുന്ന വിധത്തിലാണ്. ഇതിനകം 40,000 കോടി രൂപയുടെ കരിമണല്‍ ഖനനം ചെയ്‌തെടുത്തു – മാത്യു ടി കുഴല്‍ നാടന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ CMRL കമ്പനിക്കു വേണ്ടി റവന്യൂ വകുപ്പിനെ മറികടന്ന് പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടെന്ന് എംഎല്‍എ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. CMRL നായി മുഖ്യന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടു. തോട്ടപ്പള്ളിയില്‍ കെആര്‍ഇഎംഎല്‍ സ്ഥലം വാങ്ങിയതിൽ ദുരൂഹതയുണ്ട് – കുഴല്‍നാടന്‍ ആരോപിച്ചു.

കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധിയില്‍ ഇളവു തേടിയാണ് അവര്‍ സര്‍ക്കാരിനെ സമീപിച്ചത്. ജില്ലാ സമിതി രണ്ട് തവണ തള്ളിയ അപേക്ഷയ്ക്ക് മൂന്നാം തവണ അനുമതി കിട്ടാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണ്. സിഎംആര്‍എല്‍ പലര്‍ക്കായി നല്‍കിയെന്ന് കണ്ടെത്തിയ 135 കോടിയില്‍ ഭൂരിഭാഗവും വാങ്ങിയത് മുഖ്യമന്ത്രിയാണ്. വീണയല്ല, മുഖ്യമന്ത്രിയാണ് അഴിമതി നടത്തിയത് – മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭൂപരിധി നിയമം ലംഘിച്ചാണ് ഇടപാടു നടന്നത്. ഭൂപരിധി നിയമത്തില്‍ ഇളവുതേടി കെആര്‍ഇഎംഎല്‍ സര്‍ക്കാരിനെ സമീപിച്ചതിന്റെ തെളിവും കുഴല്‍നാടന്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി വിഷയത്തിൽ റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. മാത്യു ടി കുഴല്‍ നാടന്‍ ആരോപിച്ചു.

മാസപ്പടി വിഷയത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഎമ്മോ സര്‍ക്കാരോ ഇതുവരെ യാതൊന്നും പറഞ്ഞിട്ടില്ല. സിഎംആര്‍എല്‍-നെ സഹായിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവിട്ടിട്ടും സിപിഎമ്മോ വ്യവസായ വകുപ്പോ മറുപടി നല്‍കുന്നില്ല – മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. സിഎംആര്‍എലിനു നല്‍കിയ കരാര്‍ നിലനിര്‍ത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ പ്രത്യേക ഇടപെടലുമായി ബന്ധപ്പെട്ട് ഉന്നയിച്ച് ചോദ്യങ്ങള്‍ക്ക് വ്യവസായ മന്ത്രി നല്‍കിയത് ഒറ്റ വരി മറുപടി മാത്രമാണെന്ന് കുഴല്‍നാടന്‍ കുറ്റപ്പെടുത്തി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...